എ.യു.പി.എസ് പൂക്കോട്ടുംപാടം/എന്റെ ഗ്രാമം

20:07, 13 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- POOKKOTTUMPADAM AUPS (സംവാദം | സംഭാവനകൾ) (എന്റെ നാട് താൾ സൃഷ്ടിച്ചു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ പെടുന്ന അമരമ്പലം പഞ്ചായത്തിലെ മുഖ്യ ടൗൺ ആണ് പൂക്കോട്ടുംപാടം. മലയോര മേഖലയായ ഇവിടെ കേരള-തമിഴ്നാട് അതിർത്തിയിൽ ഉള്ള വനമേഖലയിലെ പ്രകൃതി ഭംഗി കൊണ്ട് ശ്രദ്ധേയമാണ്. സൈലന്റ് വാലിയുടെ സംരക്ഷിത മേഖലയായ അമരമ്പലം സംരക്ഷിത വനമേഖല ഇവിടെയാണുള്ളത്. നിലമ്പൂർ, കാളികാവ്, വണ്ടൂർ എന്നീ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും ഏകദേശം 13 കിലോമീറ്റർ ദൂരമാണുള്ളത്.[1]

റബ്ബർ, നെല്ല്, തെങ്ങ് എന്നിവ ആണ് ഈ പ്രദേശത്തെ പ്രധാന കൃഷികൾ. കൃഷിക്കു പുറമെ പ്രവാസികളും ഇവിടുത്തെ വരുമാനത്തിൽ നല്ല പങ്കു വഹിക്കുന്നുണ്ട്.

ഗവ:കോളേജ്, ഹോസ്പിറ്റൽ, ബാങ്കുകൾ, സ്കൂൾ, ഹോട്ടലുകൾ, പെട്രോൾ പമ്പുകൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും അടങ്ങിയ സ്ഥലം ആണ് പൂക്കോട്ടുംപാടം.


പൂക്കോട്ടുംപാടത്തിന്റെ ഹൃദയഭാഗത്തായാണ് എ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.