ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി/അംഗീകാരങ്ങൾ

മികവാർന്ന പ്രവർത്തനങ്ങൾക്ക് വിവിധ അംഗീകാരങ്ങൾ സ്കൂളിന് ലഭിച്ചിട്ടുണ്ട് അവയിൽ എടുത്തുപറയത്തക്ക നേട്ടങ്ങളാണ്

2013 ഫെബ്രുവരി 28 ശാസ്ത്ര ദിനാഘോഷവുമായി  ബന്ധപ്പെട്ട് ഐഎസ്ആർഒ യുടെയും വി എസ് എസ് സിയുടെയും നേതൃത്വത്തിൽ  നടന്ന ബഹിരാകാശ വാരാഘോഷം മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിച്ച കൊല്ലം ജില്ലയിലെ മികച്ച സ്കൂളുകൾക്കുള്ള ബഹുമതി സ്കൂളിന് ലഭിച്ചു

2016 ചാത്തന്നൂർ സബ് ജില്ലാ കലോത്സവത്തിൽ  ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി

2018 19 അധ്യയനവർഷത്തിൽവയൽ, നെൽകൃഷി എന്നിവയെ കുറിച്ച് കൂടുതൽ അറിയാൻ 'പാടത്തിന്റെ പാഠം ' എന്ന ഗവേഷണാത്മക പ്രവർത്തനം നടത്തി ഇതിന്റെ ഭാഗമായി വിത്തും കൈക്കോട്ടും എന്ന ഏകദിന പരിപാടി സമൂഹ പങ്കാളിത്തത്തോടെ നടക്കുകയുണ്ടായി പഴയകാല കാർഷികോപകരണങ്ങൾ, മറ്റ്  ഉപകരണങ്ങൾ, അരി  കൊണ്ടുള്ള വിഭവങ്ങൾ എന്നിവയുടെ പ്രദർശനം നടന്നു.

2018ലെ പ്രളയത്തിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് സ്കൂളിലെ കുട്ടികളും പാരിപ്പള്ളി ഉദയൻ ക്ലബ്ബും സംയുക്തമായി സാധനസാമഗ്രികൾ ശേഖരിച്ചു നൽകി.

2019 ൽ നാലാം ക്ലാസിലെ അഖിൽ. എസ്. ആർ  ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഉപജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ജനയുഗം അറിവുത്സവം ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനവും അഖിലിന് ലഭിച്ചു

ദേശീയ ബാലതരംഗം ശലഭമേള യിൽ(2019) ലളിത ഗാനം, മാപ്പിളപ്പാട്ട് എന്നീ ഇനങ്ങളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയായ അശ്വേദ എ ഗ്രേഡ് നേടി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം