എം.ബി. രാജേഷ്

21:44, 3 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40001 wiki (സംവാദം | സംഭാവനകൾ) ('കേരള സംസ്ഥാന നിയമസഭാ സ്‌പീക്കറാണ് '''എം.ബി. രാജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരള സംസ്ഥാന നിയമസഭാ സ്‌പീക്കറാണ് എം.ബി. രാജേഷ്. പതിനഞ്ചാം കേരള നിയമസഭയിൽ തൃത്താല നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗവുമാണ് അദ്ദേഹം. പാലക്കാട് ലോൿസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് പതിനാലും പതിനഞ്ചും ലോകസഭകളിൽ തുടർച്ചയായി അംഗമായിരുന്നു.

ജീവിതരേഖ

പാലക്കാട് ജില്ലയിൽ ഷൊർണൂർ ചളവറ കയിലിയാട് റിട്ട. ഹവിൽദാർ ആയിരുന്ന ബാലകൃഷ്ണൻനായരുടെയും എം കെ രമണിയുടെയും മകനാണ്. പിതാവ് ഇന്ത്യൻ ആർമിയിൽ സേവനത്തിലിരിക്കെ 1971 മാർച്ച് 12 ന് പഞ്ചാബിലെ ജലന്തറിലാണ് അദ്ദേഹം ജനിച്ചത്.[1] ധനതത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും (ഷൊർണൂർ NSS കോളേജ്) നിയമബിരുദവും (തിരുവനന്തപുരം ലോ അക്കാദമി) കരസ്ഥമാക്കി.

രാഷ്ട്രീയപ്രവർത്തനം

നിയമവിദ്യാർത്ഥിയായിരിക്കുമ്പോൾ ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, എസ്.എഫ്.ഐ. കേന്ദ്ര ജോയന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. രാഷ്ട്രീയസംഘടനയായ സി.പി.ഐ.എം-ന്റെ സംസ്ഥാന കമ്മറ്റി അംഗവും യുവജനസംഘടനയായ ഡി.വൈ.എഫ്.ഐയുടെ മുൻ അഖിലേന്ത്യാ പ്രസിഡന്റുമാണ്. ഡി.വൈ.എഫ്.ഐ.യുടെ മുഖപത്രം "യുവധാര' യുടെ മുഖ്യ പത്രാധിപരായിരുന്നു. 2009-ലെ തെരഞ്ഞെടുപ്പിൽ 1820 വോട്ടിന്റെ ഭൂരിപക്ഷത്തോടെ പാലക്കാട്‌ ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് വിജയിച്ചാണ് പതിനഞ്ചാം ലോകസഭയിലെത്തുന്നത്.[2] 2014 മേയിലെ തെരഞ്ഞെടുപ്പിൽ വീണ്ടും ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു.2021 ൽ തൃത്താല നിയമസഭാമണ്ഡലത്തിൽ നിന്നും വിജയിച്ച് കേരള നിയമസഭാംഗമായി. നിലവിൽ കേരളസംസ്ഥാന നിയമസഭാസ്പീക്കറാണ് എം.ബി. രാജേഷ്. കേരള നിയമസഭയിലെ ഇരുപത്തിമൂന്നാമത്തെ സ്പീക്കറാണദ്ദേഹം.[3]

പുസ്തകങ്ങൾ

എം.ബി.രാജേഷിന്റെ കൃതികൾ.[4]

  • "ചരിത്രം അവരെ കുറ്റക്കാരെന്ന് വിളിക്കും" (2002)
  • "ആഗോളവൽക്കരണത്തിന്റെ വിരുദ്ധലോകങ്ങൾ" (2008)
  • "ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ മാനങ്ങൾ" (എഡിറ്റർ)

അവലംബം

"https://schoolwiki.in/index.php?title=എം.ബി._രാജേഷ്&oldid=1818508" എന്ന താളിൽനിന്ന് ശേഖരിച്ചത്