സംവാദം:Say No To Drugs/തിരുവനന്തപുരം

20:53, 31 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ptmamupscherumittam (സംവാദം | സംഭാവനകൾ) (→‎ലഹരി വിരുദ്ധ കൂട്ടയോട്ടം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലഹരി വിരുദ്ധ കൂട്ടയോട്ടം

ചെറുമിറ്റം പി.ടി.എം.എ.എം.യുപി സ്കൂളിൽ 'കൈകോർക്കാം ലഹരി മുക്ത നാടിനായ് ' എന്ന പ്രമേയത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. മലപ്പുറം പുളിക്കൽ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ശ്രീ സി.പി ശങ്കരൻ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.കൂട്ടയോട്ടത്തിൽ കുട്ടികൾ,അധ്യാപകർ, പി.ടി.എ പ്രതിനിധികൾ, നാട്ടുകാർ,കുടുംബശ്രീ അംഗങ്ങൾ എന്നിവർ അണിനിരന്ന കൂട്ടയോട്ടം നാടിനെ ഉണർത്തി.ഫ്ലാഗ് ഓഫ് കർമ്മത്തിന് ഉരുണ്ടടി പ്രദേശത്തെ വിവിധ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു. ലഹരി മുക്ത നാടിനായ് ജേഴ്സിയിൽ വിവിധ സന്ദേശങ്ങൾ പതിച്ചും വിദ്യാർത്ഥികളുടെ ലഹരിക്കെതിരെയുള്ള മുദ്രാവാക്യങ്ങളും പരിപാടിക്ക് മാറ്റ് കൂട്ടി. മാനു ചോലയിൽ,ഗഫൂർ മായക്കര,വേലായുധൻ, ബഷീർ എന്നിവർ പങ്ക് ചേർന്നു. സ്കൂളിൽ നടന്ന സമാപന സംഗമം പ്രധാനാധ്യാപിക സി.എ ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്തു.സ്കൂൾ ലീഡർ എം.സി മിസ്ന ലഹരി വിരുദ്ധ പ്രഭാഷണം നടത്തി.ലഹരി വിരുദ്ധ ഗാനത്തിന് ഫാത്തിമ സന എ.കെ നേതൃത്വം നൽകി.

 
 
"Say No To Drugs/തിരുവനന്തപുരം" താളിലേക്ക് മടങ്ങുക.