എ.എൽ.പി.എസ്.തോട്ടക്കര/ചരിത്രം

14:59, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20236 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നഗരത്തിൽ നിന്ന് ഏതാണ്ട് രണ്ട് കിലോമീറ്റർ ഉള്ളിലേക്കായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ.എൽ .പി .സ്കൂൾ തോട്ടക്കര.

1955 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ 31 ആം വാർഡിൽ സ്ഥിതി ചെയ്യുന്നു .ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസ്സുകളും അഞ്ച് അധ്യാപകരും 71 ഓളം കുട്ടികളും ഇപ്പോൾ ഉണ്ട് .ഒരു അങ്കണവാടി മാത്രമേ ഈ സ്കൂളിന്ഫീഡിങ് സ്ഥാപനമായി ഉള്ളൂ .

               66 വര്ഷം പിന്നിട്ട ഈ വിദ്യാലയം അഞ്ചാം തരം  വരെ 137 കുട്ടികളും 5 അധ്യാപകരുമായി ആരംഭിച്ചതാണ് .ഇവിടെയുള്ള സാധാരണക്കാരായ ജനങ്ങൾ തങ്ങളുടെ കുട്ടികളെ ഈ വിദ്യാലയത്തിൽ തന്നെ അയച്ചിരുന്നു .കുട്ടികളെ തോടും പാടവും കടന്ന്  വളരെ അകലെയുള്ള സ്ഥലങ്ങളിലേക്ക് അയക്കാൻ രക്ഷിതാക്കൾക്ക് താല്പര്യം ഇല്ലായിരുന്നു .അതുകൊണ്ട് രക്ഷിതാക്കളുടെയും ചില വിദ്യാസമ്പന്നരായ പ്രമുഖരുടെയും ശ്രമഫലമായി ഈ വിദ്യാലയം ഒറ്റപ്പാലം തോട്ടക്കര പാണം പള്ളിയാലിൽ ആരംഭിച്ചു.ഇവിടെ നിന്നും പഠിച്ചുപോയ പലരും വിദ്യാഭ്യാസപരമായും തൊഴില്പരമായും വളരെ ഉയർന്ന നിലയിൽ എത്തിയിട്ടുണ്ട്.പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളുടെ  സാന്നിധ്യം ഇന്നും ഞങ്ങളിൽ അഭിമാനം ഉണർത്തുന്ന ഒന്നാണ് .

പൂർവ്വ വിദ്യാർത്ഥികൾ ,പൂർവ്വ വിദ്യാർത്ഥി സംഗമം

               അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ ആധിക്യത്താൽ  ഇന്ന് കുട്ടികളുടെ കുറവ് അനുഭവപ്പെടുന്നുണ്ട് .മാനേജർ ,പി.ടി.എ, എസ് .ഡി.സി ,പൊതു പ്രവർത്തകർ തുടങ്ങിയവരുടെയെല്ലാം സഹായത്താൽ സ്മാർട്ട് ക്ലാസ്സ്‌റൂം വരെ എത്തിച്ചേർന്നിട്ടുണ്ട് .ടൈൽ പതിച്ച ക്ലാസ് മുറികളും ,കംപ്യൂട്ടർ ലാബും ,ബാത്റൂമുകളുംആണ് .കൂടാതെ ഫോൺ ,ഇന്റർനെറ്റ് സൗകര്യങ്ങളും എല്ലാ ക്ലാസ്സുകളിലും ലൈറ്റ് ,ഫാൻ,ബെഞ്ച്,ഡസ്കുകൾ ,അലമാരകൾ ,ക്ലാസ് ലൈബ്രറികൾ,അസംബ്ലി ഹാൾ , പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായുള്ള കസേരകളും കളിപ്പാട്ടങ്ങളും ,കുടമണി ,പൂന്തോട്ടം,പച്ചക്കറിത്തോട്ടം ,മഴവെള്ള സംഭരണി ,  കുടിവെള്ള സൗകര്യങ്ങൾ,  ഗ്യാസ് അടുപ്പുകളോടു കൂടിയ ഭക്ഷണശാല ,ജൈവമാലിന്യ സംസ്കരണി തുടങ്ങിയ സൗകര്യങ്ങളും നിലവിലുണ്ട് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം