അഴിയൂർ-ചരിത്ര പശ്ചാത്തലം

കോഴിക്കോട് കണ്ണൂർ ജില്ലകളിലെ വേർതിരിച്ചു കൊണ്ട് കേന്ദ്രഭരണപ്രദേശമായ മയ്യഴിയോട് ചേർന്ന്  നിൽക്കുന്ന പ്രദേശമാണ് അഴിയൂർ. കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലാണ് അഴിയൂർ എന്ന പ്രദേശം ഉൾപ്പെടുന്നത്. 9.77 ചതുരശ്രകിലോമീറ്ററാണ് ഈ പ്രദേശത്തിന്റെവിസ്തീർണ്ണം.തിരുവനന്തപുരം മംഗലാപുരം ദേശീയ പാത കടന്നുപോകുന്നത് ഈ പ്രദേശത്ത് കൂടിയാണ് ,വടക്ക് കേന്ദ്രഭരണപ്രദേശമായ മാഹിയും കണ്ണൂർ ജില്ലയിലെ ന്യൂമാഹിയും ചൊക്ലി പഞ്ചായത്തുകളും തെക്കേ ഒഞ്ചിയം ഏറാമല പഞ്ചായത്തുകളും പടിഞ്ഞാറ് അറബിക്കടലും കിഴക്ക് ഏറാമല പഞ്ചായത്തും കണ്ണൂർ ജില്ലയിലെ ചൊക്ലി കരിയാട് പഞ്ചായത്തുകളും അതിരുകൾ ആയുള്ള അഴിയൂർ ഒരു കടലോര പ്രദേശമാണ്.ഇതോടൊപ്പം ഇതൊരു പുഴയോര പഞ്ചായത്തും കൂടിയാണ്.ചരിത്രപരമായും ഭൂമിശാസ്ത്രപരമായും നിരവധി പ്രത്യേകതകളുള്ള ഒരു ഭൂവിഭാഗമാണ് അഴിയൂർ.കടലും പുഴയും തോടുകളും കുന്നുകളും  വിശാലമായ മണൽ പരപ്പും  വയലുകളും തെങ്ങിൻ തോപ്പുകളും മറ്റ് ജൈവ വൈവിധ്യങ്ങളും കൊണ്ട് സമ്പന്നമാണ്ണവിടം.കടത്ത്നാടിൻറെ സാംസ്കാരിക നവോത്ഥാന കേന്ദ്രങ്ങളിൽ ഒന്നായി അറിയപ്പെട്ടിരുന്ന അഴിയൂർ ഈ കൊച്ചു പ്രദേശത്തിൻറെ നാമകരണം തന്നെ  

അറബിക്കടലിനെയും മയ്യഴിപ്പുഴയുടെയും  കരസ്പർശനമേറ്റ്  പരിലസിക്കുന്ന ഭൂപ്രദേശം എന്നർത്ഥം വരുന്ന വിധത്തിലാണോ എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.

1956 ൽകേരള സംസ്ഥാനം രൂപീകരിച്ച നുശേഷം അഴിയൂർ പഞ്ചായത്ത് രൂപീകൃതമായി.പ്രഥമ പ്രസിഡണ്ടായി ശ്രീ .പി . ചാത്തു തിരഞ്ഞെടുക്കപ്പെട്ടു എന്നതാണ് ചരിത്രം .അഴിയൂർ പഞ്ചായത്തിൽ അഴിയൂർ ദേശം കൂടാതെ കല്ലാമല ചോമ്പാൽ എന്നീ രണ്ടു റവന്യൂ ദേശങ്ങൾ കൂടി ഉണ്ടായി.രാജ്യത്തിൻറെ പ്രഥമ പ്രധാനമന്ത്രിയായിരുന്നു പണ്ഡിറ്റ് ജവഹർലാൽ നെഹ്റു പ്രസംഗിച്ച കുഞ്ഞിപ്പള്ളി മൈതാനം ഇന്നും പഞ്ചായത്ത് മിനി സ്റ്റേഡിയം ആയി നിലകൊള്ളുന്നു.അഴിയൂർ ഗ്രാമപഞ്ചായത്ത് ഒരു കടലോര പഞ്ചായത്താണ് .വടക്ക് പുതുച്ചേരി സംസ്ഥാനത്തിൽ പെട്ട മയ്യഴിയും മയ്യഴിപ്പുഴയും തെക്ക് ഒഞ്ചിയം ഏറാമല പഞ്ചായത്തുകളും ചോമ്പാലിലുള്ള  മത്സ്യബന്ധന തുറമുഖം പഞ്ചായത്തിലെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു.കൃഷിയും മത്സ്യബന്ധനവും ജനങ്ങളുടെ മുഖ്യതൊഴിലാണ്.കെട്ടിട നിർമ്മാണവും കൈത്തറിയും മറ്റ് അനുബന്ധ തൊഴിലുമാണ് മറ്റുള്ളവ

അഴിയൂരിന്റെ പ്രാക് ചരിത്രം

അഴിയൂർ ഉൾപ്പെടുന്ന കടത്തനാട് വാഴുന്ന വരുടെ  ആസ്ഥാന കല്ലാച്ചിക്കടുത്ത് കുറ്റിപ്പുറമായിരുന്നു.കടത്തനാട് വാഴുന്ന വരുടെ അധീനതയിലുള്ള അഴിയൂരി െൻഭാഗമായിരുന്നു. കടത്തനാട് വാഴുന്ന വരുടെ അധീനതയിലുള്ള അഴിയൂരിന്റെ ഭാഗമായിരുന്നുകടത്തനാട് രാജവംശത്തിന്റെ  ഓർമ്മയ്ക്കായി ഇന്ന് അഴിയൂരിൽ കണ്ടെത്താൻ കഴിയുന്ന ഒരേ ഒരു സ്ഥാപനം പുരാതനമായ പരദേവതാക്ഷേത്രവും  ക്ഷേത്ര ചിറയുമാണ്.ചിറയോടനുബന്ധിച്ച് പഴയ ഊട്ടുപുരയും ആൽമരവും ഇന്നും കാണാം .

മണൽ പ്രദേശമായാണ് കണ്ടുവരുന്നത് അത് അത് അത് നൂറ്റാണ്ടുമുതൽ വിദേശത്ത് പോലും അറിയപ്പെടുന്നഒരു പ്രാചീന അധിവാസ കേന്ദ്രമായിരുന്നു ചോമ്പാൽ .പന്ത്രണ്ടാം നൂറ്റാണ്ടിൽ തന്നെ ചോമ്പാൽ ഒരു പ്രമുഖ വാണിജ്യ കേന്ദ്രമായിരുന്നു.ഇന്നത്തെ കുഞ്ഞിപ്പള്ളിക്ക് താഴെയുള്ള കാനവയൽ പ്രദേശത്തെ അഴിയിട്ടവളപ്പ്  വരെ കടലുമായി ബന്ധപ്പെട്ട കായൽ വഴി പത്തേമാരി കളിൽ നാളികേരം എന്നിവ ധാരാളമായി കയറ്റി അയച്ചിരുന്നു. ചോമ്പാൽ കൊപ്ര വിദേശത്ത് പോലും പ്രിയമായിരുന്നു.

ക്ഷേത്രങ്ങളോട് അനുബന്ധിച്ച് സസ്യാവരണ കാടുകളുള്ള കാവുകൾ അഴിയൂരിലുണ്ട്.കോറോത്ത് നാഗ ഭഗവതി ക്ഷേത്രം ആവിക്കര ക്ഷേത്രം കുന്നും മഠത്തിൽ ക്ഷേത്രം പുലക്കണ്ടികാവ് ഇമ്പിച്ചി കാവ് എന്നിവ അവയിൽ ചിലത് മാത്രം.

മയ്യഴിപ്പുഴക്ക് പുറമെ ധാരാളം തോടുകൾ ഈ ഭൂപ്രദേശത്തുണ്ട്.പൊതുവേ മണൽ പ്രദേശമായാണ് കണ്ടുവരുന്നത്.കാലവർഷം ധാരാളമായി ലഭിക്കുന്നുണ്ടെങ്കിലും കുടിവെള്ളക്ഷാമവും കാർഷികാവശ്യങ്ങൾക്കുള്ള  ജലദൗർലഭ്യതയും നേരിടുന്ന പ്രശ്നങ്ങളാണ്.നീർത്തടാധിഷ്ഠിത വികസനം ലക്ഷ്യംവെച്ച്  അഴിയൂർ പഞ്ചായത്തിനെ കോട്ടമല പനാട   കല്ലാമല ചോമ്പാൽ എന്നീ നാല് നീർത്തട പ്രദേശങ്ങളായി തരംതിരിച്ചിട്ടുണ്ട്.

സ്വാതന്ത്ര സമരങ്ങളിലൂടെ

കേരളത്തിലെ സ്വാതന്ത്രസമര പ്രസ്ഥാനം ആരംഭിച്ചതും ശക്തി പ്രാപിച്ചതും മലബാറിലായിരുന്നു. 1922 കാലഘട്ടത്തിലെ ലെ ഖാദി പ്രസ്ഥാനം അഴിയൂരിൽ ശക്തമായ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.ഇതിൻറെ ഒരു കേന്ദ്രം തന്നെ മുകളിൽ സജീവമായി പ്രവർത്തിച്ചിരുന്നു.മഹാത്മജിയുടെ ദണ്ഡി കടപ്പുറത്തെ ഉപ്പു കുറുക്കൽ ഉപ്പു കുറുക്കലിൻറെ  പ്രതീകമെന്നോണം അഴിയൂരിൽ പലസ്ഥലത്തും ഉപ്പ് കുറുക്കി

നിയമലംഘനം നടത്തി  അറസ്റ്റ് വരിച്ചവർ നിരവധിയാണ്.കരസേനയിൽ മേജർ പദവി അലങ്കരിച്ച ടി.സി രാമുണ്ണിക്കുറുപ്പ് ഗാന്ധിജിയുടെ ആഹ്വാനം സ്വീകരിച്ചു തൽസ്ഥാനം രാജിവെച്ചു.അഴിയൂരിലെ ദേശീയ വിമോചന പ്രസ്ഥാനത്തിൽ പങ്കുചേർന്നത് ചരിത്രസംഭവമാണ്.1930 ലെ അധ്യാപക സമരത്തിൽ അഴിയൂരിലെ മിക്ക അധ്യാപകരും പങ്കെടുത്തിരുന്നു.1942 ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചപ്പോൾ മലബാറിൽ സമര ശംഖ്നാദം മുഴക്കിയത് അഴിയൂരിലെ ചോമ്പാലിലാണ് .

ചോമ്പാലിൽ നിന്ന് കോഴിക്കോട്ടേക്ക് ജാഥ നയിച്ചവർ അഴിയൂരിലെ കുഞ്ഞിരാമക്കുറുപ്പ് നേതൃത്വത്തിൽ 9 അംഗങ്ങളായിരുന്നു.അഴിയൂർ സബ് രജിസ്ട്രാർ ഓഫീസിൽ പാറിക്കളിക്കുന്ന ബ്രിട്ടീഷ് പതാക പിടിച്ചു താഴ്ത്തി ദേശീയ പതാക ഉയർത്തിയത് അഴിയൂരിലെ ദേശീയ പ്രസ്ഥാനത്തിലെ മുന്നണിപ്പോരാളികളായിരുന്നു.പല പ്രവർത്തകരെയും ക്രൂരമായി മർദ്ദിക്കുകയും ജയിലിൽ അടച്ചതും ഈ സമരത്തിന് ഭാഗമായാണ് .ചോമ്പാൽ ഇലെ ഉപ്പ ഡിപ്പോ കത്തിക്കൽ റെയിൽ സ്ലീപ്പർ വലിക്കൽ ചിറയിൽ പീടികയ്ക്ക് സമീപം ഓവു പാലത്തിന് ഡയനാമിറ്റ് വെക്കൽ എന്നീ സമരമുറകൾ നടത്തിയതും അഴിയൂരിലെ സമരസഖാക്കളായിരുന്നു.1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപീകരിച്ചപ്പോൾ ആ സുദിനം ആഘോഷമാക്കി മാറ്റാൻ അഴിയൂരിലെ മുഴുവൻ ജനങ്ങൾ സജീവമായി പങ്കെടുത്തത് ചരിത്രസംഭവം.

മയ്യഴിപുഴയുടെ തീരങ്ങളിലൂടെ ............