ഗവ. വി എച്ച് എസ് എസ് അമ്പലമുകൾ

19:42, 28 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ) (പുതിയ താള്‍: == '''ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍,അമ്പലമുകള്‍''' == [[…)

ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍,അമ്പലമുകള്‍

 

1913 ല്‍ ഒരു എല്‍.പി.സ്ക്കൂളായും 1960 ല്‍ യു.പി.സ്ക്കൂളായും,1966 ല്‍ എച്ച്.എസ്.ആയും വളര്‍ന്നു പന്തലിച്ച ഒരു ഗവ.സ്ക്കൂളാണ് കുഴിക്കാട് ഹൈസ്ക്കൂള്‍.കുഴിക്കാട് മന ആണ് ഈ സ്ഥലം സ്ക്കൂളിനായി വിട്ടു കൊടുത്തത്. ചിത്രപ്പുഴ തുടങ്ങി കരിമുകള്‍, പടത്തില്‍ കര, പള്ളിക്കര,പുറ്റുമാനൂര്‍,പുത്തന്‍കുരിശ്,വെള്ളൂര്‍ക്കര തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് 2000 ത്തോളം വിദ്യാര്‍ത്ഥികള്‍ 1970-80 കാലയളവില്‍ ഇവിടെപഠനം നടത്തിയിരുന്നു. 1992 ല്‍ വി.എച്ച്.എസ്.സി ആരംഭിച്ചു.ഇപ്പോള്‍ 1 മുതല്‍ 10 വരെ ആകെ 361 കുട്ടികള്‍ പഠനം നടത്തി വരുന്നു.കൂടാതെ പി.ടി.എ.യുടെ ആവശ്യപ്രകാരം പ്രീ-പ്രൈമറി 2007 ല്‍ ആരംഭിക്കുകയുണ്ടായി.എന്നാല്‍ എച്ച്.എസ്.വിഭാഗത്തില്‍ 115ഓളം കുട്ടികള്‍ പഠനം നടത്തുന്നു.പല വിഷയങ്ങള്‍ക്കും സ്ഥിരം അദ്ധ്യാപകരില്ല.