പുതുമയിലെ പഴമ:പത്തിലത്തോരൻ

നമ്മുടെ തനത് ഭക്ഷണരീതികൾ കുട്ടികളിലേക്കെത്തിക്കുന്നതിനും ഇല ക്കറികൾആഹാരത്തിൽഉൾപ്പെടുത്തുന്നതിന്റെ ആവിശ്യകത മനസ്സിലാക്കുന്നതിനും "കർക്കിടകമാസത്തിലെപത്തിലത്തോരൻ "

കുട്ടികൾക്ക് വിളമ്പി. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ മത്തൻ, കുമ്പളം, വെള്ളരി, താളും തകരയും, തഴുതാമ, ചൊറിയണം, പയർ തുടങ്ങി 10ഇലകൾപ്രദർശ്ശിപ്പിക്കുകയും അതിന്റെ ഔഷധഗുണങ്ങൾ വിവരിക്കുന്ന ചാർട്ടുകളും പത്തിലത്തോരൻ ഉണ്ടാക്കുന്ന വിധവും എഴുതി പ്രദർശനത്തിൽ ഉൾപ്പെടുത്തി. ഈ പരിപാടിയുടെ ഉദ്ഘാടനം ചെയ്തപി ടി എ പ്രസിഡന്റ് ഹസ്സൻകുട്ടി എൻ.കെ ഈ ഫാസ്റ്റ് ഫുഡ് യുഗത്തിൽ പഴമയുടെ മഹത്വം വിളിച്ചോതുന്ന ഇത്തരം പരിപാടികൾ നടത്തിയതിന് അധ്യാപകരെ അഭിനന്ദിച്ചു. ജിഷ മോൾ, നിഷ,  അഖില, അസ്ന എന്നിവർ പരിപാടി ക്ക് നേതൃത്വം നൽകി.


 
WhatsApp Image 2022-08-08 at 6.48.54 AM
 
19822-patthilatthoran
 
karkkidakam19822



ചാന്ദ്രോത്സവം

ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും" എന്ന് നീൽആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. [2] ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്.[3

മമ്പുറം ജി എം എൽ പി സ്കൂളിൽവിദ്യാർത്ഥികൾക്കായി ഒരുക്കിയത് ഒരു പഠന യാത്രയായിരുന്നു. കോഴിക്കോട്പ്ലാനിറ്റോറിയം സന്ദർശിക്കുകയും കുട്ടികൾക്കതൊരു പുതിയ അനുഭവമായി മാറുകയും ചെയ്തു. നക്ഷത്രബംഗ്ലാവ് സന്ദർശനം കുട്ടികൾക്ക് കൗതുകവും ജിജ്ഞാസയും ഉണർത്തുന്നതായിരുന്നു. അവിടത്തെ ഓരോ കാഴ്ചയും കുട്ടികൾ ആവേശപൂർവ്വം നോക്കി കണ്ടു.

 
ചാന്ദ്രോത്സവം
 
19822-ചാന്ദ്രോത്സവം
 
chandrolsavam
 
19822 july 21 chandrolsavam

ക്ലാസ് തലത്തിൽ ഓരോ കുട്ടികളും പോസ്റ്ററും അതോടൊപ്പം കടലാസുകൊണ്ട് മനോഹരമായ രീതിയിൽ റോക്കറ്റ് നിർമ്മിക്കുകയും ചെയ്തു. എല്ലാത്തിലും ഉപരി ചന്ദ്ര മനുഷ്യനായി അധ്യാപകൻ കുട്ടികളുമായി സംവദിച്ചു



ഇമ്മിണി ബല്യ കഥകളുടെ സുൽത്താൻ-ബഷീർ അനുസ്മരണം

നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്ന ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയെട്ടാമത് ചരമ വാർഷികദിനമാണ് ജൂലായ്‌ 5ന് . ആധുനിക മലയാള സാഹിത്യത്തിൽ  ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ  എന്ന് വിശേഷിപ്പിക്കപ്പെടുന്നത് അദ്ദേഹത്തെയാണ്

സാമാന്യം മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ  സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ  ബഷീർ  സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു കൂടെ കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ  ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ അത് ജീവസ്സുറ്റതായി, കാലാതിവർത്തിയായി .ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി സ്കൂളിലെ എല്ലാ കുട്ടികളും ബഷീറിന്റെ കഥാപാത്രങ്ങളായി വേഷമിട്ടു. മമ്പുറത്തിന്റെ പാതയോരങ്ങളിലൂടെ മജീദും സുഹറയും പാത്തുമ്മയും സാറാമ്മയും യക്ഷിയും നാരായണിയും നടന്നു നീങ്ങി. പാത്തുമ്മയുടെ ആട് ഘോഷയാത്രയുടെ മാറ്റ് കൂട്ടി. കുരുന്നുകളെ കാണാൻ റോഡിൽ ഇരുവശവും ജനങ്ങൾ തിങ്ങി കൂടി നിന്നു. പിന്നീട് ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരമുണ്ടായി. പ്രധാനധ്യാപിക അനിത ടീച്ചർ പൂവമ്പഴം  എന്ന കഥ കുട്ടികൾക്ക് വളരെ മനോഹരമായി പറഞ്ഞു നൽകി. ടീച്ചറുടെ കഥാവതരണ കുട്ടികളെ ഉത്കണ്ഠ ഭരിതരാക്കി. ഭൂമിയുടെ അവകാശികൾ എന്ന കഥയുടെ കാർട്ടൂൺ ആവിഷ്കാരം കുട്ടികളെ കാണിച്ചു. വളരെ മികവാർന്ന രീതിയിൽ തന്നെ ബഷീർ അനുസ്മരണം സ്കൂളിൽ ആചരിച്ചു

 
19822-basheer dinam
 
19822-basheerdinam
 
19822-പാത്തുമ്മയുടെ ആട്
 
19822-basheerdinam




 
19822-basheer anusmaranam.jpeg

ലഹരി വിരുദ്ധ റാലി

മയക്കുമരുന്ന്  ഉപയോഗം സമൂഹത്തിൽ ഉണ്ടാക്കുന്ന അപകടകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അതില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനുമായാണ്  ലോക ലഹരി വിരുദ്ധ ദിനം ആചരിയ്ക്കുന്നത്.

മയക്കുമരുന്ന് ഉപയോഗം ലോക നേരിടുന്ന ഒരു പ്രധാന പ്രശ്നമായി തുടരുകയാണ്. അതിൻറെ  ദൂഷ്യഫലങ്ങൾ ലോകത്തിന് അജ്ഞാതമല്ല. എങ്കിലും മയക്കുമരുന്നിന് അടിമകളാകുന്നവർ ഏറെയാണ്‌.    മയക്കുമരുന്ന് ഉപയോഗിക്കുന്നതിൻറെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അതിനെതിരെ പോരാടുന്നതിന് അന്താരാഷ്ട്ര പിന്തുണ തേടുന്നതിനുമായി, എല്ലാ വർഷവും ജൂൺ 26, ലോക മയക്കുമരുന്ന് വിരുദ്ധ ദിനമായി ആചരിക്കുന്നു.

ലഹരിയെ ചെറുക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം ബോധവൽക്കരണമാണ്. കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരിയ്ക്കൽ ലഹരിയ്ക്ക് അടിമപ്പെട്ടാൽ  ഒരു മടക്കം എന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്.  ലഹരി വരുത്തുന്ന  ശാരീരികവും മാനസികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒട്ടുംതന്നെ ആലോചിക്കാതെയാണ് പലരും ലഹരി വസ്തുക്കൾക്ക് പിന്നാലെ പോകുന്നത്.ആയതിനാൽ തന്നെ മമ്പുറം എൽ പി എസിൽ നിന്നും കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് ലഹരി വിരുദ്ധ റാലി നടത്തി.റാലി മമ്പുറം അങ്ങാടിയിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ എത്തിച്ചേർന്നു. പ്രധാന അധ്യാപിക അനിതടീച്ചർ സ്വാഗതം പറഞ്ഞു.ലഹരി വിരുദ്ധ സന്ദേശത്തിന്റെ വീഡിയോ ക്ലിപ്പ് പ്രദർശിപ്പിച്ചു. തിരൂരങ്ങാടി എസ് ഐ റഫീഖ് കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം പകർന്നു നൽകി. അധ്യാപകന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. പ്രദർശനത്തിനുശേഷം റാലി സ്കൂളിലേക്ക് മടങ്ങി

 
19822-lahari viruddha sandesham




 
drugs rali
 
19822-drugs rali



 
19822-ahari viruddha dinam


വായനയുടെമധുരംതേടി

വായിച്ച് വളരുക ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് കേരള ജനതയെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ പി എൻ പണിക്കരുടെ ഓർമ്മയിലൂടെ ഒരു വായനാദിനം കൂടി ഇന്ന് സ്കൂളിൽ ആചരിക്കപ്പെട്ടു. സ്കൂൾ അസംബ്ലിയിൽ വായനയുടെ പ്രസക്തിയും പ്രാധാന്യവും പങ്കുവെച്ചു. വായന എന്നോർക്കുമ്പോൾ തന്നെ മനസ്സിലെ ഓടിയെത്തുന്ന കുഞ്ഞുണ്ണി മാഷിന്റെ വരികളിലൂടെ കുട്ടികൾക്ക് വായനയുടെ ആവശ്യകതയെ കുറിച്ച് വിശദമാക്കി കൊടുത്തു.

വായനാദിനത്തിന്റെ പോസ്റ്റർ തയ്യാറാക്കുകയും പ്ലക്കാർഡ് നിർമ്മിക്കുകയും ചെയ്തു. കൂടാതെ രക്ഷിതാക്കൾക്കായി ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്ന മത്സരവും നടത്തുകയുണ്ടായി. സ്കൂളിലെ നിരവധി പുസ്തകങ്ങൾ ഉൾപ്പെടുത്തി ക്ലാസ് തലത്തിൽ ലൈബ്രറിസജ്ജീകരിച്ചു

കുട്ടികൾക്ക് വളരെയധികം  കൗതുകം സൃഷ്ടിച്ചു കൊണ്ട് വായന ചൊല്ലുകളും ഉൾപ്പെടുത്തിയിരുന്നു.

ചിത്രവായനയും അക്ഷര മരവും കുട്ടികൾ വളരെ ജിജ്ഞാസയോടെ നോക്കി കണ്ടു.

കുട്ടികളുടെ വായന  വായന മൂലയും സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒഴിവുസമയങ്ങളിൽ പുസ്തകങ്ങൾ ഇരുന്നു വായിക്കുന്നതിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ വായനമൂല പിടിഎ ഭാരവാഹികൾ പ്രത്യേകംസജ്ജമാക്കിയിട്ടുണ്ട്. അടിക്കുറിപ്പ് മത്സരം വായനക്കുറിപ്പ് വായന മത്സരം തുടങ്ങി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി. പ്രാദേശിക എഴുത്തുകാരനുമായി കുട്ടികൾക്ക് സംവദിക്കാനുള്ള സാഹചര്യവും ഒരുക്കി കൊടുക്കുകയുണ്ടായി. വായനാദിനം തികച്ചും കുട്ടികൾക്ക് കൗതുകം ഉണർത്തുന്നതും വ്യത്യസ്തതയാർന്നതും ആയിരുന്നു.

 
19822- LIBRARY


 
 
19822 വായനാദിന ക്വിസ് മത്സര വിജയികൾ
 
19822 LIBRARY

തുഞ്ചന്റെ മണ്ണിൽ ഒരിത്തിരി നേരം തുഞ്ചൻ പറമ്പിനെ  മലയാള ഭാഷയുടെ ഗർഭഗൃഹം എന്ന് പറഞ്ഞാൽ അത് ഒരു  അലങ്കാര പ്രയോഗം മാത്രമായി കാണാൻ ആകില്ല. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എന്ന മഹാത്മാവിന്റെ എഴുത്താണി കോറിയിട്ട അക്ഷരങ്ങൾ ഒരു അടയാളപ്പെടുത്തലായിരുന്നു. അത് വരെ തമിഴിനും സംസ്കൃതത്തിനും കീഴിൽ ഊറിക്കിടന്ന ഒരു ഭാഷയെ കൊപ്രയിൽ  നിന്നും ശുദ്ധമായ എണ്ണ ആട്ടിയെടുക്കും പോലെ, സ്വർണത്തെ മറ്റ് ലോഹാംശങ്ങളിൽ നിന്ന് സ്ഫുടം ചെയ്ത് എടുക്കും പോലെ ഒരു വേർതിരിച്ചെടുക്കൽ.വായനവാരത്തോടനുബന്ധിച്ച് ഭാഷാ പിതാവിന്റെ മണ്ണിലേക്ക് ഒരു യാത്രയായിരുന്നു നടത്തിയത്. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ് യാത്ര അതിൽ നിന്ന് തന്നെ കൂടുതൽ കാര്യങ്ങൾ പഠിപ്പിക്കുക അല്ലെങ്കിൽ പഠിച്ചെടുക്കുക എന്നതിനാണല്ലോ വളരെ യാത്ര എന്ന് പറയുന്നത്. മലയാളഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ ഓർമ്മകൾ അവശേഷിക്കുന്ന മണ്ണിലേക്ക് ഏറെ കൗതുകത്തോടെയാണ് കുട്ടികൾ എത്തിയത്.

തുഞ്ചൻപറമ്പിലെ സരസ്വതി മണ്ഡപം, തുഞ്ചന്റെ തത്തയുടെ പ്രതിമയും. എഴുത്തച്ഛനെ എഴുതാൻ ഇരിക്കുന്ന കാഞ്ഞിരമരച്ചുവടും വിദ്യാർഥികൾ കൗതുകത്തോടെ നോക്കി കണ്ടു. മിഴാവ് നന്നങ്ങാടി മുതലായവ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ധാരാളം സാഹിത്യകാരന്മാരുടെ ജീവചരിത്രങ്ങളും അവിടം ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.ശരീരത്തിന് മജ്ജയും മാംസവും രക്തവും എന്ന പോലെ ഭാഷക്ക് അക്ഷരങ്ങളും അതിന് ഒരു ചട്ടക്കൂടും ലിപിയും നൽകി ജീവൻ നൽകുക ആയിരുന്നു എഴുത്തച്ഛൻ. അതിൽ നിന്ന് ആണ്  വാക്കുകളും അർത്ഥവും തളിർത്തതും പൂത്തതും സുഗന്ധം പരത്തിയതും. അതേ മലയാള ഭാഷ പിറന്നു വീണത് രാമാനുജൻ എഴുത്തച്ഛന്റെ എഴുത്താണിയിലൂടെ ഈ മണ്ണിൽ ആണ്. ആ മണ്ണിന് കാലം നൽകിയ പേര് ഒരു ദേശത്തിന്റെ അടയാളമായി, ഭാഷയുടെ ജന്മനാടായി. അതാണ് തിരൂർ തുഞ്ചൻപറമ്പ്.നിള പറഞ്ഞ കഥ എന്ന ഡോക്യുമെന്ററിയും കണ്ട് തിരിച്ചുപോരുമ്പോൾ കുട്ടികൾക്ക് കൗതുകം വിട്ടൊഴിഞ്ഞിരുന്നില്ല

 
19822-kalvilakkinarikil
 
9822-ഭാഷാപിതാവിന്റെ സന്നിധിയിൽ


 
19822-തുഞ്ചന്റെ മണ്ണിൽ




 
19822-തുഞ്ചന്റെ കിളിമകൾക്കൊപ്പം





പരിസ്ഥിതി ദിനത്തിൽ

മനുഷ്യന്റെ വിനാശകരമായ ഇടപെടൽ കാരണം അനുദിനം നാശത്തിലേക്കാണ് പ്രകൃതി നീങ്ങുന്നത്. അതിനാൽഎല്ലാ വർഷവും മനുഷ്യരെ ബോധവൽക്കരാക്കുന്നതിന് വേണ്ടി  ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. പരിസ്ഥിതി ദിന പോസ്റ്റർ തയ്യാറാക്കുകയും പരിസ്ഥിതി  ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ആയിരത്തിലധികം ഇലകൾ ഉള്ള ഹെർബറിയം പ്രദർശനം നടത്തി. ഓരോ കൂട്ടുകാരും ഓരോ ഇലവീതം കൊണ്ടുവരികയും  ഹെർബേറിയത്തിൽ കണ്ടെത്തുകയുംവ്യത്യാസം മനസ്സിലാക്കുകയും ചെയ്തു.കുട്ടികൾ സ്കൂൾ ഔഷധത്തോട്ടം നിർമ്മിക്കുന്നതിന് ഭാഗമായി ഔഷധസസ്യങ്ങൾ കൊണ്ടുവന്നു. മൂന്നു നാല് ക്ലാസിലെ കുട്ടികളെ ഔഷധത്തോട്ടം കാണാനായി കോട്ടക്കൽ ആയുർവേദ ശാലയിലേക്ക് കൊണ്ടുപോയി. ഒരു കാട് കാണുന്ന പ്രതീതിയോടെ കുട്ടികൾ ഔഷധ തോട്ടം വിശദമായി ചുറ്റി നടന്നു കണ്ടു. സ്കൂളിലേക്കായി ഔഷധസസ്യങ്ങൾ വാങ്ങിക്കുകയും ചെയ്തു

 
19822-ഔഷധോദ്യാനത്തിൽ.jpeg
 
19822-ഔഷധോദ്യാനത്തിൽ .jpeg
 
19822-herberium
 
19822-enviornmental day
 
19822-e nviornmental day

നവാഗതർക്ക് സ്വാഗതമേകാൻ വിദ്യാലയം ഒരുക്കത്തിൽ

പി ടി എ, എസ് എം സി എന്നിവരുടെനേതൃത്വത്തിൽപ്രവേശനോത്സവത്തിന്റെമുന്നോടിയായി യോഗം ചേർന്ന് വിദ്യാലയംഅലങ്കരിക്കാനും കുരുന്നുകൾക്ക് മധുരവുംസമ്മാനപ്പൊതികളും നൽകി സ്വീകരിക്കാനും തീരുമാനിച്ചു

2022-23 വർഷത്തിലെ ആദ്യ ദിനം

വർണ്ണശബളമായ ഉടുപ്പുകളണിഞ്ഞ് പൂമ്പാറ്റകളെപ്പോലെ കുരുന്നുകൾ അറിവിന്റെ മധുരം നുകരാനെത്തി. അത്ഭുതവും അമ്പരപ്പും അതിലേറെ കൗതുകവും അവരുടെ മുഖത്ത് മിന്നി മറിഞ്ഞു. ചെണ്ട മേളത്തിന്റെ അകമ്പടിയോടെ കുരുന്നുകൾ വർണ്ണാഭമായി അലങ്കരിച്ച സ്കൂൾ അങ്കണത്തിൽ അണിനിരന്നു . ഉദ്ഘാടന വേളയിൽ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു . സ്കൂളിലെത്തിയ എല്ലാവർക്കും പൂർവ്വ വിദ്യാർത്ഥി സംഘടന മധുര സൽക്കാരം നൽകി. കോപ്പറേറ്റീവ് ബാങ്ക് നവാഗതർക്ക് സമ്മാനപ്പൊതി നൽകി. പ്രവേശനോത്സവം സന്തോഷത്തോടെ പൂർത്തീകരിച്ചു

 
19822 1stday.

1

 
19822-സ്‌പെഷൽ പി. ടി. എ
 
19822-ഗണിത വിജയം
 
19822-ഗണിത വിജയം
 
19822-കലാമേള
 
-christhumas.jpeg19822
 
19822-സർഗ്ഗോത്സവം
 
19822-സർഗ്ഗോത്സവം
 
19822-ഗാന്ധി
 
19822
 
19822-കായികദിനം
 
19822-കലാമേള
 
19822-ജി. എം. എൽ. പി. എസ് മമ്പുറം പത്രത്താളുകളിൽ.jpg
 
19822-CRAFT WORK
 
19822-x-mas
 
19822-ലൈബ്രറി സജ്ജീകരണം
 
19822-ഗാന്ധി സ്മൃതിയാത്ര
 
19822-അസംബ്ലി പരിശീലനം
 
19822-തിരികെ വിദ്യാലയത്തിലേക്ക് മുന്നൊരുക്കം -cleaning

[[പ്രമാണം:19822-library sajjeekaranam.jpeg|ലഘുചിത്രം|19822-ലൈബ്രറി സജ്ജീകരണം[[പ്രമാണം:19822-christhumas.jpeg|നടുവിൽ|ലഘുചിത്രം|

 
19822-pachapp2021
 
19822- paristhidi dhinam
 
19822-CRAFT WORK
 
19822-ജി. എം. എൽ. പി. എസ് മമ്പുറം പത്രത്താളുകളിൽ.jpg
 
19822-മാതൃഭാഷാദിനാചരണം
 
19822-snehasparsham

]]]]

 
19822-പ്രവേശനോത്സവം
 
19822-കായികദിനം
 
19822-സ്നേഹസ്പർശം
 
19822-മമ്പുറം  ബുള്ളറ്റിൻ
 
19822-കായികദിനം
 
19822-ടീച്ചേർസ് ഡേ
 
19822-കേരളപ്പിറവി
 
19822-ശാസ്ത്രമേള
 
19822-luice brailie
 
19822-എന്റെ വിദ്യാലയം
 
19822-ലോക ഭിന്നശേഷി ദിനത്തിൽ
 
19822-പഠനോത്സവം
 
19822-ഗാന്ധി
 
19822-x-mas
 
19822-പഠനോത്സവം
 
19822-CHILDRENS DAY
 
19822-ക്ലാസ്സ്‌ തല പ്രവർത്തനങ്ങൾ
 
19822-PTA MEETING
 
19822-എല്ലാരും പാടത്തേക്ക്
 
19822-നാഗസാക്കി ദിനം
 
സർഗ്ഗവിദ്യാലയം
 
19822-പത്തിലത്തോരൻ
 
19822-ഗണിത വിജയം
 
19822-ബഷീർ ദിനാചരണം
 
19822-ഔഷധ പായസം
 
19822-ഹാങ്ങിങ് ഗാർഡൻ
 
19822-കനൽ online ശാസ്ത്രമേള
 
19822-ഓണം
 
19822-സ്കൂൾ വെജ്
 
19822-വായന വാരം
 
19822-childrens day-2022
 
19822-THIRIKE SCHOOLILEKK
 
19822- PADANOLSAVAM
 
19822-യുദ്ധ വിരുദ്ധ റാലി
 
19822-ഗണിതവിജയം
 
19822-ശിശു ദിനം
 
19822-ക്ലാസ്സ്‌ പ്രവർത്തനങ്ങൾ
 
19822-വിളവെടുപ്പ്
 
19822-ശ്രദ്ധ'
 
19822-കാരി ഏട്ടനോപ്പം
 
19822-ഷാജഹാൻ
 
1982-ഹരിതം
 
പ്രവേശനോത്സവം 2022-23
 
19822-പെരുന്നാൾ ആഘോഷം
 
19822-assembly parisheelanam
 
19822-ടാലെന്റ്റ് ലാബ്-ക്ലാസ്സ്‌ മുറിയിൽ
 
19822-craft work
 
19822-പച്ചപ്പോടെ തിരികെ വിദ്യാലയത്തിലേക്ക്
 
19822-റിപ്പബ്ലിക് ദിനം
 
19822-റിപ്പബ്ലിക് ദിനം
 
19822-പത്മശ്രീ  റാബിയക്ക്  കുരുന്നുകളുടെ സമ്മാനം
 
19822-anganavadi oru malarvadi
 
19822-aadharaneeyam
 
19822-paristhidhi dhinam
 
19822-republic day
 
19822- ganidha lab
 
19822 welcome ceremony