ലഹരിവിമുക്ത കേരളം

ലഹരി വിമുക്ത കേരളവുമായി അനുബന്ധിച്ച് 1.10.2022 ന് ജാഗ്രത സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുകയും 2.10.2022 ന് ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തു. ചിറ്റൂർ ജനമൈത്രി പോലീസ് സ്റ്റേഷനിൽ നിന്ന് എത്തിയ ASI ശ്രീ. രാംകുമാർ മറ്റ് സഹപ്രവർത്തകരായ ശ്രീ. ദിലീപ്, ശ്രീ. രാജേഷ്, എന്നിവർ ക്ലാസ് നയിച്ചു. PTA പ്രസിഡന്റ് ശ്രീ.ശിവൻ അവർകളുടെ അധ്യക്ഷതയിൽ HM ശ്രീമതി. ഡെയ്സമ്മ ടീച്ചർ സ്വാഗതം പറയുകയും ചെയ്തു. 50 ഓളം രക്ഷിതാക്കൾ പങ്കെടുത്ത ബോധവൽക്കരണ ക്ലാസിൽ, തന്റെ മക്കളെ ഓരോ രക്ഷിതാക്കളും പ്രത്യേകമായി ശ്രദ്ധിക്കുവാനും അവരോട് കൂടുതൽ ഇടപഴകി സ്കൂളിൽ നടക്കുന്ന ഓരോ കാര്യങ്ങളും വ്യക്തമായി ചോദിച്ചറിയുവാനും കൂടാതെ ലഹരി മരുന്നുകളുടെ ദോഷവശങ്ങളെക്കുറിച്ചും, അവ ഉപയോഗിക്കുന്നത് മൂലം കുട്ടികൾക്കുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചും,അവ ഏതെല്ലാം തരത്തിൽ കുട്ടികളുടെ കയ്യിൽ എത്തുന്നു എന്നതിനെക്കുറിച്ചും വളരെ വ്യക്തമായി ശ്രീ. രാംകുമാർ സാർ വ്യക്തമാക്കി. ഒക്ടോബർ 2 നോട് അനുബന്ധിച്ച് സ്കൂളും പരിസരവും വൃത്തിയാക്കി. ആറാം തീയതി വിദ്യാഭ്യാസ മന്ത്രിയുടെ ലഹരി വിരുദ്ധ ക്യാമ്പയിൻ സന്ദേശവീഡിയോ പ്രൊജക്ടറിലൂടെ പ്രദർശിപ്പിച്ചു. അതുകൂടാതെ ഒക്ടോബർ 22ആം തീയതിയുടെ PTA യുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. കൂടാതെ 27ആം തീയതി സ്കൂൾ അസംബ്ലിയിൽ HM ശ്രീമതി. ഡെയ്‌സമ്മ ടീച്ചർ ലഹരി മരുന്നുകളെ കുറിച്ചും ദോഷങ്ങളെ കുറിച്ചും അവ നമുക്ക് ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചും എല്ലാം നല്ലൊരു ക്ലാസ് നൽകി. ലഹരിവിരുദ്ധ പ്ലക്കാർഡുകളുമായി കുട്ടികൾ റാലി നടത്തുകയും ചെയ്തു. പൊതുജനങ്ങളുടെയും കുട്ടികളുടെയും ശ്രദ്ധയിൽപ്പെടുന്നതുപോലെ സ്കൂൾ ചുവരുകളിലും മതിലുകളിലും ലഹരി വിരുദ്ധ പോസ്റ്ററുകൾ പതിപ്പിച്ചു.

01.11.2022 ന് ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ തുടർച്ചയായി പ്രതീകാത്മകമായി ലഹരിയെ കുഴിച്ചു മൂടുകയും, കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ലഹരി വിമുക്ത കുട്ടി ചങ്ങല തീർത്ത് , ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ശേഷം രക്ഷിതാക്കൾ ചേർന്ന് ലഹരി വിമുക്ത പോസ്റ്റർ പതിപ്പിച്ചു.

ജാഗ്രതാ സമിതി അംഗങ്ങൾ

ശ്രീമതി.ഡെയ്സമ്മ ടീച്ചർ (HM)

ശ്രീ.ശിവൻ (PTA പ്രസിഡന്റ്)

ശ്രീ. റാഫി ( വാർഡ് കൗൺസിലർ)

ശ്രീ. ശ്രീകൃഷ്ണകുമാർ ( PTA വൈസ് പ്രസിഡന്റ് )

ശ്രീ.റിയാസ്( SMC ചെയർമാൻ)

ശ്രീമതി.നസീമ( MPTA പ്രസിഡന്റ്)

ശ്രീമതി.സുമതി

ശ്രീമതി.കൃഷ്ണകുമാരി

ശ്രീമതി. ട്രീഷ. M. R (LPSA)

ശ്രീ.ജയപ്രകാശൻ (LPSA)

ശ്രീമതി അംബിക. M ( LPSA)

ശ്രീമതി.രമാദേവി