ഗവ.എൽ.പി.എസ്. ചൂരക്കോട്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
1947 ൽ സ്‌ഥാപിതമായി.അടൂരിൽ നിന്നും 5കി:മി : ദൂരെ ചൂരക്കോട് കുറ്റിയിൽ ശ്രീ രാജരാജേശ്വരി -ക്ഷേത്രത്തിനു സമീപം സ്‌ഥിതിചെയ്യുന്നു. പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ ഏറത്ത് ഗ്രാമ പഞ്ചായത്തിൻറെ പരിധിയിൽ പെടുന്ന ഒരു സർക്കാർ സ്കൂൾ ആണ് ഗവൺമെൻറ് എൽ പി എസ് ചൂരക്കോട്. ==ഭൗതികസൗകര്യങ്ങൾ == 4 ക്ലാസ് മുറികളും ഒരു വലിയ ഹാളും ഉൾപ്പെടുന്ന നാല് പഴയ കെട്ടിടങ്ങളും, S.S.A. യിൽ നിന്ന് ലഭിച്ച പുതിയ 4 ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഒരു കെട്ടിടവും ഇപ്പോൾ നിലവിലുണ്ട്. ഇതു കൂടാതെ ഒരു ഓഫീസ് മുറിയും ഉണ്ട്. ചിറ്റയം ഗോപകുമാർ എംഎൽഎ യുടെ പ്രവർത്തന ഫണ്ടിൽനിന്നും 4 ക്ലാസ് മുറികൾക്ക് കൂടി അനുമതി കിട്ടിയിട്ടുണ്ട്.