മഞ്ചേരി ഗവ : ടെക്നിക്കൽ ഹൈ സ്‌കൂൾ 1960 ഇൽ സ്ഥാപിതമായി. ഈ സ്ഥാപനം തുടങ്ങുന്നതിനു ആവശ്യമായ സ്ഥലം ശ്രീ ഇന്ത്യൻ അച്യുതൻ നായർ സംഭാവനയായി നൽകപ്പെട്ടു. മഞ്ചേരി ടൗണിൽ നിന്നും രണ്ടര കിലോമീറ്റര് അകലെ കിഴിശ്ശേരി റോഡിൽ കരുവമ്പ്രം വെസ്റ്റിലെ ഒരു ഉയർന്ന പ്രദേശത്തു പതിനാലു ഏക്കറിലായി ടെക്നിക്കൽ ഹൈ സ്‌കൂൾ സ്ഥിതി ചെയ്യുന്നു.
പൊതു വിദ്യാഭ്യാസത്തോടൊപ്പം ടെക്നിക്കൽ വിഷയങ്ങളിലും പ്രാവീണ്യമുള്ള ഒരു കൂട്ടം വിദ്യാർത്ഥികളെ സൃഷ്ടിക്കുക എന്നതാണ് ടെക്നിക്കൽ സ്‌കൂളുകളുടെ പ്രധാന ലക്‌ഷ്യം . അതിലൂടെ സാങ്കേതിക പരിജ്ഞാനമുള്ള ഒരു യുവ തലമുറയെ സൃഷ്ടിക്കാൻ ടെക്നിക്കൽ ഹൈ സ്‌കൂളുകൾക്ക് കഴിയുന്നുണ്ട്.എഞ്ചിനീയറിംഗ് മേഖലയിൽ ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് അനുസൃതമായ ഒരു വിദ്യാഭ്യാസ രീതിയാണ് ഇവിടത്തെ സിലബസ്. 2013 - 14 അധ്യയന വർഷം മുതൽ അധ്യയന മാധ്യമം ഇംഗ്ലീഷ് ആക്കി മാറ്റിയിട്ടുണ്ട്.