റിപ്പോർട്ട് :

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്
ലഹരി വിരുദ്ധദീപം
                                                               ജി.എൽ.പി.എസ്.താരംതട്ടടുക്ക
     ലഹരി വിരുദ്ധ ബോധവത്കരണവുമായി ബന്ധപ്പെട്ട് ഒക്ടോബർ 6 ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം കുട്ടികളുമായി പങ്കുവെച്ചു .തുടർന്ന് ഒക്ടോബർ 7 ന് നടന്ന ക്ലാസ് പി .ടി .എ യോഗത്തിൽ രക്ഷിതാക്കൾക്ക് അതാത് ക്ലാസ് അധ്യാപകർ ബോധവത്കരണ ക്ലാസുകൾ നൽകി.ശേഷം ഒക്ടോബർ 14  ന്  ബേഡകം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ.രാജീവൻ രക്ഷിതാക്കൾക്ക് ക്ലാസ് നൽകി.തുടർന്നുള്ള ദിവസങ്ങളിൽ കുട്ടികൾ തയ്യാറാക്കിയ ലഹരി വിരുദ്ധ പോസ്റ്ററുകളും തൊട്ടടുത്തുള്ള കടകളും മറ്റും സന്ദർശിച്ചു ബോധവത്കരണം നടത്തിയതും റാലി സംഘടിപ്പിച്ചതും സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാനുള്ള ചെറിയൊരു ചുവടുവെപ്പായി മാറി.