ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/സയൻസ് ക്ലബ്ബ്

21:18, 27 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44035 (സംവാദം | സംഭാവനകൾ) (''''സയൻസ്ക്ലബ്ബ്.''' നമ്മുടെ സ്കൂളിലെ സയൻസ് അധ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സയൻസ്ക്ലബ്ബ്.

നമ്മുടെ സ്കൂളിലെ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളിലെ ശാസ്ത്ര ചിന്ത വർദ്ധിപ്പിക്കുവാനും, പ്രോത്സാഹനം നൽകുവാനും, വേണ്ടിപ്രവർത്തിക്കുന്നതാണ് നമ്മുടെ ശാസ്ത്ര ക്ലബ്ബ്.

എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് ശാസ്ത്ര ക്ലബ്ബ് മീറ്റിംഗ് കൂടാറുണ്ട്. ശാസ്ത്ര പ്രാധാന്യമുള്ള ദിനാചരണങ്ങളും ക്ലബ്ബിന്റെ ഭാഗമായി ആചരിച്ചു വരുന്നു. ശാസ്ത്ര മേഖലയോട് താല്പര്യം ഉള്ള കുട്ടികൾക്ക് വളരെ ഉപകാരപ്രദമാണ് നമ്മുടെ ക്ലബ്ബ്.

2022 -23 വർഷത്തിലെ ക്ലബ് പ്രവർത്തനങ്ങൾക്കായി നേതൃത്വം വഹിക്കുന്നതിന് ഒമ്പതാം ക്ലാസിലെ ഗോവിന്ദ്. ജി.എസ്   നെ നെ സയൻസ് ക്ലബ് പ്രസിഡന്റായി തിരഞ്ഞെടുത്തു.

ക്ലബ്ബ് പ്രവർത്തനങ്ങൾ

ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനം വളരെ വിപുലമായി ആഘോഷിച്ചു കുട്ടികളിൽ ചാന്ദ്രദിനം എന്താണ് എന്ന് അവബോധം സൃഷ്ടിക്കുന്നതിനായി ഈ ദിനാചരണം വളരെ ഉപകാരപ്രദമായി. ദിനാചരണവുമായി ബന്ധപ്പെട്ട് പോസ്റ്ററുകൾ ഉപന്യാസം മത്സരം, ക്വിസ് മത്സരം, സ്പെഷ്യൽ അസംബ്ലി, എന്നിവ സംഘടിപ്പിച്ചു.