ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/കവിതകൾ

22:47, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47064 (സംവാദം | സംഭാവനകൾ) (→‎കവിതകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കവിതകൾ

ആകാശം മുഖം കറുപ്പിച്ച്

കിളികൾ കൂടിനകത്തൊതുങ്ങി

എൻ താമരപ്പൂ മുഖത്ത്

ഒരു കു്ഞ്ഞുനക്ഷത്രത്തുള്ളിവന്നു

തഴുകി

നൂലുപോലെ പെയ്തിറങ്ങിയവൾ

എന്നുള്ളിൽ പ്രണയത്തിൽ

മൊട്ട് വിരിയിച്ചു

കണ്ണതു ചിമ്മാൻ തോന്നാതെ

അവളുടെനൃത്തത്തിൽ ഞാൻ

അലിഞ്ഞുചേർന്നു

ദിനമേറെ കഴിഞ്ഞതറിഞ്ഞില്ലഞാൻ

ഒരു ഗോരശബ്ദത്തിൽ ഞാൻ ഞെ-

ട്ടിയുണർന്നു

ആർപ്പും വിളിയും കരച്ചിലുമായി

എൻ റാണിയാം അവൾ

ഒരു യക്ഷിയെപ്പോലെ

ആടുന്നു, എൻ ഉള്ളുനീറുന്നു