ജെ. യു. പി. എസ്. വരന്തരപ്പിള്ളി/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം 2022 ആഗസ്ത്

സ്വാതന്ത്ര്യത്തിന്റെ 75 ആമത് വാർഷികം പ്രമാണിച്ച് തൃശ്ശൂർ ജില്ലയിലെ പൊതു വിദ്യാലയങ്ങൾ ഏറ്റെടുത്ത തനതു പ്രവർത്തനങ്ങളായ സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്,ഗാന്ധി മരം നടൽ ,ഭരണഘടനയുടെ ആമുഖം വായിക്കൽ എന്നിവ വരന്തരപ്പിള്ളി ജനത യു പി സ്കൂളിൽ സംഘടിപ്പിച്ചു . നേരത്തെ തയ്യാറാക്കിയ കാൻവാസിൽ വാർഡ് മെമ്പർ ശ്രീ ഷൈജു പട്ടിക്കാട്ടുകാരൻ ഉദ്ഘാടനം ചെയ്തു കൊണ്ട് കുട്ടികൾ തങ്ങളുടെ കൈയൊപ്പ് ചാർത്തി . കുട്ടികളുടെ കയ്യൊപ്പ് അവരുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നു എന്നും തങ്ങളുടെ സംഭാവന നേടിയ സ്വാതന്ത്ര്യം നിലനിർത്തുന്നതിനുവേണ്ടി ഓരോ കുട്ടിയും നൽകേണ്ടതുണ്ട് എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി . ഹരിതചട്ടം പാലിച്ചുകൊണ്ടാണ് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് നടത്തിയത് .

 
സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ്
 

ഗാന്ധിമരം