സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശാസ്‍ത്ര ക്ലബ്ബ്

 
 
Club Activities

കണ്ടതും കേട്ടതും അനുഭവപ്പെട്ടതുമെല്ലാം എന്തെന്നും എങ്ങനെയെന്നും ആലോചിക്കുമ്പോഴാണ് ശാസ്ത്ര പഠനം ആരംഭിക്കുന്നത്. ക്ലാസ് മുറിയുടെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നതല്ല ശാസ്ത്രപഠനം. കോവിഡ് കാലത്തുള്ള ഓൺലൈൻ പഠനാന്തരീക്ഷം നിരീക്ഷിച്ചും കണ്ടെത്തിയുമുളള ശാസ്ത്രപഠനത്തിന് നല്ലൊരു വേദിയായിരുന്നു. ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കളുടെയും കുട്ടികളുടെയും ശാസ്ത്രത്തിനോട് ഉള്ള താൽപര്യം വളർത്തുക , ശാസ്ത്രസ്വാദനം വളർത്തിയെടുക എന്ന ലക്ഷ്യത്തോടെ കുട്ടിശാസ്ത്രജ്ഞൻ എന്ന ആശയം കൊണ്ടുവരികയും അതിലേക്കുള്ള സാമഗ്രികൾ സ്കൂളിൽ നിന്നും ശാസ്ത്രകിറ്റ് രൂപത്തിൽ വിതരണം ചെയ്യുകയും ചെയ്തു. ആവശ്യമായ പിന്തുണ നൽകാൻ ഭവന സദർശനം നടത്തുകയും മികച്ച അവതരണത്തിന് പ്രോത്സാഹന സമ്മാനവും നൽകി.

ജൂൺ 5 ന് പരിസ്ഥിതി ദിനം സംഘടിപ്പിച്ചു . കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തിയെടുക്കാൻ ഇത് ഒരു അവസരമായിരുന്നു. എല്ലാ കുട്ടികളും അവരുടെ വീടുകളിൽ തൈകൾ നട്ടു ഫോട്ടോകൾ അയച്ചു തന്നു.

 
Exhibition
 

ജൂലൈ  21 ന് ചാന്ദ്രദിനം നടത്തി. ചാന്ദ്രദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ക്വിസ് മത്സരവും റോക്കറ്റ് നിർമ്മാണ മത്സരവും നടത്തി . സെപ്റ്റംബർ 16 ന് ഓസോൺ ദിനം സംഘടിപ്പിച്ചു. എന്താണ് ഓസോൺ എന്നും ഓസോൺ ദിനത്തിന്റെ പ്രാധാന്യവും ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു വീഡിയോ ക്ലാസ് ഗ്രൂപ്പുകളിലേക്ക് ഫോർവേർഡ് ചെയ്തു. ഓസോൺ ദിനവുമായി ബന്ധപ്പെടുത്തി കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. ദേശീയ പോഷൺ ദിനാചരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 30 വ്യാഴം പോഷൺ അസംബ്ലി നടത്തി. ആഹാരത്തിലൂടെ ആരോഗ്യം, കുട്ടികളുടെ ഭക്ഷണക്രമത്തിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന വിഷയവുമായി ബന്ധപ്പെടുത്തി റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ അരുൺ കുമാർ കെ ക്ലാസ് എടുത്തു .ഗൂഗിൾ മീറ്റ് വഴിയാണ് ക്ലാസ് നടത്തിയത്. വിവിധ വിഷയ ക്ലബുകൾ ഉൾപെടുന്ന ശാസ്ത്രരംഗത്തിന്റെ ഉദ്ഘാടനം അധ്യാപകൻ , പ്രചാരകൻ , കോളമിസ്റ്റ് , അസ്ട്രോണമർ ആയ ശ്രീ. ഇല്യാസ് പെരിമ്പലം നിർവഹിച്ചു. 2021 ആഗസ്റ്റ് 18 ന് ഗൂഗിൾ മീറ്റ് വഴിയാണ് ഉദ്ഘാടനം നടത്തിയത്. കുട്ടികൾക്ക് സ്വയം കുട്ടിശാസ്ത്രജ്ഞമാരാവാനുള്ള നല്ലൊരു പരിശീലനം ഇല്യാസ് സർകൊടുത്തു. ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനം. ശാസ്ത്രദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി സ്കൂളിൽ ശാസ്ത്രപ്രദർശനം നടത്തി . ശാസ്ത്രവുമായി ബന്ധപ്പെടുത്തി ശാസ്ത്രലാബിലുള്ളതും പാഠപുസ്തകവുമായി ബന്ധപ്പെട്ടുള്ള എല്ലാ ഉപകരണങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു.ശാസ്ത്ര ക്ലബ്ബിന്റെ കൺവീനർ ആയി  ശ്രീമതി ബിൻഷിദ.കെ പ്രവർത്തിക്കുന്നു.

കായിക ക്ലബ്

 

2021- 2022 വർഷത്തിൽ കോവിഡ് പശ്ചാത്തലത്തിൽ,ഓൺലൈൻ പ്ലാറ്റ്ഫോമിൽ കുട്ടികൾക്ക് മാനസിക ഉല്ലാസവും. കായിക ക്ഷമതയും ലഭിക്കുന്നതിന് വേണ്ടി വീട്ടിലിരുന്ന് ചെയ്യാൻ  പറ്റുന്ന വ്യായാമങ്ങളുടെ വീഡിയോ ക്ലിപ്പ് അയച്ചുകൊടുക്കുകയും, കുട്ടികൾ വളരെ താല്പര്യത്തോടെ മാതാപിതാക്കളുടെ കീഴിൽ ചെയ്കയും അവർ ചെയ്ത വീഡിയോ ക്ലിപ്പുകൾ അയച്ചുതരികയും.ചെയ്തു. നവംബർ 1 ന് സ്കൂൾ തുറന്നതിന് ശേഷം കായിക പഠനത്തിന്റെ ഭാഗമായി പെൺകുട്ടികൾക്ക് എയറോബിക്സ് നൽകുകയും കുട്ടികൾ വളരെ താളാത്മകമായി പങ്കെടുക്കുകയും ചെയ്തു.ഇത് അവർക്ക് ഹൃദയ ശ്വസന ക്ഷമതയും.രോഗ പ്രതിരോധ ശേഷി കൈവരിക്കാനും സാധിച്ചു.ദിവസേന കലാ കായിക പിരീഡിൽ എയറോബിക്സ് പരിശീലനം നൽകി വരുന്നു...കായിക അധ്യാപികയായി ശ്രീമതി ബിന്ദു കെ പ്രവർത്തിക്കുന്നു.

ഗണിത ശാസ്ത്ര ക്ലബ്ബ്

ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2021-2022 അദ്ധ്യായന വർഷത്തിൽ അടഞ്ഞുകിടക്കുന്ന വിദ്യാലയ പ്രതീതി വീട്ടിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ രക്ഷിതാക്കളുടെയും കുട്ടികളുടെയും ഗണിതത്തോടുള്ള താൽപര്യം വളർത്തുക, യുക്തിചിന്ത വളർത്തുക,ഗണിത ആസ്വാദനം വളർത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യം നടപ്പിലാക്കുന്നതിനായി വീട്ടിലൊരു ഗണിതലാബ് എന്ന ആശയം കൊണ്ടു വരികയും അതിലേക്കുള്ള സാമഗ്രികൾ സ്കൂളിൽ നിന്നും ഗണിത കിറ്റ് രൂപത്തിൽ  വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ ഗണിതവുമായി ബന്ധപ്പെട്ട് വീട്ടിലെ പാഴ്‌വസ്തുക്കൾ, പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഗണിതാശയവുമായി ബന്ധപ്പെട്ട മറ്റു വസ്തുക്കളും ഉപയോഗിച്ച് തന്റെ ഗണിത ലാബ്  മികവുറ്റതാക്കാൻ പ്രോത്സാഹനം നൽകുകയും, ആവശ്യമായ പിന്തുണ നൽകാൻ ഭവന സന്ദർശനം നടത്തുകയും ഏറ്റവും മികച്ച ഗണിതലാബ് ഒരുക്കിയ വിദ്യാർത്ഥിക്ക്  പ്രോത്സാഹന സമ്മാനം നൽകുകയും ചെയ്തു.

       ഗണിത ശാസ്ത്രജ്ഞന്മാരെ കുറിച്ചും ഗണിത ശാസ്ത്ര രംഗത്ത് അവർ നൽകിയ സംഭാവനകളെ കുറിച്ചും കൂടുതൽ അറിയുന്നതിനു വേണ്ടി നിലമ്പൂർ ഉപജില്ലാ ശാസ്ത്രരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ മത്സരത്തിൽ 'എന്റെ ഗണിതശാസ്ത്രജ്ഞൻ' എന്ന വിഷയത്തിൽ ശ്രീനിവാസ രാമാനുജനെ കുറിച്ച് വിശദമായ പ്രബന്ധം തയ്യാറാക്കുകയും സബ്ജില്ലാ തലത്തിൽ   ദിൽഷാ അഷ്‌റഫ്‌ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

    കുട്ടികളിൽ ഗണിതാ സ്വാദനം  വളർത്തിയെടുക്കുന്നതിനും,യുക്തിചിന്ത, ഗണിത തോടുള്ള വിരസ മനോഭാവം ഇല്ലാതാക്കുന്നതിനും വേണ്ടി വ്യത്യസ്തമായ ജ്യാമിതീയ  രൂപങ്ങൾ വീഡിയോ ക്ലിപ്പ് വഴി  അയച്ചുതരികയും അവയിൽ മികച്ചത് ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. കൂടാതെ അതിന്റെ ഉൽപ്പന്നം ഗണിത ലാബിലേക്കായി മാറ്റിവെക്കുകയും ഓഫ്‌ലൈൻ പഠനസമയത്ത് വിശാലമായ ഗണിത ലാബിന്റെ  പ്രദർശനം നടത്തുകയും ചെയ്തു. ഗണിത ശാസ്ത്ര ക്ലബ്ബിന്റെ കൺവീനർ ആയി  ശ്രീമതി സുബിദ.കെ പ്രവർത്തിക്കുന്നു..

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് 

 
Rally

60 വണ്ടൂർ സ്കൗട്ട് ട്രൂപ്പ്, 82 വണ്ടൂർ ഗൈഡ് കമ്പനി എന്നീ യൂണിറ്റുകൾ കാരപ്പുറം ക്രസന്റ് യുപി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. 32 കുട്ടികൾ വീതം ഓരോ യൂണിറ്റിലും ഇപ്പോഴും നിലവിലുണ്ട്. നിരവധി രാജ്യപുരസ്കാർ സ്കൗട്ട്കളെയും  ഗൈഡുകളെയും സംഭാവന ചെയ്യുന്നതിന് യൂണിറ്റിന് സാധിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ നടത്തപ്പെട്ട പല ജില്ലാ ക്യാമ്പുകളിലും, സബ് ജില്ലാ ക്യാമ്പുകളിലും, സ്റ്റേറ്റ് തല ക്യാമ്പുകളിലും   നാഷണൽ കാമ്പൂരികളിലും കാരപ്പുറം ക്രസന്റ് യു പി  സ്കൂളിന്റെ പ്രാതിനിധ്യം ഉണ്ടായിരുന്നു. നിലമ്പൂർ സബ് ജില്ലയിലെ  യുപി സ്കൂളുകളിൽ പ്രവർത്തിച്ചുവരുന്ന ഏറ്റവും മികവാർന്ന യൂണിറ്റുകളാണ് കാരപ്പുറം ക്രസന്റ് യുപി സ്കൂളിന്റേത്. സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രവർത്തനങ്ങൾ  ലോക്ക്ഡൌൺ സമയത്തും സജീവമായി  നടത്താൻ SM/GC മാർക്ക് സാധിച്ചിരുന്നു. ഗ്രൂപ്പിലൂടെ ക്ലാസുകൾ നൽകുന്നതിന് പുറമെ  ഓൺലൈൻ ദിനചാരണങ്ങളിലെല്ലാം സ്കൗട്ട് & ഗൈഡ്  കുട്ടികളെ പങ്കെടുപ്പിച്ചു. LA തലത്തിൽ  നടന്ന  സർവമതപ്രാർത്ഥന കുട്ടികൾക്ക് വേറിട്ട ഒരനുഭവം തന്നെ  ആയിരുന്നു.

ഓഗസ്റ്റ് 9 ക്വിറ്റ്ഇന്ത്യ ദിനം. ഇന്ത്യ ചരിത്രത്തിലെ വളരെ നിർണായകമായ ഒരു ദിനമാണെങ്കിലും ഇന്ന് ഒരു കേവലദിനമായി മാറിയിരിക്കുന്നു. അതിന്റ ഓർമപ്പെടുത്തലിനായി virtual rally സംഘടിപ്പിക്കുകയും ഉദ്ഘാടനം ബഹു. DC നിർവഹിച്ചു.

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിന പിറന്നാളിന്റെ ഭാഗമായി കുട്ടികൾ ഫ്ലാഗ് ഉയർത്തുകയും സ്കൗട്ട് ഗൈഡ്  എംപ്ലം ഉണ്ടാക്കി ആദരവ് നടത്തി.

കോവിഡിന്റെ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ  സ്കൗട്ട് & ഗൈഡ്  കുട്ടികൾ വീടുകളിൽ  നിന്നും രക്ഷിതാക്കളുടെ സഹായത്തോടെ സ്വന്തമായി  മാസ്ക് തുന്നി 300 മാസ്ക് LA ക്ക്‌ വിതരണം  നടത്താൻ  സധിച്ചു.

ഗാന്ധിജയന്തി  ദിനത്തിൽ രാവിലെ 7 മുതൽ  കുട്ടികൾ വീടും  പരിസരവും വൃത്തിയാക്കുകയും  രക്ഷിതാക്കളുടെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.

സ്ഥാപക ദിനത്തോടനുബന്ധിച്ച് നടത്തിയ  ഓണലൈൻ മത്സരത്തിൽ അനാമികക്ക്‌ മൂന്നാം സ്ഥാനം ലഭിച്ചു. സ്കൂൾ തുറന്നതിനുശേഷം thinking day ആസ്‌പദമാക്കി നടത്തിയ  സൈക്കിൾ റാലി  ഉദ്ഘാടനം ബഹു. HM  ക്രസെന്റ് സ്കൂളിൽ നിർവഹിച്ചു. 64 സ്കൗട്ട് ഗൈഡ്  കുട്ടികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. പോസ്റ്റർ രചന, ഉപന്യാസം  എന്നിവയും സംഘടിപ്പിച്ചു. 21 വർഷമായി  സ്കൗട്ട് & ഗൈഡ്  പ്രസ്ഥാനം ഞങ്ങളുടെ  സ്കൂളിൽ പ്രമോദ് സ്കൗട്ട്മാസ്റ്റർ, സജിത ഗൈഡ്  ക്യാപ്റ്റൻ, എന്നിവരുടെ മേൽനോട്ടത്തിൽ നടന്നുവരുന്നു.

ഇംഗ്ലീഷ് ക്ലബ്ബ്

 
 

ജൂൺ മാസം മുതൽ തന്നെ ഇംഗ്ലീഷ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു പോരുന്നു. താല്പര്യമുള്ള കുട്ടികൾക്കുവേണ്ടി പ്രത്യേക ഗ്രൂപ്പ് ഉണ്ടാക്കി അതിലൂടെ ഡെയിലി ന്യൂസ് കുട്ടികളിലേക്ക് എത്തിച്ചു. ഗ്രൂപ്പിലൂടെ ന്യൂസ് വായിക്കുവാനുള്ള അവസരവും കുട്ടികൾക്ക് കൊടുത്തു. വളരെ താൽപര്യപൂർവം തന്നെ കുട്ടികൾ ഈ ഗ്രൂപ്പിൽ പങ്കാളികളായി. കൂടാതെ അധ്യാപകദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പ്രത്യേക മത്സരങ്ങളും നടത്തുകയുണ്ടായി. ഇംഗ്ലീഷ് ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം, ഇംഗ്ലീഷ് സ്പീച്ച് എന്നീ മത്സരങ്ങളിൽ കുട്ടികൾ താൽപര്യപൂർവം പങ്കെടുത്തു. ഓഫ്‌ലൈൻ ആയിട്ട് സ്കൂൾ തുടങ്ങിയപ്പോൾ ആഴ്ചയിൽ രണ്ട് ദിവസം കുട്ടികൾക്ക് ഇംഗ്ലീഷ് ന്യൂസ് റീഡിങിനുള്ള അവസരം ലഭിക്കുകയുണ്ടായി. കൂടാതെ ഇംഗ്ലീഷ് pledge നും കുട്ടികൾക്ക് അവസരം നൽകി . വളരെ നല്ല രീതിയിൽ തന്നെ ഇംഗ്ലീഷ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു പോരുന്നു.

ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഇക്കാലത്തും കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ കൂടുതൽ ലളിതമാക്കാനും, ഭാഷാപരിജ്ഞാനം വർദ്ധിപ്പിക്കുവാനും, ലിസണിങ്,റീഡിങ് റൈറ്റിംഗ്,പീക്കിംഗ് ലെവലുകളിലൂടെ കടന്നു പോകുന്ന സമഗ്രമായ പുതിയൊരു കോഴ്സ് നമ്മുടെ സ്കൂളിൽ തുടങ്ങുകയുണ്ടായി. EASY ENGLISH... നമ്മുടെ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഹലോ ഇംഗ്ലീഷ് പ്രോഗ്രാമുമായി ബന്ധിപ്പിച്ച് കുട്ടികൾക്ക് ഉപകാരപ്രദമായ ഈ കോഴ്സ് ജൂൺ മാസത്തിൽ തന്നെ സ്കൂളിൽ നടപ്പിലാക്കി. കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നല്ല പ്രതികരണം  ലഭിക്കുകയുണ്ടായി. മത്സരബുദ്ധിയോടെ ഈ പഠന മേഖലയെ കാണുവാൻ വേണ്ടി പ്രത്യേക പരീക്ഷകൾ നടത്തുകയുണ്ടായി. ബേസിക് ഗ്രാമർ കോഴ്സ്, വൊക്കാബുലറി  ഡെവലപ്മെന്റ്, ലാംഗ്വേജ് ഗെയിം തുടങ്ങി എല്ലാ മേഖലകളിലൂടെയും മൊഡ്യൂൾ കടന്നുപോയി. ഇംഗ്ലീഷ് ക്ലബ്ബ് കൺവീനർ ആയി ശ്രീമതി ഷബ്ന.എ പ്രവർത്തിച്ചു വരുന്നു

 
 

വിദ്യാരംഗം കലാസാഹിത്യവേദി

കുട്ടികളിൽ അന്തർലീനമായ സർഗ്ഗശേഷി വളർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു. ലോക്ഡൗൺകാലം കുട്ടികളുടെ ശരീരവും മനസും മരവിച്ച് നിന്നപ്പോൾ ഓൺലൈൻ ഫ്ലാറ്റ്ഫോമിലൂടെ സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയിലൂടെ പ്രവർത്തനങ്ങൾ വിപുലമായി നടത്തുവാൻ സാധിച്ചു. കഥാരചന, കവിതാരചന, പദ്യപാരായണം, ഏകാംഗാഭിനയം, കവിതാലാപനം, ചിത്രരചന  എന്നീ മേഖലകളിൽ കുട്ടികൾ പങ്കെടുക്കുകയും അവരുടെ സർഗശേഷി പ്രകടിപ്പിക്കുകയും ചെയ്തു. മൂത്തേടം പഞ്ചായത്ത്തല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വിവിധ മത്സരത്തിൽ സ്കൂൾ പങ്കെടുക്കുകയും കുട്ടികൾ വിജയിക്കുകയും ചെയ്തു. തുടർന്ന് നടന്ന നിലമ്പൂർ സബ് ജില്ലാ തല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കഥാരചന വിഭാഗം മത്സരത്തിൽ ഈ സ്കൂളിലെ അനീറ്റ സജി രണ്ടാം സ്ഥാനം നേടുകയും സ്കൂളിന്റെ യശസ്സ് ഉയർത്തുകയും ചെയ്തു. മാതൃഭാഷാദിനത്തോടനുബന്ധിച്ച് സ്കൂളിലെ കുട്ടികൾ പതിപ്പുകൾ( കഥ, കവിത, ലേഖനം, ഉപന്യാസം, ചിത്രരചന, ) തയ്യാറാക്കുകയും, സ്കൂളിൽ അത് പ്രകാശനം ചെയ്യുകയും ചെയ്തു. കുട്ടികളുടെ കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് കോവിസ് കാലം നമ്മൾ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം ഉൾക്കൊണ്ടു കൊണ്ട് യൂട്യൂബ് ചാനലിൽ ഏകാംഗനാടകം സംഘടിപ്പിച്ചു. സ്‍ക‍ൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി കോർഡിനേറ്റർ ആയി ശ്രീമതി.രമ്യ ഗിരീഷ് പ്രവർത്തിക്കുന്നു.


സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

 
 
മനുഷ്യാവകാശ ദിനം

കോവിഡ് കാലം ഓൺലൈൻ അന്തരീക്ഷത്തിലൂടെ കടന്നു പോകേണ്ടിവരുമെന്ന് മനസിലാക്കിയതോടെ സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ കുട്ടികളിലേക്ക് എത്തിക്കാൻ ശ്രമിച്ചു.സാമൂഹ്യ, ശാസ്ത്ര, ക്ലബ്ബുകൾ സംയോജിപ്പിച്ച് ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചു...കുട്ടികൾ അവരുടെ വീട്ടിൽ തന്നെ തൈകൾ നട്ട് ഫോട്ടോ അയച്ചു തന്നു..ജൂൺ 26 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു.. പ്രസ്തുത പരിപാടി കൊരട്ടി സ്റ്റേഷൻ ഓഫീസർ ശ്രീ അരുൺ പി കെ ഉദ്ഘാടനം ചെയ്തു.. കുട്ടികൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ അയച്ചു തരികയും സ്കൂൾ ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു... ജൂലൈ 11 ലോക ജനസംഖ്യ ദിനം ആചരിച്ചു.. പ്രസംഗം മത്സരം, ചിത്ര രചന, എന്നീ മത്സരങ്ങൾ നടത്തി..സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ആചരിച്ചു. പോസ്റ്റർ രചന മത്സരങ്ങൾ, ക്വിസ് മത്സരം എന്നീ പരിപാടികൾ വിപുലമായ പരിപാടികളോടെ, കുട്ടികളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ചു.

ആഗസ്റ്റ് ആറിന് ഹിരോഷിമ ദിനം യുദ്ധ വിരുദ്ധ ദിനമായി ആചരിച്ചു..പ്ലാക്കാർഡ് നിർമ്മാണം, മുദ്രാ ഗീതം എന്നീ മത്സരങ്ങൾ നടത്തി.. വീടുകളിൽ നിന്ന് കുട്ടികൾ യുദ്ധ വിരുദ്ധ വെർച്ച്വൽ റാലിയിൽ പങ്കെടുത്തത് നവ്യാനുഭവമായി..

ആഗസ്റ്റ് 15

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിന ആഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. സ്കൂളിൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് പതാക ഉയർത്തി. കുട്ടികൾക്ക് ദേശ ഭക്തി ഗാനമത്സരം, സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം, ഇന്ത്യൻ  സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വേഷ വിതാന മത്സരം എന്നിവ നടത്തുകയും കുട്ടികളുടെ പങ്കാളിത്തത്തോടുകൂടി  വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും അവ അയച്ചുതന്നത് ഓഗസ്റ്റ് 15ന് രാവിലെ സ്കൂൾ യൂട്യൂബ് ചാനലിൽ  പ്രസിദ്ധീകരിക്കുകയും ചെയ്തു..

നിലമ്പൂർ ഉപജില്ലാ ശാസ്ത്രരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാദേശിക ചരിത്ര രചനാ മത്സരത്തിൽ ഈ സ്കൂളിലെ അഭിഷേക് എസ് പങ്കെടുക്കുകയും രണ്ടാം സ്ഥാനം നേടുകയും ചെയ്തു.. സമീപപ്രദേശങ്ങളായ കാരപ്പുറം, ബാലംകുളം, പെരൂപ്പാറ എന്നീ സ്ഥലങ്ങളുടെ പ്രാദേശങ്ങളുടെ ചരിത്രം തയ്യാറാക്കുകയും അവതരിപ്പിക്കുകയും ചെയ്തു.

യുദ്ധ വിരുദ്ധ റാലി

 

സ്കൂൾ തുറന്നതിനു ശേഷം റഷ്യ - യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യുക്രൈൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ റാലി കാരപ്പുറം അങ്ങാടിയിലൂടെ സംഘടിപ്പിച്ചു. യുദ്ധം മാനവരാശിക്ക് ആപത്ത് എന്ന സന്ദേശം ഉയർത്തി പ്ലക്കാർഡുകൾ ഉയർത്തിയാണ് വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ റാലിയിൽ പങ്കെടുത്തത്. എല്ലാവരും ചേർന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞ ഏറ്റു ചൊല്ലി. സ്കൂൾ മാനേജർ സുലൈമാൻ ഹാജി, പ്രധാനാധ്യാപകൻ ശ്രീ ഡൊമിനിക് ടി വി,ലിനു സ്കറിയ, സുഹൈർ ടി.പി, ബിന്ദു കെ, രമ്യ ഗിരീഷ്, ജാസ്മിൻ ടി പി എന്നിവർ നേതൃത്വം നൽകി. സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ കൺവീനർ ആയി  ശ്രീ ലിനു സ്കറിയ പ്രവർത്തിക്കുന്നു.

ആയുഷ് ക്ലബ്ബ്

 

ആയുഷ് ക്ലബ്ബിന്റെ  ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ആയുഷ് ഗ്രാമം പദ്ധതി നിലമ്പൂർ ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ ആയുഷ് ക്ലബ്ബിന്റെ  ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.. മൂത്തേടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉസ്മാൻ പി ഉദ്ഘാടനം ചെയ്തു.. പി.ടി.എ പ്രസിഡന്റ് ശ്രീ. ഷിനോജ് സ്കറിയ, പ്രധാനാധ്യാപകൻ ശ്രീ ഡൊമിനിക് ടി.വി,ജോഷ്ന ജോർജ്ജ്,രമ്യ ഗിരീഷ് എന്നിവർ നേതൃത്വം നൽകി..ശ്രീമതി.അഞ്ജലി ദാസ്, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ആയുഷ് ഗ്രാമം നിലമ്പൂർ, ശ്രീമതി.ഷാഹിന എന്നിവർ ക്ലാസെടുത്തു...കുട്ടികളിൽ ആയുർവേദത്തെ കുറിച്ചും, ആയുർവേദ ചര്യകളെ കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം..


സംസ്കൃത കൗൺസിൽ

 
 

2021-22 അധ്യായന വർഷത്തിൽ സംസ്കൃത ഭാഷയുടെ ഉന്നമനത്തിനായി നിരവധി പ്രവർത്തങ്ങൾ ചെയ്യാൻ സാധിച്ചു. വിദ്യാലയം തുറന്ന് പ്രവർത്തിക്കുവാൻ സാധ്യമല്ലാത്തതിനാൽ എല്ലാ വിദ്യാർത്ഥികളെയും നേരിൽ കാണുന്നതിനായി അവരുടെ വീട് സന്ദർശിക്കുക എന്നതായിരുന്നു ആദ്യ പരിപാടി. ഇതിലൂടെ വിദ്യാർത്ഥികളെ നേരിൽ കാണാനും അവരുടെ ഗൃഹാന്തരീക്ഷം മനസിലാക്കുവാനും സാധിച്ചു. ഈ സന്ദർശനം ഓൺലൈൻ ക്ലാസ്സുകൾ കുറ്റമറ്റ രീതിയിൽ നടത്തുവാനും ഏറെ പ്രയോജനപ്രദമായി ഓരോ ക്ലാസ്സിലെയും കുട്ടികളെ അവരുടെ പഠന നിലവാര മനുസരിച്ച് ഗ്രൂപ്പ് തിരിച്ച് വ്യത്യസ്ഥ സമയങ്ങളിൽ ക്ലാസ്സുകൾ ഏർപ്പാട് ചെയ്തതിനാൽ കുട്ടികളുടെ പഠനനിലവാരത്തിൽ ഗണ്യമായ മാറ്റം വരുത്തുവാൻ സാധിച്ചു. സംസ്കൃത ക്ലബ്ബിന്റെ രൂപീകരണത്തോടെ കുട്ടികളുടെ കലാ-സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുവാൻ സാധിച്ചു. സംസ്കൃത ദിനത്തോടനുബന്ധിച്ച് സ്കൂൾ തല ഓൺലൈൻ കലാമേള സംഘടിപ്പിച്ചു. അതിലെ വിജയികളെ സബ്ബ് ജില്ലാ മേളയിലേക്ക് തയ്യാറാക്കുകയും സബ്ബ് ജില്ലയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചതിനാൽ സംസ്തൃത ഗാനാലാപന മത്സരത്തിൽ ആഷ് ന കൃഷ്ണ എന്ന വിദ്യാർത്ഥിനി എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

             വിദ്യാലയം തുറന്ന സാഹചര്യം വന്നപ്പോൾ കുട്ടികളെ കൂടുതൽ ശ്രദ്ധിക്കുവാനും പഠന നിലവാരം യഥാസമയം വിലയിരുത്തുവാനും സാധിച്ചു കൊണ്ടിരിക്കുന്നു. അതിനാൽ തന്നെ കുട്ടിക്കളെ സംസ്കൃതം സ്കോളർഷിപ്പിന് ക്ലാസ്സ് തല തെരഞ്ഞെടുപ്പ് നടത്തുവാനും ക്ലാസ്സിൽ ഉയർന്ന മാർക്ക് വാങ്ങിയവരെ സബ്ബ് ജില്ലാ തല മത്സരത്തിലേക്ക് തയ്യാറാക്കുവാനും സാധിച്ചു. 5, 6, 7, ക്ലാസ്സുകളിൽ നിന്നായി രണ്ടു വീതം കുട്ടികളെ സബ്ബ് ജില്ലയിലേക്ക് അയക്കുകയും അയച്ചവർക്ക് 6 പേർക്കും സ്കോളർഷിപ്പ് ലഭിക്കുമെന്ന പ്രതീക്ഷയും കൂടെയുണ്ട്. ഭാഷാ പഠനപുരോഗതിക്കുതകുന്ന പുതിയ രീതി കുട്ടികളിലെത്തിക്കുവാൻ ശ്രമിക്കുന്നു. എഴുത്തിനും വായനയ്ക്കും കൂടുതൽ അവസരം നൽകികൊണ്ട് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു.

മലയാളം ക്ലബ്ബ്

 
ബഷീർ ദിനം
 
ഓണത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട വേഷവിധാനം മത്സരം

പുത്തൻ ബാഗും, കുടയുമൊന്നും വേണ്ട; ഓൺലൈൻ ക്ലാസ്സോടെ പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് കടന്നുവന്നപ്പോൾ വിദ്യാർത്ഥികൾക്ക് നഷ്ടമായത് അവരുടെ "രണ്ടാം ഗൃഹമാണ്". വിദ്യാലയം എന്നത് അക്കാദമിക് കാര്യങ്ങൾക്ക് വേണ്ടയുള്ള സ്ഥലം മാത്രമല്ല, കുട്ടികളുടെ രണ്ടാം ഗൃഹം കൂടിയാണ്. സാമൂഹികമായി ഇടപഴകാൻ പഠിക്കുന്നതും വ്യക്തിത്വ വികാസം നോടുന്നതുമൊക്കെ വിദ്യായങ്ങളിലൂടെയാണല്ലോ. അതോടൊപ്പം ഭാഷാ പഠനത്തിനും, കൂടെ അവരുടെ ഉള്ളിലെ വർണ്ണനാപാടങ്ങൾ, യുക്‌തി ചിന്തനം, ആശയ രൂപീകരണം, ചിന്താ ശേഷികൾ, സഹവർത്തിത്വം എന്നിവ വർദ്ധിപ്പിക്കുന്നതിൽ ഭാഷയുടെ പങ്ക് വലിയതാണ്. വായനയ്ക്ക് പ്രധാന്യം നൽകിക്കൊണ്ട് രക്ഷിതാക്കളുടെ പിന്തുണയോടെ പാഠഭാഗത്തെ വിഭജിച്ച് നൽകി വായന വിപുലപ്പെടുത്തിയെടുക്കുകയും, ആറാം ക്ലാസിലെ " ചിത്രശലഭങ്ങൾ" എന്ന പാഠഭാഗങ്ങളിലെ രംഗങ്ങൾ നാടകരൂപത്തിൽ അഭിനയിച്ച് അവരുടെ ഉള്ളിലെ കലാബോധം ഉയർത്താൻ സാധിച്ചു. പാഠ പ്രവർത്തനങ്ങളെ ദൃഷ്യാവിഷ്ക്കാരം നടത്തുകയും അതിൽ രക്ഷിതാക്കളുടെ സാനിദ്ധ്യം ഉറപ്പു വരുത്തുകയും ചെയ്തു.

 
അത്തപ്പൂക്കളം

വായനാദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി വിജയികളെ കണ്ടെത്തുകയും, ബഷീർ ദിനത്തിൽ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് കുട്ടികളിൽ അവബോധം വരുത്താൻ അദ്ദേഹത്തെപ്പറ്റി ഒരു ചെറു ഡോക്യുമെന്ററി തയ്യാറാക്കി മീഡിയയുടെ സഹായത്തോടെ കുട്ടികളിൽ എത്തിക്കാൻ സ്കൂളിലെ ഐ.സി.ടി മുറികൾ ഉപയോഗപ്പെടുത്തി. വിജയികളായ കുട്ടികളെ അനുമോദിക്കുകയും, അവരുടെ വീടുകളിൽ എത്തി സന്തോഷം പങ്കിടുകയും ചെയ്തു. ബഷീർ ദിനത്തിൽ ബഷീർ കൃതികളെ ആസ്പദമാക്കി വീട്ടിലുള്ള അംഗങ്ങളെ ഉൾപ്പെടുത്തി നാടകം തയ്യാറാക്കി സ്‍കൂൾ യൂട്യൂബ് ചാനലിൽ അപ്‍ലോഡ് ചെയ്തു. അടിസ്ഥാന പാഠാവലി യിലെ "അജൈയ്യതയുടെ പ്രതീകം" എന്ന പാം ഭാഗത്തെ ആസ്പദമാക്കി കുട്ടികളിൽ നിന്ന് ഗാന്ധിജിയുടെ വാങ്മയ ചിത്രങ്ങൾ സ്വീകരികുകയും, വിജയികള കണ്ടെത്തുകയും ചെയ്തു. ഇതിലൂടെ അവരുടെ ഉള്ളിലെ രചനാപരമായ താൽപര്യം എത്രത്തോളം ഉണ്ടെന്ന് മനസിലാക്കാൻ സാധിച്ചു. മലയാള ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേകം ക്ലാസുകൾ നൽകാനും സാധിച്ചു. പാഠഭാഗത്തെ കവിതകൾ ശേഖരിച്ച് ' പതിപ്പ്' ഉണ്ടാക്കാനും സാധിച്ചു. കഥാഭാഗത്തുള്ള കഥാപാത്രങ്ങളിലൂടെ കടന്നുചെന്ന് കുട്ടികൾ തന്നെ കഥാപാത്ര നിരൂപണം തയ്യാറാക്കി. പദപരിചയങ്ങളിലൂടെയും , ആശയ വിപുലീകരണത്തിലൂടെയും വാക്യരചനയിലൂടെയും പാം ഭാഗങ്ങളെ ആസ്പദമാക്കി കൊറോണ എന്ന മഹാവ്യാധിയുടെ ഇടയിലൂടെ ഭാഷാ പഠനവും 'അനസ്യൂതം' തുടരുന്നു.

ഓണാഘോഷം

സ്കൂളിലെ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അത്തം മുതൽ തിരുവോണം വരെയുള്ള 10 ദിവസക്കാലം കുട്ടികൾ വീടുകളിൽ ഇരുന്ന് അത്തമിടുകയും അവയുടെ പടം സ്കൂളിലേക്ക് അയച്ചുതരികയും ഏറ്റവും മികച്ചവ  തിരഞ്ഞെടുക്കുകയും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു.

അലിഫ് ക്ലബ്ബ്

അറബി ഭാഷയോട് കുട്ടികളിൽ ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ അലിഫ് ക്ലബ് സ്‍ക‍ൂളിൽ പ്രവർത്തിക്കുന്നു.കോവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ ഓൺലൈനിൽ ക്രിയാത്മകമായി സംഘടിപ്പിച്ചു. ജൂൺ 5 ന് പരിസ്ഥിതി ദിനത്തിൽ لمحة إلى طبيعة - (പ്രകൃതിയിലേക്ക് ഒരു  എത്തിനോട്ടം) എന്ന ശീർഷകത്തിൽ പരിസ്ഥിതിയെ കുറിച്ച് ഓൺലൈ നിൽ ബോധവത്കരണം നടത്തി... ജൂൺ 26 മദ്യവിരുദ്ധ ദിനത്തിൽ الخمر أم الخبائث - (മദ്യം തിന്മകളുടെ മാതാവാണ്) എന്ന മാറ്ററിൽ വിദ്യാർഥികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ നിർമ്മിച്ചു.. വിദ്യാർഥികളുടെ പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രത്യേകം പ്രോത്സാഹനം നൽകിക്കൊണ്ട് ക്വിസ് പ്രോഗ്രാം, വായന.. മത്സരങ്ങൾ നടത്തി.. ഓഗസ്റ്റ് 15: സ്വാതന്ത്ര്യദിനത്തിൽ ക്ലബ് ന്റെ കീഴിൽ ഓൺലൈൻ ആയി അവതരിപ്പിച്ച അറബി ദേശഭക്തിഗാനം ശ്രദ്ധേയമായി.. ഡിസംബർ 18: ലോക അറബി ഭാഷാ ദിനവുമായി ബന്ധപ്പെട്ട് അറബി ലിപികളുടെ ( കാലിഗ്രഫി) ഓൺലൈൻ പ്രദർശനം വിദ്യാർഥികൾക്ക് കൗതുകമായി. ഭാഷാ ദിനവുമായി ബന്ധപ്പെട്ട പ്രത്യേക സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പ് വഴി വിദ്യാർത്ഥികളിലേക്ക് എത്തിച്ചു. നിലവിൽ സ്കൂൾ അലിഫ് ഭാഷാ ക്ലബിന്റെ കൺവീനർ ആയി മുഹമ്മദ് റബീഹ്. എം പ്രവർത്തിക്കുന്നു.

 

ഗാന്ധി ദർശൻ ക്ലബ്ബ്

മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾ കുട്ടികളിൽ സ്വാധീനം ചെലുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഗാന്ധി ദർശൻ ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു. സ്കൂൾ ഗാന്ധിദർശൻ ക്ലബ്ബും സാമൂഹ്യശാസ്ത്രം ക്ലബ്ബും സംയുക്തമായി ലഹരിവിരുദ്ധദിനം കുട്ടികളുടെ പങ്കാളിത്തത്തോടെ ആചരിച്ചു.ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ കുട്ടികളുടെ വീടും പരിസരവും വൃത്തിയാക്കിയ പടങ്ങൾ അയച്ചുതന്നു.നിലമ്പൂർ സബ് ജില്ലാ ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി കവിതാലാപനത്തിൽ ഈ സ്കൂളിലെ ആഷ്ന കൃഷ്ണൻ രണ്ടാം സ്ഥാനം നേടി. ഗാന്ധി ദർശൻ ക്ലബ്ബ് കൺവീനർ ആയി ശ്രീ ലിനു സ്കറിയ പ്രവർത്തിക്കുന്നു.



പ്രവൃത്തിപരിചയ ക്ലബ്

ഓരോ കുട്ടിയിലും അന്തർലീനമായിരിക്കുന്ന കഴിവുകൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി 2021- 22 അധ്യാന വർഷത്തിൽ പ്രവൃത്തിപരിചയ ക്ലബ് രൂപീകരിക്കുകയും ഇതിന്റെ ഭാഗമായി സ്കൂളിൽ ഒരു ശില്പശാല സംഘടിപ്പിക്കുകയും ചെയ്തു.കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നടന്ന പരിപാടിയിൽ നിരവധി കുട്ടികൾ പങ്കെടുക്കുകയും ഓരോരുത്തരും അവരുടെ സൃഷ്ടിപരമായ    കഴിവുകൾ, വീഡിയോ ക്ലിപ്പ് വഴി അയച്ചു തരികയും ചെയ്തു. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന പാഴ്‌വസ്തുക്കൾ, കളിമൺ രൂപ നിർമ്മാണം , ചിത്ര തുന്നൽ, ബോട്ടിൽ ആർട്ട്, വെജിറ്റബിൾ പ്രിന്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കി. ഇതിന്റെ ഭാഗമായി നടന്ന നിലമ്പൂർ ഉപജില്ലാ ശാസ്ത്ര രംഗം  മത്സരത്തിൽ ബോട്ടിൽ ആർട്ട് ഇനത്തിൽ ഏഴാം തരത്തിൽ പഠിക്കുന്ന അൻഷ പി എന്ന കുട്ടി മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.

ഹിന്ദി ക്ലബ്ബ്

2021-22 അധ്യയന വർഷവും കോവിഡ് മഹാമാരിയുടെ പിടിയിൽ അമർന്നു പോകുമെന്നു കണ്ടതോടു കൂടി ഓൺലൈൻ ക്ലാസ്സിന്റെ  സാധ്യതകൾ പൂർവാധികം ഭംഗിയായി നടത്തണം എന്ന ഉറച്ച നിലപാടുമായി മൂന്നാം ഭാഷയായ  ഹിന്ദിയുടെ  പഠന പ്രവർത്തനങ്ങൾ ചിട്ടയോടും ശ്രദ്ധയോടും കൂടി ഹിന്ദി ക്ലബ്ബ് ആസൂത്രണം ചെയ്യുകയുണ്ടായി .മഹാമാരി കാരണം ഒരു കുട്ടിക്കും കിട്ടേണ്ടത് കിട്ടാതെ പോകരുത് എന്ന നിർബന്ധം ഉണ്ടായിരുന്നു.നവാഗതരായ അഞ്ചാം ക്ലാസ്സിലെ കുട്ടികളിൽ ഹിന്ദി ഭാഷാ പഠന താല്പര്യം ജനിപ്പിക്കുകയും ആ താല്പര്യം ഭാഷയുടെ വായനയിലും എഴുത്തിലും പ്രകടമാക്കിക്കുകയും ചെയ്യുക,6,7 ക്ലാസ്സിലെ കുട്ടികളിൽ നേടിയ ശേഷികളുടെ ശുദ്ധീകരണവും വികാസവും സാദ്ധ്യമാക്കുക എന്ന ലക്ഷ്യങ്ങളോടുകൂടി ഏതാനും പ്രവർത്തനങ്ങൾ തയ്യാറാക്കി നൽകുകയുണ്ടായി .കുട്ടികളുടെയും രക്ഷിതാക്കളുടെയും നല്ല സഹകരണം പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് സഹായകമായി .നൽകിയ പ്രവർത്തനങ്ങളെ സംക്ഷിപ്‌തമായി ചുവടെ രേഖപ്പെടുത്തുന്നു .

 

ജൂൺ 5: പരിസ്ഥിതി ദിനം

  6,7 ക്ലാസ്സുകൾക്ക് പോസ്റ്റർ രചന, 5 ക്ലാസ്സിന് വിവിധ മരങ്ങളുടെ ചിത്രം വരക്കൽ .

ജൂൺ 19:വായനാദിനം

5 ക്ലാസ്സ്‌ -അക്ഷര കാർഡ് നിർമാണം .6,7 ക്ലാസ്സിന് പുസ്തക വായന ...

ആഗസ്റ്റ് 6 ഹിരോഷിമ ദിനം

പോസ്റ്റർ നിർമ്മാണം..........

ആഗസ്റ്റ് 15 സ്വതന്ത്ര്യ ദിനം

ദേശഭക്തി ഗാനം ....പോസ്റ്റർ നിർമ്മാണം

സെപ്തംബർ14 ദേശീയ ഹിന്ദി ദിനം വളരെ വിപുലമായി സംഘടിപ്പിച്ചു .....

ഹിന്ദി വായന... പ്രസംഗം ... കാവിതാലാപനം.. പോസ്റ്റർ നിർമ്മാണം....  ഇവ കുട്ടികൾ വീടകങ്ങളിൽ നിന്ന് പങ്കെടുത്തു ...  കുട്ടികൾക്ക് നവ്യാനുഭവമായി.....

സുരീലി ഹിന്ദി

ഹിന്ദി ഭാഷയിലേക്ക് കുട്ടികളെ കൂടുതൽ ആകർഷിക്കുന്നതിനും ഇത് നിഷ്പ്രയാസം സ്വായത്തമാക്കാനാവുന്ന  ഒരു ഭാഷയാണെന്നും കുട്ടികളിൽ തോന്നിപ്പിക്കുന്നതിനു അവശ്യമായ പ്രവർത്തനങ്ങളാണ് ഈ പദ്ധതിയിൽ ചിട്ടപ്പെടുത്തിട്ടുള്ളത്.... കളികളിലൂടേയും പാട്ടുകളിലൂടേയും കുട്ടികളെ ഈ ഭാഷയിലേക്ക് അടുപ്പിച്ച് കൊണ്ടേയിരുന്നു.......ഒരു പ്രവർത്തന വീഡിയോ കുട്ടികൾക്ക് അയച്ച് കൊടുക്കുന്നു.....അവർ അത് കേട്ട് കൂടെ പാടി പഠിച്ച് ... അവർ പാടുന്ന വീഡിയോ അയച്ച് തരുന്നു. 5, 6, 7 കുട്ടികൾക്ക് വ്യത്യസ്ത തരം വീഡിയോകളാണ് അയച്ച് കൊടുത്തത്. എല്ലാവരും വളരെ ആവേശത്തോടെ ഇതിൽപങ്കെടുക്കുന്നു.രക്ഷിതാക്കളും വളരെ സന്തോഷത്തിലാണ്.........

ഉർദ്ദു ക്ലബ്ബ്

2021-22 അധ്യയന  വർഷത്തിൽ   ഓൺലൈൻ ക്ലാസ്സിലൂടെ 5,6,7  ക്ലാസ്സിൽ ഗൂഗിൾ  മീറ്റ് വഴി  ക്ലാസ്സ്‌  എടുക്കുകയും പങ്കെടുക്കാത്ത  കുട്ടികൾക്ക് വാട്സ് ആപ്പ് വഴിയും ക്ലാസ്സ്‌  നൽകി.വിക്ടേഴ്സ് ക്ലാസിന്റെ  സപ്പോർട്ടിങ്  ക്ലാസ്സ്‌  നൽകി. ഓൺലൈൻ  ക്ലാസ്സ്‌ കുട്ടികൾക്ക് വലിയ പ്രചോദനം ആകുകയും തന്റെ കുട്ടികളെ രക്ഷിതാക്കൾക്ക് വലയിരുത്താനും സാധിച്ചു. കൂടാതെ കഥയിലൂടെയും കവിതയിലൂടെയും സംഭാഷണത്തിലൂടെയും അതിന്റെ ആശയത്തിന്റെ  വീഡിയോസ് കുട്ടികളിൽ വലിയ മുന്നേറ്റം ഉണ്ടാക്കി. അല്ലാമ ഉർദു ടാലന്റ്  എക്സാമിൽ സ്കൂൾ  തല   മത്സരത്തിൽ 1  ഉം  2ഉം  3   ഉം  സ്ഥാനക്കാരെ  സംസ്ഥാന തല ഓൺലൈൻ ഉർദു  ടാലന്റ് എക്‌സാമിൽ പങ്കെടുപ്പിച്ചു. ഓൺലൈൻ ആയിട്ടായിരുന്നു സംസ്ഥാന തല ടാലന്റ് എക്സാം നടന്നിരുന്നത് . അഞ്ചാം തരത്തിൽ അജിൻഷ -   Grade A +  Rank- 690,മുഹമ്മദ് നിഹാൽ Grade  A+  Rank -780,ബുജൈർ  Grade  A Rank -   2206,   ആറിൽ നിന്നു  ഫിദ   ഫാത്തിമ  Grade  A+ റാങ്ക് 264, അഫ്നാൻ സാലിം ഗ്രേഡ്A+ Rank  -291,അംജദ ഫാത്തിമ Aഗ്രേഡ് Rank -1870, ഏഴിൽ നിന്ന് മിൻഹാ ഫാത്തിമ  റാങ്ക് - 440-A ഗ്രേഡ്, ഫാത്തിമ റിഫ റാങ്ക് -616  A  -ഗ്രേഡ്, ഷഹല  തെസ്നി  -Rank  1048-B ഗ്രേഡ്, കരസ്ഥമാക്കി.  ദേശീയ ഉറുദു ദിനാഘോഷത്തോടനുബന്ധിച്ച് (ഫെബ്രുവരി 15)ന് സ്കൂൾതല മത്സരം നടത്തി പോസ്റ്റർ നിർമ്മാണം , കവിതാലാപനം കയ്യെഴുത്ത് തുടങ്ങിയ ഇനങ്ങൾ ആയിരുന്നു.അതിൽ കവിതാലാപന മത്സരത്തിൽ അഞ്ചാം ക്ലാസിൽ നിന്ന് നിഹില ഒന്നാംസ്ഥാനവും അജിൻ ഷാൻ രണ്ടാംസ്ഥാനവും മുഹമ്മദ് നിഹാൽ മൂന്നാംസ്ഥാനവും നേടി.പോസ്റ്റർ നിർമാണത്തിൽ നഹാന ഫാത്തിമ 1ഉം ഹെന്ന ഫാത്തിമ 2ഉം  റസൽ 3ഉം സ്ഥാനങ്ങൾ നേടി.  കൈയ്യെഴുത്ത് നെഹന ഫാത്തിമ 1 ഉം  ഹെന്ന  ഫാത്തിമ  2 ഉം ആമിൽഷൻ  3ഉം സ്ഥാനങ്ങൾ ലഭിച്ചു. ആറാം ക്ലാസ്സിൽ  നിന്ന്  കവിതാലാപന മത്സരത്തിൽ അഫ്നാൻ സാലിം  ഒന്നും  ഫിദ ഫാത്തിമ  രണ്ടും അംജദ് ഫാത്തിമ  മൂന്നും സ്ഥാനങ്ങൾ നേടി. പോസ്റ്റർ നിർമ്മാണത്തിൽ ഫഹിമ മിസ‍്‍ന ഒന്നാം സ്ഥാനവും അഫ്നാൻ സാലി രണ്ടാം സ്ഥാനവും അംജദ് ഫാത്തിമക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.. വിവിധ മത്സരങ്ങൾ നടത്തിയപ്പോൾ വ്യത്യസ്ത കഴിവുകളുള്ള കുട്ടികളെ കണ്ടെത്താൻ സാധിച്ചു.  കയ്യെഴുത്തു മത്സരം മറ്റ് എല്ലാത്തിൽ നിന്നും വ്യത്യസ്തമായിരുന്നു  . 10 മിനിറ്റിനുള്ളിൽ എത്ര വാചകങ്ങൾ കുട്ടിക്ക്  ടെസ്റ്റ് ബുക്കിൽ നോക്കി എഴുതാൻ സാധിക്കും എന്നുള്ളതായിരുന്നു അതുകൊണ്ടുതന്നെ  എഴുത്തിൽ  മുന്നിട്ടുനിൽക്കുന്ന കുട്ടികൾ,കഴിവുള്ള കുട്ടികളേക്കാളും മുന്നേറി . വിജയികളായ കുട്ടികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റ് ലഭിച്ചു.  Awaz  urdu  Kerala നടത്തിയ ഓൺലൈൻ കവിതാലാപന മത്സരത്തിൽ തിരഞ്ഞെടുത്ത കുട്ടികളിൽ നിന്നും നമ്മുടെ സ്കൂളിൽ നിന്നും അഫ്നാൻ സാലിം എന്ന കുട്ടിക്ക്  ഓൺലൈൻ ട്രോഫി ലഭിക്കുകയും അതിന്റെ വീഡിയോ യൂട്യൂബിലേക്ക് അപ്‌ലോഡ് ചെയ്യുകയും.