ജി.എൽ.പി.എസ് പൂളക്കോട്/ചരിത്രം

17:06, 3 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DHRUVAKANTH (സംവാദം | സംഭാവനകൾ) (images)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


പൂളക്കോട് പ്രദേശത്തെ കുട്ടികൾക്ക് പ്രൈമറി വിദ്യാഭ്യാസം നൽകുുന്നതിന്ന് ബ്രിട്ടീഷ് ഭരണകാലത്ത് കോഴിക്കോട് താലൂക്ക് ബോർഡ് ഉദ്യോഗസ്ഥനായിരുന്ന ശ്രീ ചന്തുകുഞ്ഞൻ പണിക്കരുടെ ശ്രമഫലമായി മലബാർ കൗൺസിലിന്റെ 62 (17 ) നമ്പർ തീരുമാനപ്രകാരം 1926-ൽ ഈ വിദ്യാലയം അനുവദിക്കപ്പെട്ടു.വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം പ്രധാന അധ്യാപകനായിരുന്ന ശ്രീ.പി.കൃഷ്ണൻ മാസ്റ്ററുടെ ശ്രമഫലമായി 1986 ൽ സർക്കാർ ഉടമസ്ഥതയിലായി. എൽ എസ് എസ് സ്കോളർഷിപ്പ്. ....കുന്ദമംഗലം സബ്‌ജില്ല സ്പോർട്സ് റണ്ണറപ്പ് വിദ്യാരംഗംസബ്‌ജില്ല റണ്ണറപ്പ്.......സബ്‌ജില്ല കയ്യെഴുത്തു മാസിക ഒന്നാം സ്ഥാനം.... എന്നീ വിജയങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് .. .

ഈ വിദ്യാലയം അതിപുരാതനമായ ഒരു വിദ്യാകേന്ദ്രമായി അറിയപ്പെടുന്നു.ചാത്തമംഗലം പഞ്ചായത്തിലെ 21-ാം വാർഡിൽ ഉൾപ്പെടുന്നു.നാട്ടുരാജാക്കൻമാർ വാണിരുന്ന കാലത്ത് ഒരു ഗുരുകുലവിദ്യാമഠം പൂളക്കോട് വില്ലേജിൽ ഉണ്ടായിരുന്നു.ഇതാണ് പിൽകാലത്ത് ഗവ.എൽ.പി.സ്കുൂൾ പൂളക്കോട് ആയി മാറുന്നത്. മഠം നടത്തിപ്പിന്റെ ചുമതല പണിക്കശ്ശൻമാർക്കായിരുന്നു,ഈ പ്രദേശത്തെ നാട്ടു കാരണവരായ പണിക്കശ്ശൻ തന്റെ തറവാട്ടംഗങ്ങൾക്ക് വിദ്യയേകാനാണ് ഈ ഗുരുകുലവിദ്യാലയം തുടങ്ങിയത്. പിൽകാലത്ത് ഇതിന്റെ അനന്തരാവകാശികളായി പണിക്കശ്ശൻ കുടുംബത്തിലെ ചന്തു ,നാണു,ലക്ഷ്മി നാരായണൻ എന്നിവർ വരികയുണ്ടായി.

ഈ കാലഘട്ടത്തിനിടെ കെട്ടിടം പണിത് ബ്രിട്ടീഷ് സർക്കാരിനു വാടകയ്ക്കു കൊടുത്ത് സർക്കാർ സ്ക്കൂളായി മാറി.പിന്നീട് ഇതിന്റെ ഉടമസ്ഥാവകാശം നായർ സമുദായത്തിൽപെട്ട അഞ്ചു പേരിൽ വന്നു,ഇതിൽ ഭാർഗ്ഗവിയും ഭർത്താവ് ശങ്കുണ്ണി നായരും അവരുടെ അവകാശം ചേന്നമംഗലൂരുള്ള ഉമ്മർ ഹാജിക്ക് കൊടുത്തു.ഹാജിക്കുള്ള ഓഹരി തിരിച്ചുകിട്ടുന്നതിന് ഹർജി നൽകിയതോടെ മറ്റു അവകാശികൾ സ്കൂളിന്റെ കാര്യം ശ്രദ്ധിക്കാതെ വരികയും ഒടുവിൽ സ്കുളിന്റെ അറ്റകുറ്റപ്പണികൾ ചെയ്യിക്കുന്നതിനു മാത്രമല്ല സർക്കാരിൽ നി്ന്നു അന്നു ലഭിച്ചിരുന്ന വാടക വാങ്ങിക്കുന്നതിനു പോലും ആളില്ലാത്ത അവസ്ഥ സംജാതമായി,ഈ കാലഘട്ടത്തിലാണ് ശ്രീ കൃഷ്ണൻ മാസ്റ്റർ ഈ സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്ററാകുന്നത്.മാസ്റ്റർ ഈ സ്ഥാപനം സർക്കാർ ഏറ്റെടുക്കുന്നതിനു കലക്ടർക്കു നിവേദനം സമർപ്പിക്കുകയും ഉമ്മർ ഹാജിയുടെയും മറ്റും സഹകരണത്തോടെ മറ്റു കക്ഷികളെയെല്ലാം സമ്മതിപ്പിച്ച് സ്ഥാപനം ഗവൺമെന്റിലേക്ക് ഏറ്റെടുപ്പിക്കുകയും ചെയ്തു.ഈ സംഭവം 1926 ൽ ആണെന്ന് രേഖകളിൽ കാണുന്നു.ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളിൽ പലരും ഇന്നു നാടിന്റെ ഉന്നത മേഖലകളിൽ സേവനമർപ്പിച്ചു വരുന്നു.