ജി.എച്ച്.എസ്.എസ്. തിരുവാലി/എന്റെ വിദ്യാലയം

19:55, 6 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Surendranchirammal (സംവാദം | സംഭാവനകൾ) (created)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലപ്പുറം ജില്ലയിൽ വയനാട് പാരലമെൻറ് മണ്ഡലത്തിലെ വണ്ടൂർ അസംബ്ലി നിയോജകമണ്ഡലത്തിൽ,തിരുവാലി ഗ്രാമ പഞ്ചായത്തിലാണ് തിരുവാലി ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. തിരുവാലി ഗ്രാമ പഞ്ചായത്തിലെ ഒരേയൊരു സർക്കാർ ഹൈസ്കൂളാണ് തിരുവാലി ഗവൺമെൻറ് ഹയർ സെക്കൻഡറിസ്കൂൾ. മലപ്പുറം ജില്ലയിൽ,വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലാണ്ഇത്. ഈ സ്കൂളിനു നൂറിലേറെ വർഷം പഴക്കമുണ്ട്. 1906-ൽ ആണ് സ്കൂൾ ആരംഭിച്ചത്.പ്രാരംഭകാലത്ത് ഇതൊരു ലോവര് പ്രൈമറി സ്കൂൾ ആയിരുന്നു.1951-ൽ ഇതൊരു യു.പി. സ്കൂളായി ഉയർത്തി .ഇതൊരു ഹൈസ്കൂളാക്കി ഉയർത്തിയത് 1957-ലാണ്.