എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/മികവ് പഠന പ്രവർത്തനങ്ങൾ 2022-23

വിവിധ ക്ളബ്ബുകളുടെ ഉത്ഘാടനം .....

       വിദ്യാരംഗം ക്ളബ്ബ് , മലയാളം ഇംഗ്ളീഷ് ,ഹിന്ദി  ക്ളബ്ബുകളുടെ പ്രവർത്തനം ഉത്ഘാടനം 29.7.2022  വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്നു. കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാഗസിനുകളുടെ പ്രകാശനവും നടന്നു...മ്യൂസിക് ക്ളബ്ബ് , വർക്ക് എഡ്യൂക്കേഷൻ ക്ളബ്ബ്  സയൻസ് ക്ളബ്ബ്  ,സോഷ്യൽസയൻസ്ക്ളബ്ബ്  , കണക്ക് ക്ളബ്ബ്  തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു...

ദേശാഭിമാനി പത്രം ഉദ്ഘാടനവും നടന്നു....

SSLC യ്ക്ക് ഈ വർഷവും 100 % വിജയം

   6 വിദ്യാർത്ഥികൾക്ക് 10A+ നേടാൻ സാധിച്ചു.8 കുട്ടികൾക്ക് 9A+ ും കിട്ടി.. എല്ലാ കുട്ടികളുടെ വീടുകളിലും പോയി മധുരം നൽകി....പഞ്ചായത്തിൽ നിന്ന്  100 % വിജയം നേടിയതിനുള്ള  പുരസ്ക്കാരവും ലഭിച്ചു..

ലഹരി വിരുദ്ധദിനാചരണം

കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി  ഒരു കൗൺസിലീംഗ് ക്ളാസ്സ് സംഘടിപ്പിച്ചു..ഡോ.സിദ്ദിഖ് സർ ക്ളാസ്സ് നടത്തി വളരെ പ്രയോജനകരം ആയിരുന്നു...

ഹിരോഷിമാ -നാഗസാക്കി ദിനം - ആഗസ്റ്റ് 8

 ക്ളബ്ബുകളുടെ നേതൃത്ത്വത്തിൽ സഡാക്ക് കൊക്കുകളുടെ നിർമ്മാണ മത്സരം നടത്തി.  യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി... പ്രത്യേക അസ്സംബ്ളി അന്നേദിവസം നടത്തുകയുണ്ടായി..