കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സ്കൗട്ട്&ഗൈഡ്സ്

സ്കൗട്ട്&ഗൈഡ് സർ റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവ്വൽ ആണ് സ്കൗട്ട് പ്രസ്ഥാനത്തിൻെറ സ്ഥാപകൻ. 1857 ഫെബ്രുവരി 22ന് ലണ്ടനിലെ സ്റ്റാൻഹോപ്പ് തെരുവിൽ ജനിച്ച അദ്ദേഹം 1876ൽ ബ്രിട്ടീഷ് പട്ടാളത്തിൽ (ബ്രിട്ടീഷ് റോയൽ ആർമി ) ചേർന്നു. ഇന്ത്യ, അഫ്ഗാനിസ്താൻ, റഷ്യ, സൗത് ആഫ്രിക്ക എന്നിവിടങ്ങളിൽ സേവനം നടത്തിയ അദ്ദേഹം ലഫ്റ്റനൻറ് ജനറൽ എന്ന ഉന്നതപദവിയിൽ സേവനമനുഷ്ഠിക്കുന്ന അവസരത്തിൽ (1910) സ്കൗട്ട് പ്രസ്ഥാനത്തിനുവേണ്ടി മുഴുസമയവും പ്രവർത്തിക്കുന്നതിനായി തൻെറ പട്ടാള ജീവിതത്തിൽനിന്ന് വിരമിച്ചു.

യുവാക്കളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു. നമ്മുടെ സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്. സ്കൗട്ട് &ഗൈഡ് വളരെ നല്ല രീതിയിൽ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ പരിപാടികളിലും തങ്ങളുടെ സാന്നിധ്യം അറിയിക്കാറുണ്ട്. രാജ്യപുരസ്കാർ ലഭിക്കുന്ന വിദ്യാർഥിക്ക് 24 മാർക്കും രാഷ്ട്രപതി പുരസ്കാരം ലഭിക്കുന്നവർക്ക് 49 മാർക്കും എസ്.എസ്.എൽ.സിക്ക് ഗ്രേസ് മാർക്കായി ലഭിക്കുന്നു എന്നതുതന്നെ വിദ്യാലയങ്ങളിൽ ഇതിൻെറ പ്രാധാന്യം വളരെ വലുതാണെന്നതിൻെറ തെളിവാണ്.


സ്കൗട്ട്&ഗൈഡ്സ് കഴിഞ്ഞ കാല പ്രവർത്തനങ്ങൾ ഇവിടെ അമർത്തുക

2021-2022

2022-2023