ജി.യു.പി.എസ് പുള്ളിയിൽ/2021-22 പ്രവർത്തനങ്ങൾ
കുട്ടികളിൽ ആവേശം നിറച്ച് സീയൂസ് 2കെ 22 സ്പോർട്സ് ഫെസ്റ്റിവൽ
കോവിഡ് മഹാമാരി സൃഷ്ടിച്ചരണ്ടു വർഷത്തെനിശ്ചല ഇടവേളയ്ക്കു ശേഷം പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂൾ മൈതാനത്തെ കോൾമയിർ കൊള്ളിച്ച് സീയൂസ് 2കെ 22 സ്പോർട്സ് ഫെസ്റ്റിവൽസംഘടിപ്പിച്ചു. മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി വിവിധ ഹൗസുകളാക്കി തിരിച്ചു. കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റാൻ ഈ സ്പോർട്സ് ഫെസ്റ്റിവലിനു കഴിഞ്ഞു.പച്ച മഞ്ഞ ചുവപ്പ് നീല എന്നീ ഗ്രൂപ്പുകളായി തിരിഞ്ഞു കൊണ്ട് ഓരോ കുട്ടിയും തങ്ങളുടെ ഹൗസിനെ മുൻപന്തിയിൽ എത്തിക്കാൻ അക്ഷീണം പരിശ്രമിച്ചു.ട്രാക്കിലെ വീറും വാശിയും വഴിയാത്രികരുടെ പോലും ശ്രദ്ധ പിടിച്ചു പറ്റി. പലരും വാഹനങ്ങൾ റോഡരുകിൽ പാർക്ക് ചെയ്ത് ഈ കായിക മാമാങ്കം കാണുവാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുവാനും മുന്നോട്ട് വരികയുണ്ടായി. ഗ്രീൻ ഹൗസ് സീയൂസ് 2കെ 22 ഓവറാൾ ട്രോഫി നേടി.