പ്രവേശനോത്സവം 2021

16:50, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33025 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോട്ടയം മൗണ്ട് കാർമൽ സ്കൂളിൽ പ്രവേശനോത്സവത്തിൽ അഞ്ച് ,ആറ് ക്ലാസുകളിലെ 400 കുട്ടികളാണ് പങ്കെടുത്തത് . പ്രകൃതി സൗഹൃദ അലങ്കാര വസ്തുക്കൾ കൊണ്ട് സ്കൂൾ മനോഹരമാക്കിയിരുന്നു. വാർഡ് കൗൺസിലർ ശ്രീ അജിത് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സിനിമാതാരവും മിസ് ഫേസ് ഓഫ് ഇന്ത്യയുമായ കുമാരി അഞ്ചു കൃഷ്ണ അശോക് മുഖ്യാതിഥിയായിരുന്നു. ലോക്കൽ മാനേജർ സിസ്റ്റർ ധന്യ, അഡ്വക്കേറ്റ് ഫിൽസൺ മാത്യൂസ് തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു. തുണി മാസ്ക്,, പേപ്പർ പേന, ഗ്രീറ്റിംഗ് കാർഡ്, പച്ചക്കറിവിത്തുകൾ, മിഠായികൾ എന്നിവ അടങ്ങിയ കിറ്റുകൾ മുഖ്യ അതിഥികൾ വിതരണം ചെയ്തു. പേപ്പർ ബാഗ് പേപ്പർ പെൻ, തുണി മാസ്ക് ,ഗ്രീറ്റിംഗ് കാർഡ് ഇവയെല്ലാം വിവിധ ക്ലബ്ബുകളിലെ കുട്ടികളും അധ്യാപകരും നിർമ്മിച്ചതാണ്. സ്കൂളിലേക്ക് തിരിച്ചെത്തിയ നവാഗതർ നിറഞ്ഞ സന്തോഷത്തോടു കൂടിയാണ് ഓരോ പരിപാടിയിലും പങ്കെടുത്തത്

"https://schoolwiki.in/index.php?title=പ്രവേശനോത്സവം_2021&oldid=1800200" എന്ന താളിൽനിന്ന് ശേഖരിച്ചത്