സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ
സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ | |
---|---|
വിലാസം | |
വരാപ്പുഴ എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
23-12-2016 | 25078 |
ആമുഖം
===ചരിത്രം===
'1890 ല്‍ വരാപ്പുഴയില്‍ കര്‍മ്മലീത്താ സന്യാസിനിമാരായ തെരേസ്യന്‍ സിസ്റ്റേഴ്സ് ഒരു ഭവനം സ്ഥാപിച്ചു.അവര്‍ ഈ നാട്ടിലെ ജനങ്ങളുടെ മതപരവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തെ ലാക്കാക്കി മതപഠനക്ലാസ്സും തുടര്‍ന്നൊരു പ്രാഥമിക വിദ്യാലയവും ആരംഭിച്ചു.1922 ല്‍ ഇത് ഒരു മിഡില്‍സ്ക്കൂളായി ഉയര്‍ന്നു.1931 ല്‍ ഒരു ഹൈസ്ക്കൂള്‍ ആയി രൂപം പ്രാപിച്ചു.ഇന്ന് ഏതാണ്ട് 32 അദ്ധ്യാപകരും 5 അനദ്ധ്യാപകരും,928 വിദ്യാര്‍ത്ഥികളും അടങ്ങുന്ന ഒരു സ്ഥാപനമായി ഇത് ഉയര്‍ന്നിരിക്കുന്നു.ദൂര സ്ഥലങ്ങളില്‍നിന്നു വരുന്ന വിദ്യാര്‍ത്ഥിനികളുടെ താമസസൗകര്യത്തിനായി ഒരു ബോര്‍ഡിംഗും പാവപ്പെട്ട കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ഒരു അനാഥാലയവും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു.രാവിലെ 9.30 മുതല്‍ 3.30 വരെയാണ് സ്ക്കൂള്‍ പ്രവര്‍ത്തന സമയം.എസ്.എസ്.എല്‍.സി കുട്ടികള്‍ക്ക് 8.15 മുതല്4.30 വരെ ക്ലാസ്സുകള്‍ നടക്കുന്നു.പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഈ വിദ്യാലയം.വിദ്യാരംഗം,യൂത്ത്ഫെസ്റ്റിവല്‍ തുടങ്ങിയവയിലൂടെ കുട്ടികളുടെ ലാപരവും,കായികവുമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നു.സ്പോര്‍ട്സിലും സ്റ്റേറ്റ് നിലവാരം വരെ ചെന്നെത്തുവാന്‍ ഇവിടത്തെ കുട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.പ്രധാന അദ്ധ്യാപിക എന്ന നിലയില്‍ ഈ സ്ഥാപനത്തിനും നാടിനും വിലപ്പെട്ട സംഭാവനകള്‍ നല്കിയ റവ.മദര്‍ പൗളിന്റെ അനുസ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും ഈ സ്ക്കൂളില്ഇന്റര്‍ സ്ക്കൂള്‍ ഗേള്സ് വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു വരുന്നു.'
സൗകര്യങ്ങള്‍
=റീഡിംഗ് റൂം=
'നിശബ്ദമായി കുട്ടികള്‍ക്ക് വായനയില്‍ മുഴുകുന്നതിനായി ഒരു വായനായമുറി സജ്ജീകരിച്ചിട്ടുണ്ട്.ക്ലാസ്സ് റൂമുകളില്‍ വായനാമൂലയും കുട്ടികള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്.'
=ലൈബ്രറി=
'വിവിധ വിഷയങ്ങളിലുള്ള 5000ത്തോളം പുസ്തകങ്ങളും അധ്യാപകര്‍ക്കുള്ള റഫ്റന്‍സ് ബുക്കുകളും അടങ്ങുന്ന വിപുലമായ ഒരു ലൈബ്രറി ഞങ്ങളുടെ വിദ്യാലയത്തിലുണ്ട്.ജന്മദിനത്തോടനുബന്ധിച്ച് കുട്ടികള്‍ ലൈബ്രറിയിലേക്ക് വിജ്ഞാനപ്രദമായ പുസ്തകങ്ങള്‍ സംഭാവന ചെയ്യുന്നു. വായനാവാരത്തില്‍ പുസ്തകപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയും കുട്ടികളില്‍ വായന അഭിരുചി വളര്‍ത്തുകയും ചെയ്യുന്നു. പ്രദര്‍ശിപ്പിച്ച പുസ്തകങ്ങളില്‍ നിന്നും 10 പുസ്തകങ്ങള്‍ വീതം ഓരോ ക്ലാസ്സും ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്നു.'
=സയന്‍സ് ലാബ്=
'കുട്ടികളില്‍ ശാസ്ത അഭിരുചി വളര്‍ത്തുന്നതിന് ഉതകുന്ന തരത്തില്‍ സജ്ജമായ ഒരു സയന്‍സ് ലാബ് വിദ്യാലയത്തിലുണ്ട്. ശാസ്ത്ര വിഷയങ്ങളിലെ പരീക്ഷണ പഠനപ്രവര്‍ത്തനങ്ങള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് ചെയ്യുന്നതിന് സയന്‍സ് ലാബ് സഹായിക്കുന്നു.'
=കംപ്യൂട്ടര്‍ ലാബ്=
'യു.പി ,ഹൈസ്കുള്‍ ക്ലാസ്സുകള്‍ക്കായി രണ്ട് കംപ്യൂട്ടര്‍ ലാബുകള്‍ ഉണ്ട്. 10 ഡസ്ക് ടോപ്പ് കംപ്യുട്ടറുകളും 6 ലാപ്ടോപ്പുകളും പ്രവര്‍ത്തന സജ്ജമായി കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ നല്കുന്നു.അധ്യാപകരുടെ മേല്‍നോട്ടത്തില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനുള്ള അവസരം കുട്ടികള്‍ക്കുണ്ട്. ഐ.സി.റ്റി.യുടെ സഹായത്തോടെ എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസ്സുകളും പ്രസന്‍റേഷനുകളും കുട്ടികള്‍ക്ക് ലാബില്‍ വച്ച് നല്കുന്നു. '
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
• റെഡ്ക്രോസ് • കെ.സി.എസ്.എല്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
യാത്രാസൗകര്യം
'N.H 17 നിന്നും ഏകദേശം 10 കി.മി. അകലെയായി പെരിയാറിനോട് ചേര്‍ന്നു കിടക്കുന്ന വരാപ്പുഴ ഗ്രാമത്തിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. കരമാര്‍ഗ്ഗവും കായല്‍ മാര്‍ഗ്ഗവും കുട്ടികള്‍ വിദ്യാലയത്തില്‍ എത്തിച്ചേരുന്നു.'
മേല്‍വിലാസം
'സെന്‍റ്.ജോസഫ്സ് ജി.എച്ച്.എസ്.വരാപ്പുഴ, വരാപ്പുഴ ലാന്‍റ്റിങ്ങ് പി.ഒ. ,പിന്‍കോഡ് 683517'
വഴികാട്ടി
'N.H 17 നിന്നും ഏകദേശം 10 കി.മി. അകലെയായി പെരിയാറിനോട് ചേര്‍ന്നു കിടക്കുന്ന വരാപ്പുഴ ഗ്രാമത്തിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. കരമാര്‍ഗ്ഗവും കായല്‍ മാര്‍ഗ്ഗവും കുട്ടികള്‍ വിദ്യാലയത്തില്‍ എത്തിച്ചേരുന്നു.' {{#multimaps:10.068128,76.278936|width=800px|zoom=16}} വര്‍ഗ്ഗം: ഹൈസ്ക്കൂള്‍