ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/ഗ്രന്ഥശാല

19:44, 2 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42086 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ ലൈബ്രറി

മലയാളം, ഹിന്ദി ,ഇംഗ്ലീഷ് ,അറബിക് വിഭാഗത്തിലെ രണ്ടായിരത്തിൽലേറെ പുസ്തകങ്ങൾ കൊണ്ട് സമ്പന്നമായ ഒരു സ്ക്കൂൾ ലൈബ്രറി ഈ സ്കൂളിനുണ്ട്. അതോടൊപ്പം നൂറിലേറെ പുസ്തകങ്ങൾ ഉൾപ്പെടുന്ന ക്ലാസ്സ് ലൈബ്രറികളും ഓരോ ക്ലാസ്സിലുമുണ്ട് .ജില്ലാ പഞ്ചായത്ത് നിയമിച്ച ലൈബ്രേറിയന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നു .കുട്ടികൾക്ക് ലൈബ്രറിക്കായി പ്രത്യേക പീരിഡുകൾ ഉണ്ട് .ആ സമയത്ത് പുസ്തകങ്ങൾ വായിച്ച് വായനാക്കുറിപ്പുകൾ എഴുതാനും കുട്ടികൾ ശ്രദ്ധിക്കാറുണ്ട് .ക്ലാസ്സ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമാഹരിക്കാൻ സ്ക്കൂളിൽ നിന്ന് പുസ്തകവണ്ടി പുറപ്പെട്ടു .രണ്ടായിരത്തിലേറെ പുസ്തകങ്ങൾ പിറ്റിഎ യുടെയും സുമനസ്സുകളുടെയും പ്രയത്ന ഫലമായി സ്കൂളിലെത്തി .ദിനാചരണങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും ലൈബ്രറിയുടെ സജീവ പങ്കാളിത്തമുണ്ട്