സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

16:49, 12 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22033 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷിക ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സ്കൂളിൽ ആസൂത്രണം ചെയ്തിരുന്നത് .സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 10 രാവിലെ പിടിഎ പ്രസിഡന് ശ്രീ കെ എൻ രഘുവിന്റെ അധ്യക്ഷതയിൽ എല്ലാ വിദ്യാർത്ഥികളെയും അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ട് സ്കൂളിൽ പൊതുയോഗം സംഘടിപ്പിച്ചു. അവസരത്തിൽ കോർപ്പറേഷൻ കൗൺസിൽ ശ്രീ ശ്രീലാൽ ശ്രീധർ വലിയ ക്യാൻവാസിൽ ഒപ്പിട്ടുകൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു. തുടർന്ന് എച്ച് എം ,പി ടി എ പ്രസിഡണ്ട് ,അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ക്യാൻവാസിൽ തങ്ങളുടെ ഒപ്പ് ഇട്ട് പരിപാടി ഗംഭീരമാക്കി. ഓഗസ്റ്റ് 11 സ്കൂൾ അങ്കണത്തിൽ ഗാന്ധി മരം നടൽ എന്ന ചടങ്ങ് നടന്നു. എച്ച് എം സി ജാൻസി ആദ്യമരം നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്നു ഓരോ ക്ലാസിലെ വിദ്യാർത്ഥികളും നട്ടുകൊണ്ട് ഗാന്ധിമരം നടീൽ ഗംഭീരമാക്കി .ഓഗസ്റ്റ് 12ന് രാവിലെ ഇന്ത്യൻ ഭരണഘടനയുടെ ആമുഖ വായന നടത്തി .വിദ്യാർഥികൾ വളരെ ശ്രദ്ധാപൂർവ്വമാണ് അത് ശ്രരദ്‌ധിച്ചത് ആഘോഷവുമായി ബന്ധപ്പെട്ട് സ്കൂൾതലത്തിൽ പ്രസംഗം മത്സരവും ദേശീയ ഭക്തിഗാന മത്സരവും നടത്തി വിദ്യാർഥികൾ വളരെ മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥി വർണ്ണപതാക കൈകളിൽ 75 എന്ന് അണിനി ഫോട്ടോയ്ക്ക് പോസ്റ്റ് ചെയ്തപ്പോൾ 75 വാർഷികാഘോഷം വർണ്ണ ശബളമായി തുടർന്ന്ത്രിവർണ പതാകകൾ വിദ്യാർത്ഥികളുടെ ഒരു ഡിസ്പ്ലേ പ്രോഗ്രാം സ്കൂൾ അങ്കണത്തിൽ അരങ്ങേറി.തുടർന്ന് ത്രിവർണ്ണ പതാകകൾ ഏന്തി വിദ്യാർത്ഥികളുടെ ഒരു ഡിസ്പ്ലേ പ്രോഗ്രാം സ്കൂൾ അങ്കണത്തിൽ അരങ്ങേറി ഇതിലൂടെ വിദ്യാർത്ഥികളിൽ സ്വാതന്ത്ര്യത്തിന്റെ മഹത്വവും സ്വാതന്ത്ര്യം നേടാൻ നമ്മുടെ പൂർവികർ അനുഭവിച്ച കഷ്ടതകളെയും കുറിച്ച് അവബോധം ഉണ്ടാക്കുവാൻ സാധിച്ചു .നമ്മൾ നേടിയ സ്വാതന്ത്ര്യം കൈമോശം വരാതെ കാത്തുസൂക്ഷിക്കേണ്ടത് ആവശ്യകത ഊട്ടിയുറപ്പിക്കാൻ സാധിച്ചു.