എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ലിറ്റിൽകൈറ്റ്സ്

26056-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26056
യൂണിറ്റ് നമ്പർLK/2018/26056
അംഗങ്ങളുടെ എണ്ണം24
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ലീഡർഅഫ്‍നാസ് അനീഷ്
ഡെപ്യൂട്ടി ലീഡർഅഭിജിത്ത് ഷേണായ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബിന്ദു കെ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബീന ഒ ആർ
അവസാനം തിരുത്തിയത്
03-08-202226056sdpybhs



ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പൂക്കളം 2019

ഒന്നാം സ്ഥാനം : അസിം ബിൻ സിറാസ് 10C

രണ്ടാം സ്ഥാനം : ജസീം 10 B

മൂന്നാം സ്ഥാനം : അഭിഷേക് ഇ എസ്


ലിറ്റിൽ കൈറ്റ്സ്2018-2020

ലിറ്റിൽ കൈറ്റ്സ് മിസ്ട്രസസ്സ്

1. മിനി ടി എസ്(എച്ച് എസ് എ ഫിസിക്കൽ സയൻസ്)

2.ഷിജി സി എസ്(എച്ച് എസ് എ സോഷ്യൽ സയൻസ്)


2018-2020 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പേരുവിവരം

ക്രമനമ്പർ അഡ്മിഷൻ നമ്പർ പേര് ക്ലാസ് ഡിവിഷൻ വിഷയം
1 28285 അബ്ദുൾ സലീൽ പി എസ് 9 B ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,

പ്രോഗ്രാമിങ് & മൊബൈൽ ആപ്പ് നിർമ്മാണം

2 28315 അഭിജിത്ത് സി എസ് 9 D ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,

ഹാർഡ്‌വെയർ

3 28306 അഭിജിത്ത് എഡ്വിൻ 9 E ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,

ഹാർഡ്‌വെയർ

4 28287 ആകാശ് എസ് എ 9 A ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,

പ്രോഗ്രാമിങ് & മൊബൈൽ ആപ്പ് നിർമ്മാണം

5 28742 അലൻ ബെന്നി 9 E ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,

ഹാർഡ്‌വെയർ

6 28530 അലൻ നിക്കളോസ് 9 A ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,

സൈബർ സുരക്ഷ & വെബ് ടി.വി

7 28411 അർജ്ജുൻ എ സ് 9 C ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,

സൈബർ സുരക്ഷ & വെബ് ടി.വി

8 28842 അതുൽകൃഷ്ണൻ കെ എസ് 9 C ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,

ഹാർഡ്‌വെയർ

9 28956 അസീം ബിൻ സിറാസ് 9 C ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,

സൈബർ സുരക്ഷ & വെബ് ടി.വി

10 28658 ഗോകുലകൃഷ്ണൻ പി ആർ 9 A ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,

പ്രോഗ്രാമിങ് & മൊബൈൽ ആപ്പ് നിർമ്മാണം

11 28939 ജസീം കെ ആർ 9 D ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,

സൈബർ സുരക്ഷ & വെബ് ടി.വി

12 28908 മൊഹമ്മദ് അജ്‌മൽ എൻ എ 9 D ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,

പ്രോഗ്രാമിങ് & മൊബൈൽ ആപ്പ് നിർമ്മാണം

13 28525 മുഹമ്മദ് ദിനാൻ കെ എൽ 9 A ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,

സൈബർ സുരക്ഷ & വെബ് ടി.വി

14 28275 മുഹമ്മദ് അഫ്രീദ് കെ എൻ 9 B ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,

സൈബർ സുരക്ഷ & വെബ് ടി.വി

15 28283 മുഹമ്മദ് അമീർ 9 B ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,

പ്രോഗ്രാമിങ് & മൊബൈൽ ആപ്പ് നിർമ്മാണം

16 28297 മുഹമ്മദ് റിസൽ വി എ 9 C ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,

ഹാർഡ്‌വെയർ

17 28253 പ്രണവ് പ്രകാശൻ 9 A ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,

പ്രോഗ്രാമിങ് & മൊബൈൽ ആപ്പ് നിർമ്മാണം

18 28386 റെയ്സൽ റഹീം 9 B ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,

സൈബർ സുരക്ഷ & വെബ് ടി.വി

19 28293 രോഹിത്ത് രാജേഷ് 9 A ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,

സൈബർ സുരക്ഷ & വെബ് ടി.വി

20 28258 റോണി കെ എസ് 9 E ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,

ഹാർഡ്‌വെയർ

21 28349 സെർജോയ് ലാസർ 9 E ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,

ഹാർഡ്‌വെയർ

22 28273 സൂരജ് കെ എസ് 9 C ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,

പ്രോഗ്രാമിങ് & മൊബൈൽ ആപ്പ് നിർമ്മാണം

23 28993 സൂരജ് കെ എസ് 9 D ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,

ഹാർഡ്‌വെയർ

24 28647 അഫ്‌ത്താബ് ഷമീർ 9 ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,

സൈബർ സുരക്ഷ & വെബ് ടി.വി

25 28337 മനു വി എം 9 ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,

സൈബർ സുരക്ഷ & വെബ് ടി.വി

26 29035 ശിവംകുമാർ 9 ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,

സൈബർ സുരക്ഷ & വെബ് ടി.വി

27 28528 എൽട്ടൺ എൻ ജി 9 ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,

ഹാർഡ്‌വെയർ

28 28337 സോയൽ കെ എസ് 9 സി പ്രോഗ്രാമിങ് & മൊബൈൽ ആപ്പ് നിർമ്മാണം ,

ഹാർഡ്‌വെയർ

29 28419 നോഹ പി ജെ 9 സി ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,

സൈബർ സുരക്ഷ & വെബ് ടി.വി

30 28398 സുധീർ പി ഇസഡ് 9 സി ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,

ഹാർഡ്‌വെയർ

31 28636 അലൻ യേശുദാസ് 9 സി ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,

ഹാർഡ്‌വെയർ

32 28272 ഇഹ്‌സാനുൾ ഹഖ് പി ജി 9 സി പ്രോഗ്രാമിങ് & മൊബൈൽ ആപ്പ് നിർമ്മാണം ,

ഹാർഡ്‌വെയർ

33 28475 സുൾഫിക്കർ എം എസ് 9 സി ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,

സൈബർ സുരക്ഷ & വെബ് ടി.വി

34 29211 അൻവിൻ സേവ്യർ 9 സി ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,

പ്രോഗ്രാമിങ് & മൊബൈൽ ആപ്പ് നിർമ്മാണം

35 28439 ആനന്ദ് കൃഷ്ണ 9 സി ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,

പ്രോഗ്രാമിങ് & മൊബൈൽ ആപ്പ് നിർമ്മാണം

36 28268 അൽഅമീൻ വി ജെ 9 ഡി ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,

സൈബർ സുരക്ഷ & വെബ് ടി.വി

37 28259 നിരഞ്ജൻ എ ആർ 9 ഡി പ്രോഗ്രാമിങ് & മൊബൈൽ ആപ്പ് നിർമ്മാണം ,

ഹാർഡ്‌വെയർ

38 29210 ഇമ്മാനുവൽ ജോൺ 9 ‍ഡി പ്രോഗ്രാമിങ് & മൊബൈൽ ആപ്പ് നിർമ്മാണം ,

ഹാർഡ്‌വെയർ

39 28282 ഫർ‌ഹാൻ കെ എഫ് 9 ഡി ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ് ,

പ്രോഗ്രാമിങ് & മൊബൈൽ ആപ്പ് നിർമ്മാണം

40 28322 അഭിജിത്ത് കെ എസ് 9 ഡി ഗ്രാഫിക്സും മൾട്ടീമീഡിയ ആനിമേഷനും ,

ഇലക്‌‌ട്രോണിക്സ് & റോബാട്ടിക്സ്


ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബിന്റെ ഉദ്ഘാടനം

ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബിന്റെ സ്കൂൾ തല ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീദേവി ജൂൺ പത്തൊമ്പത് വ്യാഴാഴ്ച നിർവ്വഹിച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും കൈറ്റ് മിസ്ട്രസ്സുമാരായ ടി എസ് മിനി, സി എസ് ഷിജി എന്നിവരോടൊപ്പം സ്കൂൾ ഐ ടി കോ‍ഡിനേറ്ററും ജോയിന്റ് ഐടി കോ‍ഡിനേറ്ററും ചടങ്ങിൽ പങ്കെടുത്തു.

ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം

ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം കൈറ്റ്സ് റിസോഴ്സ് പേഴ്സണും ഡിആർജി യും കുമ്പളങ്ങി ഔർലേഡി ഓഫ് ഫാത്തിമ സ്കൂളിലെ മലയാളം അധ്യാപികയുമായ ബീന ജൂൺ ഇരുപത്തിമൂന്നാം തീയതി ശനിയാഴ്ച നിർവഹിച്ചു.

ലിറ്റിൽ കൈറ്റ്സ് ഏകദിന വിദഗ്ധ പരിശീലനം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള വിദഗ്ധരുടെ ഏകദിന പരിശീലനം ജൂൺ ഇരുപത്തിമൂന്ന് ശനിയാഴ്ച രാവിലെ പത്തുമണിമുതൽ നാലുമണിവരെ എസ് ഡി പി വൈ ജി വി എച്ച് എസിൽ വെച്ച് നടക്കുകയുണ്ടായി. കൈറ്റ് റിസോഴ്സ് പേഴ്സൺസും അധ്യാപകരുമായ ബീന , ഫബിയൻ എന്നിവരാണ് ക്ലാസ് നയിച്ചത്.മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും കൈറ്റ് മിസ്ട്രസ്സുമാരും പരിശീലനത്തിൽ പങ്കെടുത്തു.

 
അധ്യാപകനായ ഫബിയൻ പരിശീലനം നയിക്കുന്നു
 
ക്ലാസ് നയിക്കുന്ന ആർ പി ബീന
 
മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുള്ള പ്രോത്സാഹനം


ലിറ്റിൽകൈറ്റ്സ് യൂണിറ്റ്തല ഏകദിന പരിശീലന ക്യാമ്പ്

ലിറ്റിൽകൈറ്റ്സ് യൂണിറ്റ് തല ഏകദിന പരിശീലന ക്യാമ്പ് ആഗസ്റ്റ് നാല് ശനിയാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു.ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീദേവി എസ് ആർ നിർവഹിച്ചു.കൈറ്റ് മിസ്ട്രസ് മിനി ടി എസ് ക്യാമ്പിൽ പങ്കെടുത്തവർക്ക് സ്വാഗതമാശംസിച്ചു.അദ്ധ്യാപിക ധന്യ ജി കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു.

സ്കൂൾ എസ്ഐടിസി യും ലിറ്റിൽകൈറ്റ് മിസ്ട്രസായ ഷിജി സി എസും ചടങ്ങിൽ സന്നിഹിതരായിരുന്നു.ജൂലൈ മാസത്തിൽ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങളുടെ മെച്ചപ്പെടുത്തലായിരുന്നു ക്യാമ്പിൽ നടന്നത്.ടുപി ട്യൂബ് ഡെസ്ക് സോഫ്റ്റ‌്‌വെയറിലായിരുന്നു പരിശീലനം.കുട്ടികൾ നിർമ്മിച്ചു വെച്ചിരുന്ന ആനിമേഷൻ ചിത്രങ്ങൾ ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വിവിധ ശബ്ദങ്ങൾ ഉൾപ്പെടുത്തി എങ്ങനെ ഒരു ഷോർട്ട് ഫിലിം തയ്യാറാക്കാമെന്നതിനുള്ള പരിശീലനമാണ് ഈ ഏകദിന ക്യാമ്പിൽ കുട്ടികൾക്ക് ലഭിച്ചത്.


 
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്തല ഏകദിന ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് എസ് ആർ ശ്രീദേവി നിർവഹിക്കുന്നു










സ്കൂൾ ഡിജിറ്റൽമാഗസിൻ പത്രാധിപസമിതി രൂപീകരണയോഗം

എന്റെ സ്കൂളിനൊരു ഡിജിറ്റൽ മാഗസിൻ എന്ന ലിറ്റിൽകൈറ്റ്സ് പ്രവർത്തനത്തിന്റെ ആസൂത്രണയോഗം ആഗസ്റ്റ് എട്ടാംതീയതി സ്കൂൾ ഐടി ലാബിൽ നടന്നു.യോഗത്തിൽ ലിറ്റിൽകൈറ്റ്സ് മിസ്ട്രസുമാരും നാല്പത് അംഗങ്ങളും പങ്കെടുത്തു.ഇ-മാഗസിന്റെ നിർമ്മാണത്തിനായി പത്രാധിപരേയും പത്രാധിപസമിതിയേയും മറ്റു ചുമതലക്കാരേയും തെരെഞ്ഞെടുത്തു. സമിതിയിൽ സ്കൂൾതലവിദ്യാരംഗം ഭാരവാഹികളെയും ഉൾപ്പെടുത്തി. മാഗസിൻ നിർമ്മാണത്തിനാവശ്യമായ സൃഷ്ടികൾ അധ്യാപകരിൽ നിന്നും കുട്ടികളിൽ നിന്നും ശേഖരിക്കുവാൻ തീരുമാനിച്ചു.

ചീഫ് എഡിറ്റർ  : മുഹമ്മദ് അമീർ

സബ് എഡിറ്റർ : അൽ അമീൻ വി ജെ

എഡിറ്റർമാർ : സൂരജ് കെ എസ്,ഗോകുലകൃഷ്ണൻ പി ആർ,മനു വി എം ,പ്രണവ് പ്രകാശൻ

ലിറ്റിൽ കൈറ്റ്സ്2019-2021

കൈറ്റ് മിസ്ട്രസസ്

1. മിനി ടി എസ്

2. ഷിജി സി എസ്

2019-2021 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പേരുവിവരം

ക്രമനമ്പർ അഡ്മിഷൻ നമ്പർ പേര് ക്ലാസ് ഡിവിഷൻ
1 28519 വിഘ്നേശ്വർ പി ആർ 9
2 28532 അനന്തകൃഷ്ണൻ പി പി 9
3 28539 മുഹമ്മദ് തൻസീർ സി എൻ 9
4 28542 അഭിനവ് വി യു 9
5 28546 ഫസലുൽ അമീൻ 9 ബി
6 28548 മൊഹമ്മദ് റഹീസ് പി എച്ച് 9
7 28549 അഭിഷേക് ഇ എസ് 9 സി
8 28551 അശ്വിൻ എ പി 9 ബി
9 28563 ആൽഡ്രിൻ ഇഗ്നേഷ്യസ് 9 ബി
10 28567 അൻസിൽ ദറാർ 9 ഡി
11 28569 ആതിൽ എം ആർ 9 ബി
12 28583 സ്നേഹിത്ത് സാനു 9
13 28595 അമേഷ് കൃഷ്ണ സാബു 9 ബി
14 28616 ശ്രീജിത്ത് ബിജു 9
15 28632 സഫ് വാൻ എസ് എസ് 9
16 28638 നസറുദ്ദീൻ ടി 9 സി
17 28749 ഡിനോയ് ആന്റെണി എ ജെ 9 ബി
18 28834 ജോയൽ ജോർജ്ജ് എൻ എൽ 9
19 29204 ഹരികൃഷ്ണൻ കെ എ 9
20 29221 ഐവിൻ ഫ്രാൻസിസ് 9 ഡി

സൂം വീഡിയോ കോൺഫറൻസ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളേയും കൈറ്റ് മിസ്ട്രസ്സുമാരെയും ഉൾപ്പെടുത്തിക്കൊണ്ട് കൈറ്റ് മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിലുള്ള ഡി ആർ ജി പരിശീലനം സൂം വീഡിയോ കോൺഫറൻസിലൂടെ ഒക്ടോബ‍ർ ഒന്നാം തീയ്യതി ഉച്ചയ്ക്ക് ഒന്നര മണിക്ക് സ്കൂൾ ലാബിൽ നടത്തുകയുണ്ടായി.വളരെ വിജയകരമായ ഈ പ്രവർത്തനം കുട്ടികളോളം തന്നെ അധ്യാപകർക്കും ഏറെ വിജ്ഞാനപ്രദമായിരുന്നു.കൃത്യസമയത്തുതന്നെ കോൺഫറൻസ് തുടങ്ങി.മാസ്റ്റർ ട്രെയിനർമാരായ സ്വപ്ന ജെ നായർ,പ്രകാശ് വി പ്രഭു എന്നിവരാണ് വീഡിയോ കോൺഫറൻസിലൂടെ ക്ലാസുകൾ നയിച്ചത്.ഓരോ കുട്ടിയേയും അവന്റെ ജീവിതാവസ്ഥയേയും ഏറ്റവും കൂടുതൽ തിരിച്ചറിഞ്ഞിരിക്കുക അവന്റെ അമ്മയായിരിക്കും എന്ന യാഥാർത്ഥ്യത്തിൽനിന്ന് ഉരുത്തിരിഞ്ഞതാണ് 'അമ്മമാർക്കുള്ള പരിശീലനം' എന്ന ആശയം.ക്ലാസ് മുറിയിൽ പുതിയതായി ഉൾച്ചേർത്ത സാങ്കേതിക സജ്ജീകരണങ്ങളെക്കുറിച്ചും അതിനനുസരിച്ച് പാഠപുസ്തകങ്ങളിലും പാഠവിനിമയത്തിലും വന്നിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും ഏറ്റവും ബോധവതിയാകേണ്ടത് അമ്മ തന്നെയാണ് എന്ന തിരിച്ചറിവാണ് ഈ പരിശീലനത്തിന്റെ അടിസ്ഥാനം.ആധുനിക വിവരവിനിമയസങ്കേതങ്ങളെക്കുറിച്ചുള്ള അറിവുകൾ ലിറ്റിൽകൈറ്റ് അംഗങ്ങളും കൈറ്റ് മിസ്ട്രസ്സുമാരും ക്ലാസ്സ് അധ്യാപകരും ചേർന്ന് അമ്മമാരിലേക്ക് വിവിധ പ്രവർത്തനങ്ങളിലൂടെ എങ്ങനെ എത്തിക്കാം എന്നതിന്റെ പരിശീലനമാണ് സൂം വീഡിയോ കോൺഫറൻസിലൂടെ ഇന്ന് ലഭ്യമാക്കിയത്. ഒക്ടോബർ മുപ്പത്തൊന്നിനകം എല്ലാ അമ്മമാർക്കും പരിശീലനം നൽകണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.

 
സൂം വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്ന കുട്ടികൾ
 
ക്ലാസ് നയിക്കുന്ന മാസ്റ്റർട്രെയിന‍മാ‍ർ
 
ക്ലാസ് വീക്ഷിക്കുന്ന അധ്യാപകരും കുട്ടികളും
 
സൂം പരിശീലന പരിപാടിയിൽ നിന്ന്

















അമ്മമാർക്കുള്ള പരിശീലനം

ഒക്ടോബർ ഒന്നാം തീയതി നടന്ന സൂം കോൺഫറൻസിന്റെ അടിസ്ഥാനത്തിൽ അമ്മമാർക്കുള്ള ആധുനിക വിവരവിനിമയ സങ്കേതങ്ങളെ പരിചയപ്പെടുത്തുന്നതിനുള്ള പരിശീലന ക്ലാസ് ഒക്ടോബർ ഇരുപത്തെട്ടാം തീയതി രാവിലെ പതിനൊന്നുമണിക്ക് ഹൈടെക് ക്ലാസ് മുറികളിൽ വെച്ച് നടക്കുകയുണ്ടായി.ക്ലാസ് നയിച്ചത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായിരുന്നു.പരിശീലനത്തിൽ ക്യൂ ആർ കോഡ് സ്കാൻ ചെയ്യാനും,സമഗ്ര,സമേതം,വിക്ടേഴ്സ് ചാനൽ എന്നീ പോർട്ടലുകൾ കൈകാര്യം ചെയ്യാനും പരിശീലിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ്2019-2022

കൈറ്റ് മിസ്ട്രസസ്

1. ബിന്ദു കെ എസ് (എച്ച് എസ് ടി ഫിസിക്കൽ സയൻസ്)

2. ബീന ഓ ആർ (യു പി എസ് ടി)


2019-2022 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പേരുവിവരം

ക്രമനമ്പർ അഡ്മിഷൻ നമ്പർ പേര് ക്ലാസ് ഡിവിഷൻ ചിത്രം
1 28732 അതുൽ വി എസ് 8 ബി
 
2 28733 മുഹമ്മദ് മുഹസിൻ പി എസ് 8 ബി
 
3 28753 ശ്രാവൺദാസ് കെ എസ് 8 ബി
 
4 28755 അഭിഷേക് വിനീഷ് 8 ബി
 
5 28767 ഋതിക് എം എച്ച് 8
 
6 28769 മൊഹമ്മദ് ആദിൽ കെ എൻ 8 ഡി
 
7 28770 മുഹമ്മദ് സുഹൈൽ കെ എം 8 ഡി
 
8 28771 വിഷ്ണു മഹേഷ് 8 ബി
 
9 28784 ആദിത്യൻ സി ആർ 8
 
10 28802 അഭിഷേക് കെ എസ് 8
 
11 28812 സുൾഫിക്കർ പി എസ് 8 ഡി
 
12 28848 മുഹമ്മദ് താഹിർ ടി എം 8
 
13 28852 ഫർഹാൻ കെ എസ് 8
 
14 29267 ഫാരിസ് എ ജെ 8 സി
 
15 29294 പി എൻ മൊഹമ്മദ് നിഫാൽ 8 സി
 
16 29323 മുഹമ്മദ് നിഹാൻ എൻ 8 സി
 
17 29349 അമാൻ അഷ്റഫ് 8 സി
 
18 29365 അൽ അമീൻ പി എൻ 8 സി
 

പ്രോജക്ട് പ്രവർത്തനം(2019-2021) ലിറ്റിൽ കൈറ്റ് ബാച്ച്

2019-2021 ബാച്ചിലെ കുട്ടികളുടെ പ്രോജക്ട് പ്രവർത്തനം ആരംഭിച്ചു.കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഒരു ദിവസം അഞ്ച് കുട്ടികൾക്കാണ് സ്കൂൾ ലാബ് അനുവദിച്ചിരിക്കുന്നത്.കൈറ്റ് മിസ്ട്രസ്സുമാരായ കെ എസ് ബിന്ദു ടീച്ചറും,ബീന ഓ ആർ ടീച്ചറുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.രാവിലെ പത്തുമണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ഓരോ ബാച്ചിനും നൽകിയിരിക്കുന്ന പ്രവർത്തന സമയം

2020-2023 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പേരുവിവരം

ക്രമനമ്പർ അഡ്മിഷൻ നമ്പർ പേര് ക്ലാസ് ഡിവിഷൻ ചിത്രം
1 28921 അഭിഷേക് സി രാജേഷ് 8 A
 
2 28930 സിദ്ധാർത്ഥ് ഒ ആർ 8 C
 
3 28935 റായിസ് പി എൻ 8 C
 
4 28944 അക്ഷയ് എ പി 8 B
 
5 28950 മുഹമ്മദ് ഗയിസ് പി എൻ 8 B
 
6 28954 മുഹമ്മദ് യാസിർ 8 B
 
7 28962 മുഹമ്മദ് അസ്‍ലം വി എച്ച് 8 B
 
8 28966 നഹാബ് എ എൻ 8 B
 
9 28970 അഫ്‍നാസ് അനീഷ് 8 A
 
10 28976 ആദിൽ സി എ 8 C
 
11 28977 ദേവപ്രയാഗ് ബി 8 A
 
12 28981 മുഹമ്മദ് ഫർദ്ദീൻ കെ ആർ 8 B
 
13 28982 ആദിൽ എ എ 8 B
 
14 29012 ഷിഫാസ് കെ എ 8 A
 
15 29034 മുഹമ്മദ് അമീൻ 8 D
 
16 29150 ശ്രീഹരി ടി എസ് 8 A
 
17 29207 അഭിജിത്ത് എസ് ഷേണായ് 8 A
 
18 29451 സംഗീത് കെ സിബു 8 A
 
19 29515 മുഹമ്മദ് യാസിൻ എ ജെ 8 B
 
20 29521 ഹസീബ് വാഹിദ് കെ എ 8 C
 
21 29541 ഫർഹാൻ എസ് 8 D
 
22 29635 നാസിഹ് അമീൻ 8 C
 
23 29646 അഭിനയ് പ്രദീപ് 8 C
 
24 29658 ശ്രീഹരി സി വി 8 C
 

2020-2023 ബാച്ചിന്റെ സ്കൂൾതല പരിശീലനം

2020-2023 ബാച്ചിന്റെ സ്കൂൾതല പരിശീലനം ജനുവരി 10 തിങ്കളാഴ്ച മുതൽ ആരംഭിച്ചു.കൈറ്റ് മിസ്ട്രസുമാർക്ക് ലഭിച്ച ദ്വിദിന പരിശീലനത്തിന്റെ അടിസ്ഥാനത്തിലാണ് പരിശീലനം നടക്കുന്നത്.കൈറ്റ് മിസ്ട്രസ്സുമാരായ ബീനയുടേയും ബിന്ദുവിന്റേയും നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്.ദിവസവും ഉച്ചക്ക് ശേഷം രണ്ടു മണി മുതൽ നാലുമണി വരെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പരിശീലനം.

ലിറ്റിൽ കൈറ്റ്‍സ് 2020-2023 സ്കൂൾതല ക്യാമ്പ്

2020-2023 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് ജനുവരി ഇരുപത് വ്യാഴാഴ്ച നടക്കുകയുണ്ടായി.ക്യാമ്പിന്റെ രജിസ്ട്രേഷൻ അതേദിവസം രാവിലെ ഒമ്പതര മണിക്ക് ആരംഭിച്ചു.ഇരുപത്തിനാലംഗങ്ങൾ ഉള്ള ബാച്ചിൽ ഇരുപത്തിരണ്ടുപേരാണ് പങ്കെടുത്തത്.കൈറ്റ് മിസ്ട്രസ് ഒ ആർ ബീന,എസ്ഐടിസി ദീപ എസ് ജി,ജോയിന്റ് എസ്ഐടിസി കമൽരാജ്,അധ്യാപകനായ നിധിൻ വി പി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ് അംഗം അഫ്‍നാസ് അനീഷ് സ്വാഗതം ആശംസിച്ചു.സ്കൂൾ പ്രധാനാധ്യാപിക ശ്രീദേവി എസ് ആർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.മുൻ കൈറ്റ് മിസ്ട്രസ് മിനി ടി എസ് കുട്ടികൾക്ക് ആശംസകളർപ്പിച്ചു. കൃത്യം പത്തുമണിക്കു തന്നെ മ‍ഞ്ഞുരക്കൽ പ്രവർത്തനങ്ങളിലൂടെ ക്യാമ്പ് ആരംഭിച്ചു.കുട്ടികളെ വളരെയധികം രസിപ്പിച്ച പ്രവർത്തനങ്ങളായിരുന്നു വിവിധ നിറങ്ങളിലുള്ള തൊപ്പിവെക്കലും മുഖമനക്കുന്നതോടൊപ്പം ചലിക്കുന്ന ബോളുപയോഗിച്ചുള്ള ഗോളടിക്കലും.ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികളെ അഞ്ചു ഗ്രൂപ്പുകളാക്കി തിരിക്കുകയും അഭിജിത്ത് എസ് ഷേണായിയെ യൂണിറ്റ് ലീഡറായും അഫ്‍നാസ് അനീഷിനെ ഡെപ്യൂട്ടി ലീഡറായും തെരെഞ്ഞെടുത്തതിനും ശേഷമാണ് ആനിമേഷൻ ക്ലാസ് തുടങ്ങിയത്.ടുപി ടൂഡി സോഫ്റ്റ്‍വെയറിലായിരുന്നു ആനിമേഷൻ പരിശീലനം.നാല് ആനിമേഷൻ സീനുകൾ നിർമ്മിച്ച് അവ ക്രമീകരിച്ച് എംപിഫോർ ഫോർമാറ്റിലാക്കി അതിനെ ഒറ്റ ആനിമേഷൻ വീഡിയോ ആക്കുക എന്നുള്ളതായിരുന്നു കുട്ടികളുടെ പ്രവർത്തനം.പട്ടം പറപ്പിക്കുന്ന കുട്ടി,അറ്റ് ദൂരേക്ക് ചെറുതായി പോകുന്ന പട്ടം ,അറ്റ് പോയതിനു ശേഷം ലക്ഷ്യമില്ലാതെ പറന്നുപോകുന്ന പട്ടം,ലിറ്റിൽ കൈറ്റ്സ് ലോഗോ ഇവയായിരുന്നു നാല് സീനുകൾ.പതിനൊന്നരമണിക്ക് ചായയും ലഘുഭക്ഷണ വിതരണവുമുണ്ടായിരുന്നു.ഒരു മണിക്കു മുമ്പുതന്നെ കുട്ടികൾ അവരുടെ ആനിമേഷൻ പ്രവർത്തനം മികച്ചരീതിയിൽ പൂർത്തിയാക്കുകയുണ്ടായി.അറ്റ് പോയ പട്ടത്തിന് പിന്നീട് എന്തു സംഭവിച്ചു എന്നത് അവരവരുടെ ഭാവനക്കനുസരിച്ച് പൂർത്തിയാക്കുക എന്നത് അസൈൻമെന്റായി നൽകുകയും ചെയ്തു.ഉച്ചഭക്ഷണംനൽകിയതിനുശേഷം രണ്ടു മണിക്ക് ക്ലാസ് പുനരാരംഭിച്ചു.പിന്നീട് സ്ക്രാച്ച് പ്രോഗ്രാമിംഗിലായിരുന്നു പ്രവർത്തനം.മഞ്ഞുരക്കൽ പ്രവർത്തനം സ്ക്രാച്ച് പ്രോഗ്രാമിലൂടെ തയ്യാറാക്കിയതാണെന്നും അതുപോലുള്ള ചെറിയ ഗെയിമുകൾ തങ്ങൾക്ക് സ്ക്രാച്ച് പ്രോഗ്രാമിംഗിലൂടെ സാധിക്കുമെന്നും പിന്നീടുള്ള സ്ക്രാച്ച് പ്രവർത്തനങ്ങളിൽ നിന്ന് കുട്ടികൾ മനസിലാക്കി.മൂന്നര മണിക്ക് സ്ക്രാച്ച് സെഷൻ അവസാനിച്ചതിനുശേഷം മട്ടാഞ്ചേരി ഉപജില്ലാ മാസ്റ്റർ ട്രെയിനർ പ്രകാശ് പ്രഭു വീഡിയോ കോൺഫറൻസിലൂടെ കുട്ടികളുമായി സംവദിക്കുകയുണ്ടായി. ക്യാമ്പിലെ പ്രവർത്തനങ്ങളെക്കുറിച്ചും അവർ പരിചയപ്പെട്ട അറിവിന്റെ പുതിയ മേഖലകളെക്കുറിച്ചും അഭിപ്രായങ്ങളും അനുഭവങ്ങളും അദ്ദേഹവുമായി പങ്കുവെക്കുകയുണ്ടായി .

ലിറ്റിൽ കൈറ്റ്സ് 2020-2023 ബാച്ചിലെ ഉപജില്ലാ ക്യാമ്പിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പേര് വിവരം

സ്കൂൾതല ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ആറുകുട്ടികളിൽ മൂന്ന് പേരെ അനിമേഷൻ ട്രെയിനിംഗിനും മൂന്ന് പേരെ പ്രോഗ്രാമിംഗ് ട്രെയിനിംഗിനും ഉപജില്ലാ ക്യാമ്പിലേക്ക് തെരെഞ്ഞെടുക്കുകയുണ്ടായി.

ക്രമനമ്പർ അഡ്മിഷൻ നമ്പർ പേര് ക്ലാസ് ഡിവിഷൻ വിഷയം
1 29451 സംഗീത് കെ സിബു 9 A അനിമേഷൻ
2 29646 അഭിനയ് പ്രദീപ് 9 C അനിമേഷൻ
3 29658 ശ്രീഹരി സി വി 9 C അനിമേഷൻ
4 28970 അഫ്‍നാസ് അനീഷ് 9 C പ്രോഗ്രാമിംഗ്
5 28982 ആദിൽ എ എ 9 B പ്രോഗ്രാമിംഗ്
6 29207 അഭിജിത്ത് എസ് ഷേണായ് 9 A പ്രോഗ്രാമിംഗ്

സുവനീർ ഡിജിറ്റൈസേഷൻ

സ്കൂളിന്റെ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളുടെ സംസാരിക്കുന്ന രേഖകളെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ശ്രീധർമ്മ പരിപാലന യോഗം പ്ലാറ്റിനം ജൂബിലി, എസ്ഡിപിവൈ സ്കൂളുകളുടെ ഡയമണ്ട് ജൂബിലി സുവനീർ 1981 .അക്കാലത്ത് എഴുപത്തഞ്ചു വർഷം പിന്നിട്ട യോഗത്തിന്റെ ചരിത്രവും അറുപത് വർഷം പിന്നിട്ട സ്കൂൾ ചരിത്രവും ഈ സുവനീറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.കിട്ടാവുന്നിടത്തോളം ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രധാനപ്പെട്ട ധാരാളം ചിത്രങ്ങൾ നശിച്ചുപോയിട്ടുള്ളതായി സുവനീ‍ർ കമ്മിറ്റി ഖേദം പ്രകടിപ്പിച്ചിരിക്കുന്നതായും കാണുന്നു.ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഈ സുവനീറിന്റെ ഡിജിറ്റൈസേഷൻ ചെയ്യാനുള്ള പ്രേരണയും ഈ നഷ്ടചിത്രങ്ങളാണ് .പത്താം ക്ലാസിലേയും ഒമ്പതാം ക്ലാസിലേയും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഈ സംരഭത്തിൽ പങ്കുചേരുന്നുണ്ട്.അഫ‍നാസ് അനീഷ്,അൽ അമീൻ പി എൻ,മൊഹമ്മദ് നിഫാൽ പി എൻ,ഫാരിസ് എ ജെ എന്നിവരാണ് ഡിജിറ്റൈസേഷന്റെ ആദ്യ ഘട്ടം നിർവഹിച്ചത്.എസ് ഐ ടി സി ദീപ എസ് ജി ജോയിന്റ് എസ് ഐ ടി സി കമൽരാജ് ടി ആർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

 
സുവനീർ ഡിജിറ്റൈസേഷൻ ചെയ്യുന്ന ലിറ്റിൽ കൈറ്റ് ടീമംഗങ്ങൾ
 
ഡിജിറ്റൈസേഷൻ ഒരു തുടക്കം
 
സ്കാനിംഗ് പ്രവർത്തനങ്ങൾ
 
ഡിജിറ്റൈസേഷന് നേതൃത്വം നൽകുന്ന അധ്യാപകർ











2022-2023 വർഷത്തെ പ്രവർത്തനങ്ങൾ

ദ്വിദിന ജില്ലാസഹവാസ ക്യാമ്പ്

ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ദ്വിദിന ജില്ലാ സഹവാസ ക്യാമ്പ് ജൂലൈ പതിനാറ്,പതിനേഴ് തിയ്യതികളിൽ കൈറ്റ് ജില്ല കേന്ദ്രം ഇടപ്പള്ളി ആർ ആർ സി യിൽ വെച്ച് നടക്കുകയുണ്ടായി.ഈ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദിൽ എ എ പ്രോഗ്രാമിംഗ് വിഭാഗത്തിലേക്ക് തെരെഞ്ഞെടുക്കപ്പെടുകയും മികച്ചരീതിയിൽ ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു.