തേറളായി മാപ്പിള എ യു പി സ്കൂൾ

12:49, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Labeenap (സംവാദം | സംഭാവനകൾ) (ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

         വളപട്ടണംപുഴയാൽ ചുറ്റപ്പെട്ട ഒരു കൊച്ചു ദ്വീപ് ,നിറയെ തെങ്ങുകളും  കവുങ്ങുകളും വയലേലകളും പുണ്യപുരാതനമായ പള്ളിയും ഇവയുടെയെല്ലാം അധികാരികളായി കുറെ നിഷ്കളങ്കരായ ആളുകളും ഉള്ളതാണ് ഈ ദ്വീപ് .പക്ഷെ അക്ഷരാഭ്യാസം മാത്രം പുറത്തുനിന്ന് .ഗ്രാമത്തിനു ചുറ്റും ഒഴുകുന്നസ് പുഴ അക്ഷരാഭ്യാസത്തിന് അതിർവരമ്പിട്ടു.പ്രാഥമിക വിദ്യാഭ്യാസം എന്നത് പോലും ആ കാലത് കീറാമുട്ടി ആയി തീർന്നു ഇതിനെയെല്ലാം അതിജീവിച്ച വിജയം നേടിയവർ വിരലിൽ എണ്ണാവുന്നവർ മാത്രം. എണ്ണാവുന്നവർ മറ്റുള്ളവർ നിരക്ഷരരായിസമൂഹത്തിന്റെ അടിത്തട്ടിലേക്ക് പുറന്തള്ളപ്പെടുന്നതിൽ നിന്നും മോചിപ്പിച്ചത് സാമൂഹ്യ സ്നേഹിയും നാട്ടുകാരനായ മുക്രിമുഹമ്മെദ് എന്ന വലിയ മനുഷ്യനാണ് ബോംബെ ഉപ്പാപ്പ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ഇവിടത്തെ അദ്ദേഹത്തിന്റെ ഒഴിവുവേളകളിൽ ഇവിടുത്തെ കുട്ടികൾക്കായി അറിവിന്റെ കൂടാരം സ്ഥാപിച്ചത് 1941 ഏകാധ്യാപക വിദ്യാലയമായി തുടങ്ങി ഇവിടുത്തെ കുട്ടികൾക്ക് പിന്നീട് അറിവിന്റെ ജാലകങ്ങൾ തുറന്നിട്ട് കൊടുത്തത് നിരവധി അധ്യാപകർ ഇവിടുത്തെ അധ്യാപകൻ പ്രഥമാദ്ധ്യാപകനുമായിരുന്ന മുസ്തഫ മാസ്റ്ററായിരുന്നു. ഈ സ്കൂളിന്റെ ആദ്യ മാനേജർ ഈ സ്കൂൾ സ്ഥാപിച്ച മുക്രിമുഹമ്മെദ് എന്ന അക്ഷര സ്‌നേഹി സ്കൂളും സ്ഥലവും പള്ളി കമ്മിറ്റിക്ക് വിട്ട് കൊടുക്കുകയാരിന്നു .ആദ്യ കാലാത്ത് 5 ക്ലാസ് വരെ ആയിരുന്നത് പിന്നീട് നാലാം ക്ലാസ് വരെയായി. തുടർപഠനത്തിന് പുഴകടന്ന് കുറുമാത്തൂരിലേക്കും മയ്യിലേക്കും ചുഴലിയിലേക്കും പോകേണ്ടി വന്നു അത് കൊണ്ട് തന്നെ പലരും നാലാം ക്ലാസ് വരെയാക്കി

അവരുടെ വിദ്യാഭ്യാസം ഈ നാടിൻറെ ജീവനാഡിയായ വിദ്യാലയം 2005 ൽ ശ്രീ. ഇ.ടി. മുഹമ്മദ് ബഷീർ വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോൾ യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. ഇന്ന് ഈ വിദ്യാലയം 82 ന്റെ നിറവിലാണ്. തേർളായി നൂറുൽ ഹുദാ എഡ്യൂക്കേഷണൽ കമ്മിറ്റിയുടെ കീഴിയാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ശ്രീ മൂസാൻകുട്ടി തേർളായി സ്കൂൾ മാനേജറായി പ്രവർത്തിച്ച് വരുന്നു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 12.018207, 75.436650 | width=600px | zoom=15 }}