ജൂൺ 5 പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചന,കൊളാഷ് നിർമ്മാണ മത്സരങ്ങൾ നടത്തി.  സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിത്ര രചനാ മത്സരം നടത്തി.

ജൂൺ 19 വായനാ ദിനം

ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ്, അറബിക്, വിദ്യാരംഗം സാഹിത്യവേദി തുടങ്ങിയ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വായനാ മത്സരം സംഘടിപ്പിച്ചു. യു.പി വിഭാഗത്തിൽ വായനാ മത്സരം, ക്വിസ്സ് മത്സരം നടത്തി.

ജൂലൈ 5 ബഷീർ ദിനം

ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ബഷീർ പുസ്തക പ്രദർശനം നടന്നു. പുസ്തക പ്രദർശനം ഹെഡ്മിസ്ട്രസ് സുധർമ ടീച്ചർ ഉദ്‌ഘാടനം ചെയ്തു. എസ്.ആർ.ജി കൺവീനർ ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞു. കുട്ടികൾക്ക് ബഷീർ കൃതികൾ കാണുവാനും വായിക്കുവാനും ഇത് വഴി സാധിച്ചു. ബഷീറിന്റെ വിവിധ കഥാപാത്രങ്ങളെ ഉൾകൊള്ളിച്ചു കൊണ്ട് ലൈബ്രറിയിൽ ചുവർചിത്ര പ്രദർശനവും ഉണ്ടായി.  കുട്ടികൾക്ക് വിവിധ കഥാപാത്രങ്ങളെ പരിചയപ്പെടുവാൻ സാധിച്ചു. ലൈബ്രറി കൗൺസിലിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു. യു.പി. വിഭാഗത്തിൽ വൈക്കം മുഹമ്മദ് ബഷീറുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം സംഘടിപ്പിച്ചു.വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തി.

ജൂലൈ 11 ലോക ജനസംഖ്യാ ദിനം

ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചനാ മത്സരം നടത്തി. പെരുകുന്ന ജനസംഖ്യ കുട്ടികളുടെ ഭാവനയിൽ തെളിയുന്ന ചിത്രം എന്നതായിരുന്നു വിഷയം.40 മിനുട്ടായിരുന്നു സമയം നൽകിയത്.  മുപ്പതോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

ജൂലൈ 11 റംബൂട്ടാൻ തൈകൾ നട്ടു പിടിച്ചു

 

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസത്ത് റംബൂട്ടാൻ തൈകൾ നട്ടു പിടിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.പി. താഹിറ ഉദ്‌ഘാടനം ചെയ്തു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ എൽ.നിസാർ, തളിപ്പറമ്പ് സൗത്ത് ബി.പി.ഒ. ഗോവിന്ദൻ എടാടത്തിൽ, പി.ടി.എ പ്രസിഡണ്ട് മൊയ്‌ദു ഹാജി, മദർ പി.ടി.എ പ്രസിഡണ്ട് നിഷ, ഹെഡ്‍മിസ്ട്രെസ്സ് സുധർമ ടീച്ചർ, ഹയർ സെക്കന്ററി സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ, മാസ്റ്റർ മാസ്റ്റർ, ലബീബ് മാസ്റ്റർ, പരിസ്ഥിതി ക്ലബ്ബ് മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.  ഏതാണ്ട് നാല് വർഷം കൊണ്ട് റംബൂട്ടാൻ കായ ലഭിക്കുമെന്നും ഇത് കൊണ്ട് വരുമാനം കൂടി ലക്‌ഷ്യം വെക്കുന്നതായും കൺവീനർ ലബീബ് മാസ്റ്റർ സൂചിപ്പിച്ചു.

ജൂലൈ 21 ചാന്ദ്രദിനം

ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് നമ്മുടെ വിദ്യാലയത്തിലെ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിത്ര പ്രദർശനം നടത്തി.  കുട്ടികൾ ലഘുനാടകവും നടത്തി. ലഘു നാടകം കാണുവാൻ ഇവിടെ അമർത്തുക. സയൻസ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ ശാസ്ത്ര പതിപ്പ് പ്രദർശിപ്പിച്ചു. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് വീഡിയോ പ്രദർശനം, ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.

ജൂലൈ 26 ക്ലബ്ബ് ഉദ്‌ഘാടനം

ഈ വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം മാടായി സി.എ.എസ് കോളേജിലെ അസ്സിസ്റ്റന്റ് പ്രൊഫസർ ഡോ. ഉവൈസ്.എം നിർവഹിച്ചു.  കാള വണ്ടി യുഗത്തിൽ ബസ്സിനെ കുറിച്ച് ചിന്തിക്കുവാൻ പോലും കഴിയാതിരുന്ന ജനങ്ങൾ ഇന്ന് ബസ്സിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും ഭാവിയിൽ ഡ്രൈവർ ഇല്ലാത്ത ബസ്സ് വരാൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.  കുട്ടികൾ പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളും പരിപോഷിപ്പിക്കണമെന്നും അതിനു വേണ്ടിയാണ് ക്ലബ്ബ്‌ പ്രവർത്തനങ്ങൾ എന്നും അഭിപ്രായപ്പെട്ടു.  ഉദ്‌ഘാടനത്തിനു ശേഷം കുട്ടികൾ വിഷയാടിസ്ഥാനത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു.  കുട്ടികൾ തയ്യാറാക്കിയ ജോമെട്രിക്കൽ ചാർട്ടിന്റെ പ്രദർശനവും ഉണ്ടായിരുന്നു.  പ്രവർത്തി പരിചയ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്റ്റേജ് അലങ്കരിച്ചു.  പ്രവർത്തി പരിചയ ക്ലബ്ബ് അംഗങ്ങൾ തന്നെ തയ്യാറാക്കിയ ബൊക്കെ വിശിഷ്ട വ്യക്തിക്ക് നൽകിക്കൊണ്ട് സ്വാഗതം ചെയ്തു.  ഹെഡ്മിസ്ട്രസ് സുധർമ ടീച്ചർ അധ്യക്ഷത വഹിച്ചു.  സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ സ്വാഗതവും നസീർ മാസ്റ്റർ നന്ദിയും പറഞ്ഞു. ചിത്രങ്ങൾ കാണുവാൻ ഇവിടെ അമർത്തുക

ജൂലൈ 27 യോഗ പരിശീലനം ഉദ്‌ഘാടനം

തളിപ്പറമ്പ്‌ അസംബ്ളി നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പരിപാടിയുടെ ഭാഗമായി കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ സൗജന്യ യോഗ പരിശീലന പരിപാടി ആരംഭിച്ചു.  കൊളച്ചേരി ഗ്രാമപഞ്ചായത്തംഗം എൽ.നിസാർ പരിപാടി ഉദ്‌ഘാടനം  ചെയ്തു.  പി.ടി.എ പ്രസിഡണ്ട് എം.കെ.മൊയ്തു ഹാജി അദ്ധ്യക്ഷത വഹിച്ചു.  യോഗാ ടീച്ചേർസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.രാമചന്ദ്രൻ പരിശീലന പരിപാടി വിശദീകരിച്ചു.   യോഗാദ്ധ്യാപിക പി.വി.ഷൈമ കായികാദ്ധ്യാപകൻ ഷാജേഷ് 'ശ്രീജ പി.എസ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.  ഹെഡ്മിസ്ട്രസ്സ് ജി.സുധർമ്മ സ്വാഗതവും എൻ.നസീർ നന്ദിയും പറഞ്ഞു. ചിത്രങ്ങൾ കാണുവാൻ ഇവിടെ അമർത്തുക

ആഴ്ച്ചയിൽ മൂന്നു ദിവസമാണ് യോഗ ക്ലാസ്സ് നൽകുന്നത്.  ആകെ 15 ക്ലാസ്സ് ആണ് ഉദ്ദേശിക്കുന്നത്.  പരിശീലനം ലഭിച്ച കുട്ടികൾ വീട്ടിൽ നിന്നും യോഗാഭ്യാസം നടത്തും.

ഹിരോഷിമ, നാഗസാക്കി ദിനം

ആഗസ്ത് 6 ഹിരോഷിമ, ആഗസ്ത് 9 നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് കമ്പിൽ മാപ്പിള ഹൈസ്കൂളിലെ യു.പി വിഭാഗം വിദ്യാർത്ഥികൾ കൊളാഷ് നിർമ്മിച്ചു.

ക്ലാസ്സ് മാഗസിൻ പ്രകാശനം ചെയ്തു

യു.പി. വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ ക്ലാസ്സ് മാഗസിൻ ക്ലാസ് പി.ടി.എ യോഗത്തിൽ വെച്ച് പ്രകാശനം ചെയ്തു.  കുട്ടികൾ ശേഖരിച്ച കഥകൾ, കവിതകൾ, ലേഖനങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചാണ് ക്ലാസ് മാഗസിൻ തയ്യാറാക്കിയത്.  പ്രകാശന കർമ്മത്തിനു ശേഷം ക്ലാസ് മാഗസിൻ മുഴുവൻ കുട്ടികൾക്കും കാണുവാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ക്ലാസ് മാഗസിൻ കാണുവാൻ ഇവിടെ അമർത്തുക

സ്വാതന്ത്ര്യദിനം

സ്വാന്ത്യ്രത്തിന്റെ അമൃത് മഹോത്സവം വർണ്ണാഭമായ രീതിയിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ നടന്നു.  രാവിലെ കൃത്യം 9 മണിക്ക് ഹെഡ്മിസ്ട്രസ്സ് സുധർമ്മ ടീച്ചർ പതാക ഉയർത്തി.  കഴിഞ്ഞ വർഷം എസ്.എസ് .എൽ. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള എൻഡോവ്‌മെന്റുകൾ കൊളച്ചേരി പഞ്ചായത്ത് വാർഡ് മെമ്പർ നിസാർ നിർവഹിച്ചു.  ഷജില ടീച്ചർ, അപർണ്ണ ടീച്ചർ, ഹരീഷ് മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.  ഹെഡ്മിസ്ട്രസ്സ് സുധർമ്മ ടീച്ചർ സ്വാഗതവും ശ്രീജ ടീച്ചർ നന്ദിയും പറഞ്ഞു.  തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി.  ദേശഭക്തി ഗാനം, സംഗീതശില്പം, പ്രസംഗം, സംഘഗാനം, നൃത്തം തുടങ്ങിയവ അതിൽ ചിലതാണ്.  കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിപാടികളുടെ വിജയികൾക്കുള്ള സമ്മാനദാനവും ഉണ്ടായിരുന്നു. ചിത്രങ്ങൾ കാണുവാൻ ഇവിടെ അമർത്തുക

ഓണാഘോഷം സെപ്തംബർ 2

ഈ വർഷത്തെ ഓണാഘോഷം വിപുലമായി ആഘോഷിച്ചു.  മാവേലിയെ വരവേൽക്കൽ, പുലിക്കളി, കസേരകളി, തുടങ്ങിയ പരിപാടികൾ ഉണ്ടായിരുന്നു.  ഓണസദ്യയും ഉണ്ടായിരുന്നു.  മുഴുവൻ കുട്ടികളുടെയും പങ്കാളിത്തത്തോട് കൂടി ഓണസദ്യ ഒരുക്കി.  ഓണസദ്യക്ക് ആവശ്യമായ വിവിധ തരം കറികൾ കുട്ടികൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ട് വന്നു. കുട്ടികൾ വീടുകളിൽ നിന്നും ശേഖരിച്ചു കൊണ്ട് വന്ന പൂക്കൾ കൊണ്ട് മനോഹരമായ പൂക്കളം തീർത്തു. വൈകുന്നേരം വരെ കുട്ടികളുടെ വിവിധ തരം കലാ പരിപാടികളും ഉണ്ടായിരുന്നു.