ഗവ.എൽ.പി.എസ്. ചൂരക്കോട്/അംഗീകാരങ്ങൾ

13:46, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38238 (സംവാദം | സംഭാവനകൾ) (thiruthal)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അടൂർ ഉപജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും ഓവറാൾ കിരീടവും. ശാസ്ത്രോത്സവം പ്രവർത്തിപരിചയമേള, സാമൂഹ്യശാസ്ത്രമേള, ഗണിതശാസ്ത്രമേള എന്നിവയിൽ ഓവറോൾ കിരീടം. അക്ഷരമുറ്റം ക്വിസ്, ജനയുഗം ക്വിസ് എന്നിവയിൽ സംസ്ഥാനതല വിജയം. സ്വദേശി ക്വിസ് ജില്ലാതല വിജയികൾ. യൂറിക്ക വിജ്ഞാനോത്സവം പരിപാടിയിൽ ഒന്നു മുതൽ ആറു സ്ഥാനങ്ങൾ നേടിയ 10 കുട്ടികൾ ഞങ്ങളുടെ സ്കൂളിൽ നിന്ന്. എൽ. എസ്. എസ്. സ്കോളർഷിപ്പ് 15 കുട്ടികൾക്ക് സ്കോളർഷിപ്പ് നേടാൻ കഴിഞ്ഞു.

മുൻവർഷങ്ങളിലും എൽ എസ്. എസ് പരീക്ഷയിൽ മികവാർന്ന വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്. അക്ഷരമുറ്റത്ത് സംസ്ഥാനതലത്തിൽ പങ്കെടുത്ത മൂന്നാം സ്ഥാനം നേടാൻ രണ്ടു കുട്ടികൾക്ക് കഴിഞ്ഞു. കഴിഞ്ഞവർഷവും സംസ്ഥാനതല അക്ഷരമുറ്റം ക്വിസ് നാലാം സ്ഥാനം നേടാൻ കഴിഞ്ഞു. ശാസ്ത്രമേള യോട് ബന്ധപ്പെട്ട ക്വിസ് പ്രോഗ്രാമുകളിലും ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞിട്ടുണ്ട്.

2020 -2021 അക്കാദമിക വർഷത്തിൽ .കോവിഡ് മൂലം സ്കൂളുകൾ അടച്ചിരുന്ന സമയത്തും മികവാർന്ന വിജയം  നേടാൻ ഞങ്ങൾക്ക് സാധിച്ചു .A .K .S .T .U  നടത്തിയ അറിവുത്സവം ജനയുഗം സഹപാഠി ക്വിസിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടാൻ ഞങ്ങളുടെ വിദ്യാർഥിയായ ഗുരുനിശ്‌ചതിയ്ക്ക് കഴിഞ്ഞു .2021 നവംബർ 1 നു സ്കൂളുകൾ തുറന്നു .ഭൂരിഭാഗം കുട്ടികളും സ്കൂളിൽ എത്തി .കോവിഡ് പ്രോട്ടോകാൾ അനുസരിച്ചു പഠനവും ഓൺലൈൻ ക്ലാസ്സുകളും നടന്നു .പഠനത്തോടൊപ്പം പൊതുവിജ്ഞാന ക്ലാസ്സുകളും കുട്ടികൾക്ക് ലഭ്യമാക്കി .അതിന്റെ ഫലമായി ഈ വർഷവും ഉപജില്ല, ജില്ല, സംസ്ഥാനതല മത്സരങ്ങളിൽ ഉന്നത വിജയം നേടാൻ ഞങ്ങൾക്ക് കഴിഞ്ഞു .A .K .S .T .U നടത്തിയ അറിവുത്സവം ജനയുഗം സഹപാഠി ക്വിസിൽ സംസ്ഥാന തലത്തിൽ നാലാം  സ്ഥാനം നേടാൻ ഞങ്ങളുടെ വിദ്യാർഥിയായ ഗൗരി .ബി യ്ക്ക് സാധിച്ചു . K .P .S .T .A നടത്തിയ സ്വദേശ് ക്വിസിൽ ജില്ലാതലത്തിൽ ഒന്നാം  സ്ഥാനം നേടാൻ ചിന്മയ .ജി യ്ക്ക് സാധിച്ചു .