ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/നാഷണൽ സർവ്വീസ് സ്കീം
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചുവരുന്നു. യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഖ്യത്തിൽ ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു. ഗതാഗതം നിയന്ത്രിക്കുക, ക്യൂ നിയന്ത്രിക്കുക, തിരക്കുള്ളയിടത്ത് മാർഗ്ഗനിർദ്ദേശം നൽകുക, കലാമേളകളിൽ സഹായം ചെയ്തുകൊടുക്കുക, പ്രവർത്തന മേഖലയിലെ ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുക, എന്നിവയൊക്കെ എൻ.എസ്.എസ് ചെയ്യുന്ന സന്നദ്ധസേവനങ്ങളിൽ ചിലതാണ്.
പരിസ്ഥിതി ദിനം ആചരിച്ചു. എലിപ്പനി ബോധവൽക്കരണം (ചെരക്കാപറമ്പ് എന്ന ദത്തുഗ്രാമത്തിൽ) അധ്യാപദിനത്തിൽ ദത്തുഗ്രാമത്തിലെ മുതിർന്ന അധ്യാപകരെ ആദരിച്ചു. അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.