പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/അക്ഷരവൃക്ഷം/തണൽ

07:52, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46329 (സംവാദം | സംഭാവനകൾ) (46329 എന്ന ഉപയോക്താവ് പച്ച സെന്റ് സേവ്യേർസ് യു പി എസ്/അക്ഷരവൃക്ഷം/തണൽ എന്ന താൾ പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/അക്ഷരവൃക്ഷം/തണൽ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തണൽ

പ്രശാന്തമായ ഒരു ഗ്രാമം. ഒരു തറവാട് വീട്ടിലെ എല്ലാവരും ജോലിക്കായി പോയിരിക്കുന്നു. ഇപ്പോൾ ആ വീട്ടിൽ അച്ഛനും അമ്മയും മകനും മാത്രമാണ് താമസം. മകൻറെ പേര് ഉണ്ണി. ഉണ്ണി ഒരു പ്രകൃതിസ്നേഹി ആണ്. ഉണ്ണിക്ക് സഹോദരങ്ങൾ ഇല്ല.
കൂടെ കളിക്കാൻ ആരും ഇല്ലാത്തതിനാൽ അവന് വിഷമമായിരുന്നു. അവന് സന്തോഷവും കുളിർമയും കുളിർമയും തണലും നൽകുന്നത് മരങ്ങൾ ആയിരുന്നു. അവൻറെ വീടിന് ചുറ്റും മരങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുകയായിരുന്നു. മുൻപിൽ ഒരു പൂന്തോട്ടം. പൂമ്പാറ്റകൾ തേൻ നുകരാൻ പൂക്കളെ സമീപിക്കുന്നു.എത്ര ദുഃഖിക്കുന്നവരും അതിലേക്ക് ഒന്ന് കണ്ണോടിച്ചാൽ മനസിന് ഒരു കുളിർമ ലഭിക്കും. മരങ്ങളെ വെട്ടി നശിപ്പിക്കാൻ അവൻ ഒരിക്കലും സമ്മതിച്ചിരുന്നില്ല. കാരണം അവൻ അവൻ പ്രകൃതിയെ അത്രമേൽ ഇഷ്ടപ്പെട്ടിരുന്നു
ഉണ്ണിയുടെ അച്ഛൻ ഒരു പുതിയ വീട് പണിയാൻ തീരുമാനിച്ചു. മരം വെട്ടുകാരനെ വിളിച്ച് മരങ്ങളും ചെടികളും വെട്ടിമാറ്റി സ്ഥലം ഒരുക്കാൻ അച്ഛൻ നിർദ്ദേശിച്ചു. പൂർവികർ വച്ചുപിടിപ്പിച്ച ആ മരങ്ങൾ വെട്ടി കളയുന്നതിൽ അച്ഛന് ഒരു ബുദ്ധിമുട്ടും തോന്നിയില്ല. എന്നാൽ ഉണ്ണിക്ക് ഇത് വളരെ വിഷമമായി അവൻ അച്ഛനോട് പറഞ്ഞു "അച്ഛാ ഈ മരങ്ങൾ നമ്മുടേതല്ല നമുക്കുവേണ്ടിയും നമ്മുടെ വരും തലമുറയ്ക്ക് വേണ്ടിയും ഉള്ളതാണ്. മരം വെട്ടുന്നതിലൂടെ അതിൽ ജീവിക്കുന്ന പക്ഷികൾക്കും മറ്റു ജീവികൾക്കും ബുദ്ധിമുട്ടാകും. അച്ഛൻ തന്നെയല്ലേ മറ്റു ജീവികളെ ഉപദ്രവിക്കരുത് എന്ന് പറഞ്ഞിട്ടുള്ളത്. ഇങ്ങനെയുള്ള പ്രവർത്തികൾ ആണ് പ്രകൃതി ദുരന്തങ്ങൾക്ക് കാരണം. നല്ല മനുഷ്യർ പ്രകൃതിയെ സംരക്ഷിക്കുമ്പോൾ അച്ഛനെ പോലുള്ളവർ അതിനെ നശിപ്പിക്കുവാൻ ശ്രമിക്കുന്നു."
ഉണ്ണിയുടെ വാക്കുകൾ അച്ഛനെ മാറ്റി ചിന്തിക്കുവാൻ പ്രേരിപ്പിച്ചു. മരങ്ങൾ മുറിക്കാതെ പ്രകൃതിക്ക് ദോഷം വരാത്ത രീതിയിൽ വീട് പണിയാൻ അദ്ദേഹം തീരുമാനിച്ചു.

ജൂബി ഫിലോ ജോസഫ്
7സി സെന്റ് സേവ്യർസ് U P സ്കൂൾ, പച്ച
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 03/ 2022 >> രചനാവിഭാഗം - കഥ