കൈരളി ക്ലബ്

ആശയവിനിമയോപാധി എന്നതിലപ്പുറം ഒരു ജനതയുടെ സാമൂഹികവും സാംസ്കാരികവുമായ ജീവിതത്തിന്റെ പ്രതിഫലനം കൂടിയാണ് ഭാഷ , വികാരവിചാരങ്ങൾ പ്രകടിപ്പിക്കുന്നതും സർഗാത്മക ആവിഷ്കാരങ്ങൾ നിർവഹിക്കുന്നതും ഭാഷയിലൂടെയാണ്. സാമൂഹിക ജീവിതം നയിക്കുന്നതു തന്നെ ഭാഷ ഉപയോഗിച്ചാണ് ,ഒരു ജനതയുടെ യുടെ സാംസ്കാരികവും സ്വാഭാവികവുമായ ആവിഷ്കാരം സാധ്യമാകുന്നത് മാതൃഭാഷയിലൂടെയാണ് ,സർഗാത്മക രചനകൾ നടത്താനും  മറ്റുള്ളവർക്ക് അവ അനുഭവവേദ്യമാക്കുവാനും ഏറ്റവും നല്ല മാർഗ്ഗവും മാതൃഭാഷയുടെ വിനിയോഗമാണ് ഈ ലക്ഷ്യം സാധ്യമാക്കു ന്നതിനു വേണ്ടി കൈരളിക്ലബ് എന്ന പേരിൽ മാതൃഭാഷാ പഠനത്തിന് പ്രാധാന്യം നൽകിക്കൊണ്ട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ഇതിലൂടെ കുട്ടികളുടെ ഭാഷാപരമായ കഴിവുകളെയും സർഗാത്മക രചനാ വൈഭവത്തെ പ്രോത്സാഹിപ്പിക്കുവാനും സാധിക്കുന്നു.

സംസ്കൃത ക്ലബ്

യു പി ക്ലാസുകളിൽ സംസ്കൃതം പഠിക്കുന്ന മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിയാണ് സംസ്കൃതം ക്ലബ് പ്രവർത്തിക്കുന്നത്. സംസ്കൃത ദിനാഘോഷം, സ്കോളർഷിപ്പിനുള്ള പരിശീലനം, കലോത്സവ പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങളാണ് ക്ലബിൽ നടത്തുന്നത്. സബ് ജില്ല, ജില്ലാ കലോത്സവങ്ങളിൽ തുടർച്ചയായി ഓവറോൾ വാങ്ങി വിജയിക്കുവാനും സംസ്കൃത നാടകത്തിൽ തുടർച്ചയായി സമ്മാനങ്ങൾ നേടാനും കഴിഞ്ഞു. മികച്ച നടൻ, നടി പുരസ്കാരങ്ങളും നേടുവാൻ സാധിച്ചിട്ടുണ്ട്. മൺമറഞ്ഞ നാടക സംവിധായകനായ ശ്രീ.ജോൺസൺ വെള്ളാപ്പുഴയുടെ സുസ്ത്യർഹമായ സേവനം ഈ അവസരത്തിൽ ഓർക്കുകയും നിത്യശാന്തിയ്ക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു

അറബിക് ക്ലബ്

ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലെ അറബി പഠിക്കുന്ന കുട്ടികളുടെ കൂട്ടായ്മയാണ് അറബിക് ക്ലബ്. അറബി ഭാഷാ കുട്ടികൾക്കു  സ്വായത്തമാക്കുവാനും,  മറ്റു ഭാഷകളോടൊപ്പം അറബി ഭാഷയും സുഗമമായി കൈകാര്യം ചെയ്യുവാനും, സംഭാഷണങ്ങളിലൂടെയും ,എഴുത്തിലൂടെയും , പ്രയോഗങ്ങളിലൂടെയും, കുട്ടികളുടെ ഭാഷാനൈപുണ്യം വർധിപ്പിക്കുന്നതിനും , അറബി ക്ലബിന്റെ പ്രവർത്തനങ്ങൾ  വഴി സാധിക്കുന്നു.  നിഘണ്ടു നിർമ്മാണം ,പോസ്റ്റർ നിർമ്മാണം, ലഘുലേഖകൾ,   ചിത്രീകരണങ്ങൾ, കവിത, അഭിമുഖം തുടങ്ങിയവയെല്ലാം ക്ലബിന്റെ പ്രധാന പ്രവർത്തനങ്ങളാണ്.  ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ വിവിധങ്ങളായ മത്സരങ്ങൾ നടത്തുന്നു. വിവിധ മത്സരങ്ങളിൽ അനേകം സമ്മാനങ്ങൾ നേടുവാൻനമ്മുടെ കുട്ടികൾക്ക് സാധിക്കുന്നു എന്നത് അഭിമാനാർഹമായ കാര്യമാണ് . 10 വർഷങ്ങളായി സബ് ജില്ലാ തലങ്ങളിൽ തുടർച്ചയായി ഓവറോൾ കരസ്ഥമാക്കാൻ കുട്ടികൾക്ക് സാധിച്ചു. അലിഫ് ടാലൻറ് ക്വിസ്, അന്താരാഷ്ട്ര അറബി ദിന ക്വിസ് എന്നിവയിൽ മികച്ച വിജയം കൈവരിക്കാൻ ഈ  ക്ലബിന്റെ പ്രവർത്തനങ്ങൾ  വഴി നമ്മുടെ കുട്ടികൾക്ക് കഴിയുന്നു.

ഇംഗ്ലീഷ് ക്ലബ്

ആംഗലേയ ഭാഷയിലുള്ള കുട്ടികളുടെ ആശയവിനിമയ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് ഈ ക്ലബ്ബിൻറെ മുഖ്യ ഉദ്ദേശം. ഓൾ ഇന്ത്യ റേഡിയോയിൽ സംപ്രേക്ഷണം ചെയ്യുന്ന ഇംഗ്ലീഷ് ന്യൂസ് എല്ലാ ദിവസവും കേൾക്കുക, ദിനാചരണങ്ങളുടെ ഭാഗമായുള്ള പോസ്റ്റർ നിർമ്മാണം, വാരാന്ത്യമുള്ള പദപ്രശ്ന പൂർത്തീകരണം, കയ്യക്ഷര പരിശീലനം എന്നിവ ക്ലബ്ബിൻറെ പ്രവർത്തനങ്ങളാണ്.

ഹിന്ദി ക്ലബ്

യു പി  ക്ലാസുകളിൽ  ഹിന്ദി ഭാഷ പഠനം എളുപ്പമാക്കുന്നതിനും,  ഹിന്ദി ഭാഷാ പ്രചാരണത്തിനും,  കുട്ടികളുടെ ഭാഷാ  ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന സ്കൂൾ ഹിന്ദി ക്ലബ് വളരെ അഭിനന്ദനം  അർഹിക്കുന്നു. ഹിന്ദി ദിനാചരണം, സുരീലി ഹിന്ദി പഠന പ്രവർത്തനങ്ങൾ, സുഗമ ഹിന്ദി പരീക്ഷയ്ക്കുള്ള പരിശീലനം തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് ഹിന്ദി  ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്നത്. മുഴുവൻ കുട്ടികളെയും ഹിന്ദി ഭാഷയിൽ ആശയ വിനിമയം നടത്തുവാൻ പ്രാപ്തരാക്കുക, ഭാഷാ പ്രവർത്തനങ്ങളിൽ    പ്രാവീണ്യമുള്ളവരാക്കി തീർക്കുക  എന്നിവയാണ്  ക്ലബിന്റെ പ്രധാന ലക്ഷ്യങ്ങൾ. വിവിധ ദിനാചരണങ്ങളോടനുബന്ധിച്ചുള്ള പോസ്റ്റർ നിർമ്മാണം, കവിതാ  രചന എന്നിവയും ക്ലബിന്റെ പ്രവർത്തനങ്ങളാണ്.  ആകാശവാണി പ്രക്ഷേപണം ചെയ്യുന്ന ഹിന്ദി വാർത്ത ശ്രവിക്കുന്നതിനു ക്ലബ് അംഗങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തുന്നു.

ഗണിത ക്ലബ്‌

കുട്ടികളിൽ ഗണിതത്തോട്  ആഭിമുഖ്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ച ഗണിത ക്ലബ് വിജയകരമായി മുന്നോട്ടു പോകുന്നു. ഗണിത ക്ലബിൻ്റെ വിവിധ പ്രവർത്തനങ്ങൾ വഴി ഗണിതം കുട്ടികൾക്ക് ഇഷ്ടമുള്ളതും രസകരവുമാക്കാൻ സാധിക്കുന്നുണ്ട്. ഓരോ വർഷവും കളികളിലൂടെയും മത്സരങ്ങളിലൂടെയും ഗണിതം കുട്ടികൾക്ക് ആസ്വാദ്യകരമാക്കി മാറ്റാൻ ക്ലബ് ശ്രമിക്കുന്നുണ്ട്. വർഷങ്ങളായി ക്ലബ് അംഗങ്ങൾ സ്കൂൾ,സബ്ജില്ലാ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ഓവറോൾ ട്രോഫികൾ നേടുകയും ചെയ്തു വരുന്നു. ഈ കോവിഡ് കാലത്ത് വിവിധ ഗണിത പ്രവർത്തനങ്ങളിൽ ക്ലബ് അംഗങ്ങൾ സജീവമായി പങ്കെടുക്കുന്നു.

സയൻസ് ക്ലബ്‌

വിദ്യാർത്ഥികൾക്ക് ശാസ്ത്രത്തോടുള്ള അഭിരുചി വളർത്തിഎടുക്കാനും വിവിധ ശാസ്ത്ര വിഷയങ്ങൾ അവരെ പരിചയപ്പെടുത്തുവാനും സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ പഠനപ്രക്രിയകളോട് അനുബന്ധമായി വരുന്ന നിരീക്ഷണ പരീക്ഷണങ്ങൾ നടത്തുന്നതിനും സയൻസ് ക്ലബ്‌ മുൻകൈ എടുക്കുന്നു.സ്കൂളിൽ സജ്ജീകരിച്ചിട്ടുള്ള ഹൈടെക് ക്ലാസ്സ്‌ റൂം,കമ്പ്യൂട്ടർ ലാബ്, ശാസ്ത്രലാബ് എന്നിവ പ്രയോജനപ്പെടുത്തി ശാസ്ത്രലോകത്തെ മനോഹരങ്ങളായ പ്രതിഭാസങ്ങളെ കുട്ടികൾക്ക് കണ്ടും കേട്ടും സ്പർശിച്ചും മനസിലാക്കുവാൻ ഈ ക്ലബ്‌ അവസരമൊരുക്കുന്നു. കുട്ടികളിൽ അന്വേഷണത്വരയും ചിന്താ ശേഷിയും വളർത്തുക എന്നതാണ് ഈ ക്ലബ്ബിന്റെ ഉദ്ദേശം.ശാസ്ത്രത്തിൽ കൂടുതൽ താത്പര്യം പ്രകടിപ്പിക്കുകയും മികവ് പുലർത്തുകയും ചെയ്യുന്ന കുട്ടികളെ കണ്ടെത്തി ശാസ്ത്രമേളകളിലും സയൻസ് ക്വിസ് മത്സരങ്ങളിലും പങ്കെടുപ്പിക്കുവാൻ സയൻസ് ക്ലബ്‌ പ്രത്യേകം ശ്രദ്ധ പുലർത്തുന്നു.

സോഷ്യൽ സയൻസ് ക്ലബ്‌

സാമൂഹിക, സാംസ്കാരിക പ്രതിബദ്ധതയോടു കൂടി കുട്ടികൾ വളർന്നു വരുന്നതിനും, സർവ്വ ലോക സമ ഭാവന എന്ന ആശയം കുട്ടികളിൽ വളർത്തിയെടുക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്നതാണ് സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്. ലോകത്തേയും, രാജ്യത്തേയും, സംസ്ഥാനത്തേയും കുറിച്ചു കൂടുതൽ അറിയുന്നതിനും മനസ്സിലാക്കുന്നതിനും സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനത്തിലൂടെ സാധ്യമാകുന്നു. അതിനുവേണ്ടുന്ന ക്വിസ്, സെമിനാർ, സംവാദം, പഠനയാത്രകൾ തുടങ്ങിയ വിവിധ പരിപാടികൾ ക്ലബ്ബ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു.

വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനും മനുഷ്യത്വം വളർത്തിയെടുക്കുന്നതിനും ഉപയുക്തമായൊരു സംഘടനയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. ഈ ഒരു ലക്ഷ്യത്തോടെ സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്നു. വിവിധങ്ങളായ രചനകൾ നടത്തുകയും മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടുകയും കലാപരമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനാവശ്യമായ കാര്യങ്ങൾ നടത്തുകയും ചെയ്യുന്നു.

കെ സി എസ് എൽ

ആഗോളവൽക്കരണവും അനുബന്ധ അന്താരാഷ്ട്ര സ്ഥിതിഗതികളും , തൽഫലമായി ഉപഭോഗസംസ്കാരവും വളർന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, വിശുദ്ധി നഷ്ടപ്പെടുന്ന യുവജനങ്ങളുടെ മുമ്പിൽ , ജീവിത ദർശനങ്ങൾ മിഴിവേകി , ദൈവത്തിലേക്ക് തീർത്ഥാടനം ചെയ്യാൻ പരിശീലിപ്പിക്കുന്ന കത്തോലിക്കാ വിദ്യാർത്ഥി സംഘടനയാണ് കെസിഎസ് എൽ. നമ്മുടെ വിശ്വാസജീവിതത്തെ പരിപോഷിപ്പിക്കുവാനും തീഷ്ണമായ പ്രവർത്തനങ്ങൾ നടത്തുവാനും , ഈ സംഘടനയിലെ അംഗങ്ങൾക്ക് സാധിക്കുന്നു. ക്രിസ്തുവിനെ സമൂഹത്തിലേക്ക് എത്തിക്കുവാനും , കുട്ടികളിൽ നല്ല സ്വഭാവം രൂപപ്പെടുത്തുവാനും ഈവിദ്യാർഥി സംഘടനയിലൂടെ സാധിക്കുന്നു.സമൂഹത്തിലെവിവിധ തലങ്ങളിൽ ഈശോയെ  പ്രഘോഷിക്കുവാനും , വിശ്വാസം, പഠനം, സേവനം എന്നീ ആദർശ വാക്യങ്ങളിൽ അടിയുറച്ച് നിന്നുകൊണ്ട്  പ്രവർത്തനങ്ങൾ കാഴ്ച്ചവെക്കുവാനും ഈ സംഘടന വഴി  സാധിക്കുന്നു

സ്കൗട്ട് ആൻഡ് ഗൈഡ്

സ്കൗട്ട് ആൻഡ് ഗൈഡ് - അജ്ഞത കൊണ്ടും ലക്ഷ്യ മില്ലായ്മ കൊണ്ടും തെറ്റായ മാർഗത്തിലൂടെ ചരിക്കുന്ന യുവതലമുറയെ ,സത്സ്വഭാവികളും ,സേവന തത്പരരും  രാജ്യത്തിനും സമുദായത്തിനും ഉപയോഗമുള്ള  , ഉത്തമ പൗരന്മാരായി വളർത്തിക്കൊണ്ടു വരുവാനുള്ള  പരിശീലനം നടത്തുന്ന സംഘടനയാണ് സ്കൗട്ട് ആൻഡ് ഗൈഡ്. ഇതുവഴി സത്സ്വഭാവം ,ബുദ്ധിശക്തി, ആരോഗ്യം, കായികശേഷി , നൈപുണ്യ ങ്ങൾ,കരകൗശലം, സേവന മനോഭാവം തുടങ്ങി വ്യക്തിത്വ വികസനം സാധ്യമാകുന്ന  നിരവധി പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകുവാൻ  സാധിക്കുന്നു

മലയാള മനോരമ നല്ലപാഠം

"സമൂഹ നൻമ കുട്ടികളിലൂടെ " എന്ന ലക്ഷ്യത്തോടെ 2014 മുതൽ സ്കൂളിൽ മലയാള മനോരമയുടെ നല്ല പാഠം പദ്ധതി നടപ്പാക്കി വരുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി സാമൂഹ്യ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ, സാന്ത്വനം സഹായ നിധി, സഹവാസ ക്യാമ്പുകൾ, പരിസ്ഥിതി പഠനയാത്രകൾ, കാർഷിക പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, ജല സംരക്ഷണം  തുടങ്ങിയ വ്യത്യസ്ത മേഖലയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കി കുട്ടികളെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാക്കി വളർത്തുന്നതിൽ നല്ലപാഠം പദ്ധതിക്ക് വലിയ പങ്ക് ഉണ്ട്. നല്ല പാഠം പദ്ധതിക്ക് ലഭിച്ച അവാർഡുകൾ 2014-15 -മഴവിൽ ജില്ലാതല പുരസ്ക്കാരം-5000/- ക്യാഷ് അവാർഡ്, 2015 - 16 -A+ അവാർഡ് - 7500/- ക്യാഷ് അവാർഡ്, 2016-17 മഴവിൽ പുരസ്ക്കാരം 5000/- ക്യാഷ് അവാർഡ്, 2017 - 18 - നല്ല പാഠം 1st 25000/- ക്യാഷ് അവാർഡ്, 2017 - 18 - Best co-ordinator prize - 5000/-, 2018 - 19 - A Grade Prize.

IT ക്ലബ്

പ്രപഞ്ചത്തിലെ കണ്ടെത്തിയ അറിവുകളെല്ലാം നമ്മുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന വിവര സാങ്കേതിക വിദ്യ ( IT ) ഈ പുത്തൻ യുഗത്തിലെ എല്ലാ മേഖലകളും കീഴടക്കിയിരിക്കുന്നു. ലോകം മാത്സര്യത്തോടെ മുന്നോട്ടു കുതിക്കുന്ന ഈ കാലഘട്ടത്തിൽ കാലത്തിനൊപ്പം മുന്നേറേണ്ടത് നമ്മുടെ ആവശ്യമായി തീർന്നിരിക്കുന്നു. അതിനായി വിവര സാങ്കേതിക വിദ്യയിൽ പ്രത്യേക പരിശീലനവും അവയുടെ യഥാർത്ഥ ധർമ്മവും കൂടാതെ എത്തരത്തിൽ ഉപയോഗപ്രദമാക്കാം എന്ന ദിശാ ബോധവുമാണ് സെന്റ് സെബാസ്റ്റ്യൻസ് ഐ. ടി ക്ലബിന്റെ നേതൃത്വത്തിൽ പ്രദാനം ചെയ്യുന്നത്.

എക്കോ ക്ലബ്

നല്ല നാളെക്കായി ഇന്നൊരു തൈ നടാം എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന 45 കുട്ടികളുള്ള സംഘടനയാണ് സെബാസ്റ്റ്യൻസ് എക്കോ ക്ലബ് അഥവാ ഫോറസ്ട്രി ക്ലബ് . മുൻ വർഷങ്ങളിലെ പരിസ്ഥിതി ദിനങ്ങളിൽ നട്ട തൈകളുടെ പരിപാലനമാണ് പ്രധാന പ്രവർത്തനം. സമീപ റോഡുകളുടെ വശങ്ങളിൽ നട്ട ഫലവൃക്ഷ തൈകളുടെ പരിപാലനവും ഈ ക്ലബ്ബിൻറെ ചുമതലയാണ്.

മാതൃഭൂമി സീഡ്

'സാമൂഹ്യ നന്മ വിദ്യാർത്ഥികളിലൂടെ' എന്ന ലക്ഷ്യത്തെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് മാതൃഭൂമി സീഡിന്റെ നേതൃത്തിൽ  സെന്റ് സെബാസ്റ്റ്യൻ സ് യു.പി.സ്കൂൾ നടത്തിവരുന്നത്. മികവാർന്ന പ്രവർത്തനങ്ങളിലൂടെ സംസ്ഥാന തലത്തിൽ വരെ പ്രശംസകളും പുരസ്കാരങ്ങളും നേടാൻ സാധിച്ചത് സീഡിന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകി . പ്രകൃതി സംരക്ഷണം, കൃഷിയോടുള്ള താല്പര്യം, മൃഗപരി പരിപാലനം തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് താല്പര്യം ജനിപ്പിക്കാൻ സീഡിന് സാധിക്കുന്നു. സമൂഹത്തിന് മാതൃകയായി , ഒരു കരുതലായി നമ്മുടെ വിദ്യാർത്ഥികൾ മാറട്ടെ .... സീഡ് ഒരു പ്രേരക ശക്തിയായി എന്നും വിദ്യാർത്ഥികളിൽ നില നിൽക്കട്ടേ.


പ്രധാന താളിലേക്ക് മടങ്ങി പോകാം