ഗവ.മോഡൽ.എച്ച്.എസ്.എസ്.ചെറുവട്ടൂർ

പ്രമാണം:Picture 477.jpg

ആമുഖം

ഗവ.മോ‍‌ഡല്‍ എച്ച് എസ് എസ് ചെറുവട്ടൂര്‍

സ്ഥാപിതം :03-07-1958

സ്കൂള്‍ കോഡ് :27035

സ്ഥലം :ചെറുവട്ടൂര്‍

സ്കൂള്‍ വിലാസം

ചെറുവട്ടൂര്‍ പി.ഒ,

ചെറുവട്ടൂര്‍, പിന്‍ കോഡ് 686691

സ്കൂള്‍ ഫോണ്‍ 04852548080

സ്കൂള്‍ ഇമെയില്‍ cheruvattoorschool@yahoo.in


വിദ്യാഭ്യാസ ജില്ല : കോതമംഗലം

റവന്യൂ ജില്ല : എറണാകുളം

ഉപ ജില്ല : കോതമംഗലം

ഭരണ വിഭാഗം : സര്‍ക്കാര്‍

സ്കൂള്‍ വിഭാഗം : പൊതു വിദ്യാലയം

പഠന വിഭാഗങ്ങള്‍ ലോവര്‍ പ്രൈമറി ,അപ്പര്‍ പ്രൈമറി, ഹൈസ്ക്കൂള്‍

തലക്കെട്ടാകാനുള്ള എഴുത്ത്

മാധ്യമം :മലയാളം‌ ഇംഗ്ളീഷ്

ആണ്‍ കുട്ടികളുടെ എണ്ണം :350

പെണ്‍ കുട്ടികളുടെ എണ്ണം :261

വിദ്യാര്‍ത്ഥികളുടെ എണ്ണം :611

അദ്ധ്യാപകരുടെ എണ്ണം :33

അനദ്ധ്യാപകരുടെ എണ്ണം= 4

പ്രിന്‍സിപ്പല്‍ :കവിത പി.എസ്

പ്രധാന അദ്ധ്യാപകന്‍ ശ്രീ . ജയരാജന്‍ നാമത്ത്

പി.ടി.ഏ. പ്രസിഡണ്ട് ശ്രീ. കുഞ്ഞുമുഹമ്മദ്

പ്രോജക്ടുകള്‍

എന്റെ നാട്

നാടോടി വിജ്ഞാനകോശം

സ്കൂള്‍ പത്രം

ഇ-വിദ്യാരംഗം‌

23/ 12/ 2016 ന് VIBIN ഈ താളില്‍ അവസാനമായി മാറ്റം വരുത്തി 1958 ജൂലൈ 3 ന് ആരംഭിച്ച് ,സുവര്‍ണജൂബിലി ആഘോഷിച്ചു കഴിഞ്ഞ ,ചെറുവട്ടൂര്‍ ഗവഃ മോഡല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പ്പെടുന്നു. പരേതനായ കാവാട്ട് മൈതീന്‍ ഹാജിയുടെ വീടിന്റെ ഒരു മുറിയിലാണ് 30 കുട്ടികളുമായി എട്ടാം ക്ലാസ് പ്രവര്‍ത്തനം ആരംഭിച്ചത്. മുവ്വാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ ഓഫീസറായിരുന്ന ശ്രീ. കെ.എം. കോശി അവര്‍കളാണ് സ്കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ശ്രീ. വര്‍ക്കി വി.കോരുതായിരുന്നു ആദ്യ അധ്യാപകന്‍. നാട്ടുകാരുടേയും ,രക്ഷാകര്‍ത്താക്കളുടേയും, ജനപ്രതിനിധികളുടേയുമൊക്കെ ശ്രമഫലമായി കെട്ടിടം പണിയുന്നതിനുള്ള സ്ഥലം കണ്ടെത്തി.1961-ല്‍ ആദ്യ കെട്ടിടം പണിതീര്‍ന്നു. ആ വര്‍ഷം തന്നെ ആദ്യ എസ്.എസ്.എല്‍.സി ബാച്ചും പുറത്തിറങ്ങി.1983-ല്‍ പ്രൈമറി വിഭാഗം തുടങ്ങി. 1986-ല്‍ ടി.ടി.ഐ. യും 1998-ല്‍ ഹയര്‍ സെക്കന്ററിയും ആരംഭിച്ചു. ടി.ടി.ഐ. ഇപ്പോള്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. 611കുട്ടികളും 33 അധ്യാപകരും 4 ഓഫീസ് ജീവനക്കാരും ഇവിടെയുണ്ട്. 1 ഐ.ഇ.ഡി. റിസോഴ്സ് അധ്യാപിക,ഒരു കൗണസിലര്‍,ഒരു ജനറല്‍ നേഴ്സ് ഇവരുടെ സേവനവും സ്കൂളിനുണ്ട്. എച്.എസ്.എസ്. വിഭാഗത്തില്‍ 320 കുട്ടികളും 17 അധ്യാപകരും,2ലാബ് അസിസ്റ്റന്റ്മാരും ജോലി ചെയ്യുന്നു.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

ജൂനിയര്‍ റെഡ്ക്രോസ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍

ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം,

നൂറ് സീറ്റ്മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

ഗേള്‍സ് ഫ്രണ്ട്ലി ടോയ്ലറ്റ്

വിശാലമായ പ്ലേ ഗ്രൗണ്ട്

നേട്ടങ്ങള്‍

എസ്.എസ്.എല്‍.സി, +2 വിഭാഗങ്ങള്‍ മികച്ച വിജയം കൈവരിച്ചു കൊണ്ടിരിക്കുന്നു'.2016 മാര്ച്ചില്‍' നടന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ FULL A+(3),9A+(9),8A+(8) എന്ന ക്രമത്തില്‍ 99% വിജയം കരസ്ഥമാക്കി.ഒന്നാം ക്ലാസിലും യു.പി,ഹൈസ്കൂള്‍ വിഭാഗങ്ങളിലും ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശ്രീ. പി.എ കുഞ്ഞുമുഹമ്മദ് പ്രസിഡന്റായുള്ള 21 അംഗ പി.ടി.എ കമ്മറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നു. പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളിലും നേട്ടം കൈവരിക്കാനായിട്ടുണ്ട്. എല്‍.എസ്.എസ്. ,യു.എസ്.എസ് എന്‍.എംഎം.എസ് തുടങ്ങിയ സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുന്ന കുട്ടികള്‍ ഇവിടെയുണ്ട്. ശ്രീ. എ അജയകുമാര്‍ ഇവിടെ ചിത്രകലാധ്യാപകനാണ്. ശ്രീ ജയരാജന്‍ നാമത്ത് ആണ് ഇപ്പോഴത്തെ സ്കൂള്‍ ഹെഡ് മാസ്റ്റര്‍.

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

പിന്‍ കോഡ്‌ : 686691 ഫോണ്‍ നമ്പര്‍ : 04852548080 ഇ മെയില്‍ വിലാസം ;cheruvattoorschool@yahoo.in