ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/ഗ്രന്ഥശാല

08:18, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ) (RAJEEV എന്ന ഉപയോക്താവ് ജി.എച്ച് എസ്.എസ് വാടാനാംകുറുശ്ശി/ഗ്രന്ഥശാല എന്ന താൾ ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആമുഖം

കുട്ടികളുടെ നൈസർഗിക വാസനകൾ വളർത്തിയെടുക്കുന്നതിൽ ലൈബ്രറികൾക്കുള്ള പങ്ക് മഹത്തരമാണ്. അവരുടെ വ്യക്തിത്വ വികസനത്തിനും ആവിഷ്കാര സ്വാതന്ത്യത്തിനും അതുതകുന്നു. കുട്ടികളിൽ വായനാശീലം വളർത്തി അവരെ അറിവിന്റെ പുതിയ മേച്ചിൽപുറങ്ങളിലേക്ക് കൈപിടിച്ചു നടത്തുവാൻ മികച്ച ലൈബ്രറികൾക്കാകും.അവരുടെ വിവിധങ്ങളായ സാഹിത്യ സൃഷ്ടികൾക്ക് വേണ്ട വളക്കൂറുള്ള മണ്ണാണ് ഗ്രന്ഥശാലകൾ. മികച്ച ഗ്രന്ഥശാല ഏതൊരു സ്കൂളിനും വലിയ മുതൽക്കൂട്ടാണ്.

ഗ്രന്ഥശാല


നോവൽ, ചെറുകഥ, ബാലസാഹിത്യം, ശാസ്ത്രം, ശാസ്ത്രസാഹിത്യം, അറബിക് സാഹിത്യം, മാസികകൾ തുടങ്ങി നാലായിരത്തിലധികം വ്യത്യസ്തങ്ങളായ പുസ്തകങ്ങൾ. വിവിധ സാഹിത്യരൂപങ്ങൾ പ്രദർശിപ്പിച്ച ഷെൽഫുകൾ ലൈബ്രറി കാർഡ്, ഇഷ്യൂ റെജിസ്റ്റർ, ക്ലാസ്സ് രജിസ്റ്റർ, പ്രത്യേക ലൈബ്രറി പിരിയഡ് ,വായനാ ബെഞ്ച്, വിദ്യാരംഗം മാസിക, വിവിധ ഭാഷാ പത്രങ്ങൾ, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ബാലരമ, ക്ലാസ്സ് ലൈബ്രേറിയൻ സേവനം എന്നിവ പ്രധാനപ്പെട്ട പ്രവർത്തനങ്ങളിൽ പെടുന്നു..ലൈബ്രറിയിൽ ഇരുന്നു വായിക്കുന്നതിന് പ്രത്യേകം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.സ്കൂളിലെ സീനിയർ മലയാളം അധ്യാപികയായ ഡി.പി നിർമ്മല ടീച്ചർക്കാണ് ലൈബ്രറിയുടെ ചുമതല നൽകിയിരിക്കുന്നത്.





     
     
സ്‍ക‍ൂൾ തലപ്രവർത്തനങ്ങൾ
ജന്മദിന അവസരങ്ങളിൽ ലൈബ്രറിക്ക് ഒരു പുസ്തകം എന്ന പദ്ധതി നടപ്പാക്കി വരുന്നു.കൂടുതൽ പുസ്തകങ്ങൾ എടുത്തു വായിക്കുന്ന കുട്ടികൾക്ക് പ്രോത്സാഹനമായി സമ്മാനങ്ങൾ നൽകുന്നു.ലൈബ്രറി വായനാക്കുറിപ്പ് മത്സരം സംഘടിപ്പിക്കുകയും മികച്ചതിന് സമ്മാനങ്ങൾ നൽകുന്നു. പുസ്തക നിരൂപണ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഇതിലൂടെ കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കപ്പെടുന്നു
     

.