ജി യു പി എസ് പൂതാടി/പ്രവർത്തനങ്ങൾ

17:15, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- G u p s poothadi (സംവാദം | സംഭാവനകൾ) (കലാമേള)

മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ് സ്കൂളിൽ ഉണ്ട് .ശാസ്ത്ര പ്രദർശനങ്ങൾ , ക്വിസ് ,ലൈബ്രറി എന്നിവ ഇതിന്റെ ഭാഗമായി സ്കൂളിൽ ഉണ്ട്.സ്കൂളിൽ മികച്ച രീതിയിലുള്ള ഐ ടി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഐ ടി ക്വിസ്, എസ് ടി കുട്ടികൾക്കായി ലാപ്ടോപ്പ് പരിശീലനവും നടത്തി.വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനങ്ങൾ

കലാമേള
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1- വായന ദിനാചരണം

            ജൂൺ 19 ന് വായനദിനവുമായി ബന്ധപ്പെട്ട്, പ്രശസ്ത കവയിത്രിയും  അദ്ധ്യാപികയുമായ ശ്രീമതി പി ആസിയ ടീച്ചർ കുട്ടികൾക്ക് വായനദിന സന്ദേശം നൽകി.

പ്രവർത്തങ്ങൾ :-

* പോസ്റ്റർ രചന

* വീട്ടിലൊരു വായനാമൂല സജ്ജീകരണം

ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ

*ക്വിസ് മത്സരം

*Slide show presentation

2 - വിദ്യാരംഗം കലാസാഹിത്യ വേദി, സ്കൂൾതല ഉദ്ഘാടനം.

        വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല ഉദ്ഘാടനം 15/07/21 ന് രാവിലെ 11:30 ന് ഗൂഗിൾ മീറ്റ് വഴി നടത്തി. പ്രശസ്ത കവയിത്രിയും പനങ്കണ്ടി സ്കൂളിലെ അദ്ധ്യാപികയുമായ ശ്രീമതി പി ആസിയ ടീച്ചർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സർഗ്ഗാത്മക പ്രകടനങ്ങൾക്ക് അവസരം നൽകി.

3 - വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ക്ലാസ്സ്‌തല യൂണിറ്റും സ്കൂൾതല യൂണിറ്റും രൂപീകരിച്ചു.

4 - ഡിജിറ്റൽ മാഗസിൻ

        വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. LP തലത്തിൽ " പരിസ്ഥിതിയെ മുറിവേൽപ്പിക്കാതിരിക്കാം ", UP തലത്തിൽ " പരിസ്ഥിതി സംരക്ഷണത്തിൽ കലയുടെയും സാഹിത്യത്തിന്റെയും പങ്ക് " എന്നിവയായിരുന്നു വിഷയങ്ങൾ.

5 - ഓൺലൈൻ ശില്പശാല

           04/09/21 ശനിയാഴ്ച, വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ ശില്പശാല നടത്തി.

6 - സർഗ്ഗ സായാഹ്നം

            26/09/21 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ, അദ്ധ്യാപകർക്കായി നടത്തിയ സർഗ്ഗ സായാഹ്നത്തിൽ സ്കൂളിലെ എല്ലാ അദ്ധ്യാപകരും പങ്കെടുത്തു.

7 - സബ്ജില്ലാതല ശില്പശാല

         17/10/21 ന് വിദ്യാരംഗം കലാ സാഹിത്യവേദിയുടെ സബ്ജില്ലാതല ശില്പശാല  നടന്നു. സ്കൂളിലെ കുട്ടികൾ പങ്കെടുത്തു.

8 - ആശംസാ കാർഡ് നിർമാണം.              

പുതുവത്സരത്തോടനുബന്ധിച്ച്, വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ ആശംസാ കാർഡുകൾ നിർമ്മിച്ചു.

യാത്രാനുഭവം

9-- വേറിട്ട അനുഭവവുമായി Gups പൂതാടിയിലെ കുട്ടികൾ .

  കൃഷ്ണഗിരി ക്രിക്കറ്റ് സ്‌റ്റേഡിയവും അവിടെ നിന്നുള്ള മനോഹര കാഴ്ചകളും വ്യത്യസ്ത അനുഭവം നൽകി കുട്ടികൾക്ക്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക അനുമതിയോടെ കുട്ടികൾ സ്റ്റേഡിയം സന്ദർശിച്ചു. സ്കൂൾ സ്പോർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. കോവിഡ് കാലത്തിനു ശേഷമുള്ള പുറത്തേക്കുള്ള ഈ യാത കുട്ടികൾ വളരെയധികം ആസ്വദിച്ചു. പ്രധാനാധ്യാപകൻ കെ.കെ സുരേഷ്  കായിക അദ്ധ്യാപികയായ ദീപ്തി , ഷീബ, സുനിത നജ എന്നിവർ നേതൃത്വം നൽകി.

സ്റ്റേഡിയം സന്ദർശിക്കാൻ അനുമതി നൽകിയ KCA ഭാരവാഹികൾക്ക് സ്കൂളിന്റെ പേരിൽ നന്ദി അറിയിച്ചു.



10- കോവിഡ് കാലഘട്ടത്തിലും യോഗ ക്ലാസ്സ് നടത്തി മാതൃകയായി Gupsപൂ താടി

യോഗപരിശീലനം

പൂതാടി ഗവൺമെൻറ് യു പി സ്കൂളിൽ കായിക അദ്ധ്യാപികയായ ദീപ്തി ടീച്ചറിന്റെയും ഷീജ ടീച്ചറിന്റെ യും നേതൃത്വത്തിൽ യോഗാ ക്ലാസും മെഡിറ്റേഷൻ ക്ലാസ്സും ആരംഭിച്ചു. കോവീഡ് എന്ന മഹാമാരിയിൽ നിന്നും മാനസികവും ശാരീരികവുമായ ഉത്സാഹം കുട്ടികളിൽ വളർത്താൻ പ്രയോജനപ്പെട്ടു എന്ന് പ്രധാനാദ്ധ്യാപകനായ കെ.കെ സുരേഷ് സാർ സീനിയർ അദ്ധ്യാപകരായ ബിന്ദു ടീച്ചർ പത്മനാഭൻ സാർ മറ്റ് അദ്ധ്യാപകർ അഭിപ്രായപ്പെട്ടു വളരെ ഉത്സാഹത്തോടെയാണ് കുട്ടികൾ ഇതിൽ പങ്കെടുത്തത്

കലാമേള
കലാമേള

11- Gups പൂതാടി school- കലോത്സവം 11-3-2022 school അങ്കണത്തിൽ വച്ച് ശ്രീ റെജി ഗോപിനാഥ് ഉദ് ഘാടനം നിർവ്വഹിച്ചു. പിറ്റി എ പ്രസിണ്ടൻറ് ശ്രീ സലീം അദ്ധ്യക്ഷനും MPTA പ്രസിണ്ടൻറ് ശ്രീമതി ഷീജാ അനീഷ് സീനിയർ അസിന്റെന്റ് ആയ ബിന്ദു ടീച്ചർ സ്റ്റാഫ് സെക്രട്ടറി പത്മനാഭൻ സാർ തുടങ്ങിയവരുടെ മഹനീയ സാനിദ്ധ്യത്തിൽ ആയിരുന്നു കലാമേളക്ക് തുടക്കം കുറിച്ചത്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം