ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/മലയാളം ക്ലബ്ബ്

21:12, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ashask (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മലയാളം ക്ലബ്ബ്

മലയാള സാഹിത്യത്തിൽ താല്പര്യം വളർത്തുക, മലയാളത്തനിമയും, സംസ്കാരവും അടുത്തറിയുക, സ്വയം നിയന്ത്രിത 'ഭാഷാ പ്രവർത്തനങ്ങൾ'(പ്രൊജക്ടുകൾ) ഏറ്റെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മലയാളം 'ഭാഷാ ക്ലബ്‌' രൂപീകരിച്ചത്. ക്ലബ് പ്രവർത്തനത്തിൽ വിദ്യാർഥികളുടെ സർഗാത്മകമായ കഴിവുകൾ വികസിപ്പിക്കുന്നതിനു സഹായകമായ നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിവരുന്നുണ്ട്. 'കൂട്ടായി വളരാൻ, സഹകരണമനോഭാവം വളർത്തുന്ന പ്രകടന വേദികൾഒരുക്കുവാൻ, ലേഖന പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ, സാഹിത്യ രചനകളിലേക്ക് അന്വേഷണാത്മക പഠനം നടത്തുവാൻ, വരയും, വർണ്ണങ്ങളും ക്യാൻവാസുകളിലേക്ക് പകർത്തുവാനൊക്കെ ഈ ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നുണ്ട്. ദിനാചാരണങ്ങളോട് അനുബന്ധിച്ച് വിവിധ സാഹിത്യരചനകൾ , വായനാമത്സരം, കവിയരങ്ങ് കഥ, പുസ്തകം, ചർച്ചകൾ അക്ഷരശ്ലോകം,സംവാദങ്ങൾ, അഭിമുഖങ്ങൾ ആനുകാലിക സംഭവങ്ങ ആസ്പദമാക്കിയുള്ള പതിപ്പുകൾ, ലേഖനങ്ങൾ, മാഗസിൻ എന്നിവയെല്ലാം ക്ലബ്ബിന്റെ നേതൃത്വത്തിൽഏറ്റെടുത്ത് നടത്തി വരുന്ന പ്രവർത്തനങ്ങളാണ്.. ഓരോ പ്രവർത്തനങ്ങളും നടത്താനുള്ളചിട്ടയായ ആസൂത്രണങ്ങൾ, നടപടികൾ, എന്നിവയ്ക്കായി 'ക്ലബ്‌ കലണ്ടർ' കുട്ടികളുമായി ഒന്നിച്ചിരുന്ന് ചുമതലയുള്ള അധ്യാപകർനിർവഹിക്കുന്നു. അതുപോലെ തന്നെ പഠന സമയം നഷ്ടപ്പെടുത്താതെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിനും ക്ലബ്‌ അതീവ ശ്രദ്ധ ചെലുത്തി വരുന്നു. 'സാഹിത്യകാരന്മാരുടെ ജന്മദിനവാർഷികങ്ങൾ', 'ഭാഷപരമായി പ്രത്യേകതയുള്ള ദിനങ്ങൾ (മാതൃഭാഷാദിനം) തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, മറ്റ് ദിനാചരണങ്ങൾ, സാഹിത്യകാരന്മാരുടെരചനകൾ, അംഗീകാരങ്ങൾ എന്നിവ സംബന്ധിച്ച ചർച്ചകൾ, എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾക്കും ക്ലബ്‌ നേതൃത്വം നൽകിവരുന്നു. ക്ലബ്ബിന്റെ ഓൺലൈൻ, ഓഫ്‌ ലൈൻ പ്രവർത്തങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി ജന ശ്രദ്ധ നേടുകയും, കുട്ടികൾക്ക് വിവിധ മത്സര വേദികളിൽ വിജയികളാകുവാൻ അവസരമൊരുക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ക്ലബ്ബിന്റെ നേതൃത്വത്തിൽ കയ്യെഴുത്ത് മാസികകൾ, ഡിജിറ്റൽ ആൽബം എന്നിവ തയ്യാറാക്കിയിട്ടുണ്ട്.


...തിരികെ പോകാം...