സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾവർണകാഴ്ചകൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

ചരിത്രം

മലങ്കര കാത്തോലിക്കാസഭ മൂവാറ്റുപുഴ രൂപതയുടെ കീഴിലുള്ള ഈ സ്‌കൂൾ 1937-ൽ സ്ഥാപിതമായി. വെളിയനാട്ടിൽ ഒരു സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിൽ ഇന്നത്തെ സൊസൈറ്റി പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തിൽ ലോവർ സെക്കന്ററി സ്‌കൂളായി പ്രവർത്തിച്ചുവരുമ്പോൾ തിരുവല്ല രൂപതാദ്ധ്യക്ഷനായിരുന്ന മാർ സേവറിയോസ്‌ തിരുമേനിയാണ്‌ സഭയ്‌ക്കുവേണ്ടി സ്‌കൂൾ വാങ്ങിയത്‌. ശ്രീ. കുര്യൻ തളിയച്ചിറയിൽ നിന്ന്‌ സ്‌കൂൾ വാങ്ങിയതിനുശേഷം ഇന്നു കാണുന്ന സ്ഥലത്ത്‌ പുതിയ കെട്ടിടങ്ങളും പള്ളിയും പണി കഴിപ്പിക്കുകയാണുണ്ടായത്‌. പിറവം പള്ളി വികാരി ജേക്കബ്ബ്‌ തൈക്കാട്ടിലച്ചൻ, കൂട്ടപ്ലാക്കിൽ കുഞ്ഞുവർക്കി, പെരിങ്ങേലിൽ ജോസഫ്‌ സാർ, ശ്രീ. ടി.ജെ. പീറ്റർ സാർ എന്നിവരുടെ ഉത്സാഹത്താൽ 1942 ൽ പണികൾ പൂർത്തിയാക്കി. 1948 ൽ തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ മാർ ഈവാനിയോസ്‌ തിരുമേനി വെളിയനാട്‌ സന്ദർശിക്കുകയും ഈ സ്‌കൂൾ ഒരു ഹൈസ്‌കൂളാക്കി ഉയർത്തുന്നതിന്‌ അനുമതി തരികയും ചെയ്‌തു. 1948-49 അദ്ധ്യയനവർഷം മുതൽ ഹൈസ്‌കൂളായി പ്രവർത്തിച്ചുതുടങ്ങി.2002-03 അധ്യയനവർഷം സ്‌കൂൾ വികസനസമിതി ലോക്കൽ മാനേജർ പഞ്ഞിക്കാട്ടിലച്ചന്റെ നേതത്വത്തിൽ സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി. +2 കോഴ്‌സുകൾ രണ്ടു ബാച്ചുകളിലായി 2014-15 അധ്യയനവർഷം തുടങ്ങി. 2017-18 അധ്യയനവർഷത്തിൽ പൂർവ വിദ്യാർഥികളുടെയും അധ്യാപകരുടെയും പി.ടി.എ യുടെയും നിസ്സീമമായ സഹകരണത്തോടുകൂടി ഉന്നത നിലവാരത്തിൽ 7 ക്ലാസ്റൂം ഹൈടെക്കായി ഉയർത്തി. 2021 ഫെബ്രുവരി 20ന് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്ന വി ആർ ബൈജുവിന്റെ അനുസ്മരണാർത്ഥം 1989 എസ്.എസ്.എൽ.സി ബാച്ച് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഒരു ലൈബ്രറി സ്കൂളിന് സമർപ്പിച്ചു.