ജൂൺ1 - പ്രവേശനോത്സവം- 2022

കരുപ്പൂര് ഗവ.ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം നഗരസഭാസ്ഥിരം സമിതി അധ്യക്ഷൻ പി. ഹരികേശൻ നായർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക, പി ടി എ പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്,   സ്റ്റാഫ് സെക്രട്ടറി മുതലായർ ചടങ്ങിൽ പങ്കെടുത്തു.

ജൂൺ 6 - പരിസ്ഥിതി ദിനാചരണം- 2022

ജൂൺ 5 അവധിദിനമായിരുന്നതിനാ‍ൽ ജൂൺ ആറിന്,  പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി  സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. അതോടൊപ്പം കുഞ്ഞുങ്ങൾക്ക് ഇത് പരിപാലിക്കുന്നതിവാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

ജൂൺ 8 - ഞങ്ങളും കൃഷിയിലേയ്ക്ക്- 2022

ജൂൺ 8 ന് എസ്.പി.സി.യുടെ 'ഞങ്ങളും കൃഷിയിലേയ്ക്ക് ' എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ വളപ്പിൽ പച്ചക്കറി കൃഷി ആരംഭിച്ചു. നെടുമങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ ശ്രീ. ഷാജഹാൻ സാർ, എസ്. പി. സി. കേഡറ്റ്സ്, പി.ടി.എ. പ്രസിഡൻറ്, സി.പി.ഒ. മാരായ ശ്രീ. പുഷ്പരാജ് സാർ, ശ്രീമതി. സുനി ടീച്ചർ തുടങ്ങിയവർ ആശംസകൾ അറിയിക്കുകയും ചെയ്തു.

ജൂൺ 10 - വാക്സിനേഷൻ ക്യാമ്പ്- 2022

കുഞ്ഞുങ്ങളുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട് എല്ലാ കുട്ടികൾക്കും വാക്സിനേഷൻ സൗകര്യം ലഭിക്കുന്നതിനുവേണ്ടി 7-ാം ക്ലാസ്സ് മുതൽ 10-ാം ക്ലാസ്സ് വരെയുള്ള, വാക്സിൻ എടുക്കാത്ത കുട്ടികൾക്ക് സ്കൂളിൽ വച്ച് വാക്സിൻ നൽകി.

ജൂൺ 11 - എസ്.പി.സി. സെലക്ടൻ ടെസ്റ്റ്- 2022

2022-25 ബാച്ചിലേയ്ക്ക് എസ്.പി.സി. കേ‍ഡറ്റുകളെ തെരഞ്ഞെടുക്കുന്നതിവേണ്ടി എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്കുള്ള എഴുത്ത് പരീക്ഷ സ്കൂളിൽ നടന്നു.

ജൂൺ 17 - കായികക്ഷമതാ പരീക്ഷ- 2022

എസ്.പി.സി. സെലക്ഷനുവേണ്ടിയുള്ള കായികക്ഷമതാ പരീക്ഷ ജൂൺ 17 ന് വിദ്യാലയത്തിൻ്‍റ മൈതാനത്ത് നടന്നു.

ജൂൺ 20 - വായന ദിനാഘോഷം, വിദ്യാരംഗം, സാമൂഹ്യശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം- 2022

വായനദിനാഘോഷം, വിദ്യാരംഗം ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനം നടന്നു. ഇതേ തുടർന്ന് വെള്ളനാട് രാമചന്ദ്രൻ സാർ (ചരിത്രകാരൻ, എഴുത്തുകാരൻ) നെടുമങ്ങാടിൻറെ ചരിത്രം കുട്ടികളെ പരിചയപ്പെടുത്തി. നായന ദിനസന്ദേശം, പുസ്തകപരിചയം, ആസ്വാദനക്കുറിപ്പ് എന്നിവ കുട്ടികൾ അവതരിപ്പിച്ചു.

ജൂൺ 24 - കൗൺസിലിംഗ് ക്ലാസ്സ്, ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ്- 2022

2022-23 അധ്യയന വർഷത്തെ പത്താം ക്ലാസ്സിലെ വിദ്യാർത്ഥിക്കൾക്കുള്ള കൗൺസിലിംഗ് ക്ലാസ്സ് വെള്ളനാട് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപിക ശ്രീമതി. ശ്രീജാദേവി ടീച്ചർ എടുത്തു.
അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് സ്ക്കൂൾ എസ്. പി. സി. യുടേയും ലഹരി വിരുദ്ധ ക്ലബ്ബിൻറെയും ആഭിമുഖ്യത്തിൽ ഹൈസ്ക്കൂൾ വിഭാഗം കുട്ടികൾക്കുള്ള ലഹരി വിരുദ്ധബോധവത്ക്കരണ ക്ലാസ്സ് സിവിൽ എക്സൈസ് ഓഫീസർ ശ്രീ. ഷാജഹാൻ സാർ എടുത്തു.

ജൂൺ 27 - 'പരിഹാര ബോധന ക്ലാസ്സ് ' - 2022

   8, 9, 10 ക്ലാസ്സുകളിലെ പഠനപിന്നാക്കാവസ്ഥയിൽ നിൽക്കുന്ന കുട്ടികൾക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കണക്ക് എന്നീ വിഷയങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് പരിഹാരബോധന ക്ലാസ്സ് പുനരാരംഭിച്ചു. എല്ലാ പ്രവ‍ൃത്തി ദിനങ്ങളിലും വൈകുന്നരം 3.45 മുതൽ 4.45 വരെയാണ് ക്ലാസ്സുകൾ നടക്കുന്നത്.

ജൂലൈ 5 - ബഷീർ ദിനം- 2022

 
"ബഷീർ ദിനത്തോടനുബന്ധിച്ച് റെയ്ഹാനയുടെ പതിപ്പ് പ്രകാശനം ചെയ്യുന്നു


വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബഷീർ അനുസ്മരണത്തോടെ ആരംഭിച്ച ചടങ്ങിൽ നിയ ജാനകി അവതാരകയായി. ആശംസകൾ നേർന്നുകൊണ്ട് ഹെ‍ഡ്മിസ്ട്രസ് ശ്രീമതി. ബീന സംസാരിച്ചു. റെെഹാന ഫാത്തിമ തയാറാക്കിയ ബഷീർ പതിപ്പ് ഹെഡ്മിസ്ട്രസ് പ്രകാശനം ചെയ്തു. ഹിസാന ബഷീർ ദിനത്തെക്കുറിച്ചും അദ്ദേഹത്തെപ്പറ്റിയുമുള്ള വിവരങ്ങളും പങ്കുവച്ചു.പാത്തുമ്മയ‍ുടെ ആട് എന്ന ബഷീർ കൃതിയിലെ ഇഷ്ട ഭാഗങ്ങൾ അലീന അവതരിപ്പിച്ചു. 'ഭൂമിയുടെ അവകാശികൾ' എന്ന പുസ്തകത്തെ അനസിജ് പരിചയപ്പെടുത്തി. 'മതിലുകൾ' എന്ന ബഷീർ കൃതിയിലെ നാരായണിയായി അമയയും ബഷീറായി അഭിനന്ദും രംഗത്തെത്തി.  സ്റ്റാഫ് സെക്രട്ടറി ശ്രീ പുഷ്പരാജ് സാ‍ർ  നന്ദി പറഞ്ഞു.




ജൂലൈ 20 - ഗാന്ധി ദർശൻ ക്ലബ്ബ് ഉദ്ഘാടനവും ശില്പശാലയും- 2022

കരുപ്പൂര് ഗവ ഹൈസ്കൂളിലെ ഗാന്ധി ദർശൻ ക്ലബ്ബിന്റെ ഉത്ഘാടനവും സോപ്പ് നിർമ്മാണ ശില്പശാലയും 20/07/2022 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രസ്തുത പരിപാടിക്ക് സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ബീന കെ പി അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ. ഗ്ലിസ്റ്റസ് ഇടമല ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ. ഡി. പ്രസാദ് , സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീ അനിൽ സി. ബി , സ്റ്റാഫ് സെക്രട്ടറി ശ്രീ വി. എസ് പുഷ്പരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഗാന്ധിദർശൻ ക്ലബ്ബ് കൺവീനർ ശ്രീ സന്തോഷ് ലാൽ വി. ജെ., കോ ഓർഡിനേറ്റർ ശ്രീ. സുധീർ . എ എന്നിവർ സംസാരിച്ചു. തുടർന്ന് സോപ്പ് നിർമ്മാണ ശിൽപ്പശാല സുധീർ സാറിന്റെ നേതൃത്വത്തിൽ അദ്ധ്യാപകരുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടെ നടന്നു..

ജൂലൈ 21 -ചാന്ദ്രദിനാഘോഷം- 2022

ജൂലെെ 21 ചാന്ദ്രദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ചാന്ദ്രദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സംഭാഷണം, 'അമ്പിളി' എന്ന കവിതാലാപനം, ഇന്ത്യയുടെ ചാന്ദ്രദൗത്യങ്ങൾ, നീൽ ആംസ്ട്രോങ്ങുമായി അഭിമുഖം, ചാന്ദ്രദിനപ്പാട്ട്, പതിപ്പ് പ്രകാശനം, ക്വിസ് , വീഡിയോ പ്രദർശനം, റോക്കറ്റ് സ്റ്റിൽ മോ‍ഡൽ നിർമ്മാണം എന്നിവ നടത്തി. സ്ക്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി. ബീന കെ പി, പി.ടി.എ പ്രസിഡന്റ് ശ്രീ ഗ്ലിസ്റ്റസ് ഇടമല എന്നിവർ ആശംസകളും, സ്റ്റാഫ് സെക്രട്ടറി ശ്രീ വി.എസ് പുഷ്പരാജ് നന്ദിയും രേഖപ്പെടുത്തി.

ജൂലൈ 27 -അവബോധന ക്ലാസ്- 2022

എസ്.പി.സി യുടെ ആഭിമുഖ്യത്തിൽ കൗമാരക്കാരായ പത്താംക്ലാസിലെ പെൺകുട്ടികൾക്ക് കൗൺസിലിംഗ് ക്ലാസ് സൈക്കോളജിസ്റ്റ് ട്രെയിനർ ശ്രീമതി. ഗീതാ നായർ നൽകി. പെൺകുട്ടികൾ അഭിമുഖീകരിക്കേണ്ടിവരരുന്ന പ്രശ്നങ്ങളെക്കുറിച്ചും ഇവയെ എങ്ങനെ ഒഴിവാക്കാമെന്നതിനെക്കുറിച്ചും വളരെ ലളിതമായി കുട്ടികളുമായി സംവദിച്ചു.