ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ഇംഗ്ലീഷ്

15:20, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) (→‎ഇംഗ്ലീഷ് ഫെസ്റ്റ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒളകര ജി.എൽ.പി സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബായ സ്മാർട്ട് കുട്ടികൾക്കായി നിരവധി പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ഇംഗ്ലീഷ് ക്ലബ്ബ് മറ്റു ക്ലബ്ബുകളെ കൂടി കൂട്ടുപിടിച്ചായിരുന്നു പദ്ധതികൾ നടപ്പിലാക്കിയത്. ഇംഗ്ലീഷ് പഠനം രസകരവും താൽപര്യജനകവും ആക്കുന്നതിന് ഭാഷ ഗെയിമുകൾ, കടങ്കഥകൾ, അടിക്കുറിപ്പുകൾ എന്നീ പ്രവർത്തനങ്ങൾ എല്ലാ വാരങ്ങളിലും നടത്തിവരുന്നു. സ്മാർട്ട് ഫസ്റ്റ് എന്നപേരിൽ ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തിവരുന്നുണ്ട്. പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം ക്ലബ്ബ് ചുമതലയുള്ള ഗ്രീഷ്മ ടീച്ചറുടെ നേതൃത്വത്തിൽ നടക്കുന്നു.

സംസ്ഥാന സർക്കാർ നടത്തിവരുന്ന ഇംഗ്ലീഷ് എൻറിച്ച് മെന്റ് പ്രോഗ്രാമായ ഹലോ ഇംഗ്ലീഷ് സ്കൂളിൽ നടത്തിവരുന്നു. ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലാസ് റൂമുകളെ ഊർജസ്വലവും താത്പര്യ ജനകവുമാക്കുന്നു.കുട്ടികൾക്ക് ഇംഗ്ലീഷ് സംസാരിക്കാനുള്ള മടി മാറ്റുന്നതിനായി സ്പോക്കൺ ഇംഗ്ലീഷ് പ്രോഗ്രാം നടത്തിവരുന്നു. കുട്ടികളുടെ സർഗ്ഗശ്ശേഷി ഉന്നമനത്തിനു വേണ്ടി ഇംഗ്ലീഷ് കോർണർ നടപ്പിലാക്കി വരുന്നു.  ക്ലബ്ബ് അംഗങ്ങൾക്കൊപ്പം സഹപാഠികളും ഇതിന്റെ ഭാഗമാകുന്നു. അവരുടെ സ്രഷ്ടികളും പ്രദർശിപ്പിക്കാനുള്ള ഒരു ഇടമായി ഇംഗ്ലീഷ് കോർണർ മാറിയിട്ടുണ്ട്. കുട്ടികളിലെ വായനാശേഷി ഉയർത്താൻ ലൈബ്രറിയിലെ ചെറിയ ഇംഗ്ലീഷ് കഥാ പുസ്തകൾ നിൽക്കി വായിപ്പിക്കുന്നതും സ്കൂളിൽ പതിവായി നടന്നു വരുന്നു. ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.

2021-22

ഇംഗ്ലീഷ് ഫെസ്റ്റ്

വിദ്യാർത്ഥികൾക്കായി ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി. വൈവിധ്യങ്ങളായ  പരിപാടികളുമായി വിദ്യാർത്ഥികൾ  രക്ഷിതാക്കളുടെ വാട്ട് സാപ്പ് ഗ്രൂപ്പിൽ നടത്തിയ പരിപാടിയിൽ സജീവമായിരുന്നു. സീനിയർ അസിസ്റ്റൻറ് സോമരാജ് പാലക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സയ്ദ് മുഹമ്മദ് അധ്യക്ഷനായി. അധ്യാപകരായ അബ്ദുൽകരീം, ഷീജ സിബി ജോസ്, റഷീദ് കെ.കെ എന്നിവർ നേതൃത്വം നൽകി.

 

ഹലോ ഇംഗ്ലീഷ്

സംസ്ഥാന സർക്കാർ നടത്തിവരുന്ന ഇംഗ്ലീഷ് എൻറിച്ച് മെന്റ് പ്രോഗ്രാമായ ഹലോ ഇംഗ്ലീഷ് സ്കൂളിൽ നടത്തിവരുന്നു. ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലാസ് റൂമുകളെ ഊർജസ്വലവും താത്പര്യ ജനകവുമാക്കുന്നു. കുട്ടികൾക്ക് ഇംഗ്ലീഷ് സംസാരിക്കാനുള്ള മടി മാറ്റുന്നതിനായി സ്പോക്കൺ ഇംഗ്ലീഷ് പ്രോഗ്രാം നടത്തി വരുന്നു.

2019-20

ഇംഗ്ലീഷ് ഫെസ്റ്റ്

ഒളകര ഗവ.എൽ.പി സ്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി. ഇംഗ്ലീഷ് അസംബ്ലി, കോറി യോഗ്രാഫി, സ്കിറ്റ്, പോസ്റ്റർ, ഫൂട്ട് നോട്ട് മേക്കിംഗ് വേഡ് ഹണ്ട് ചാലഞ്ച് തുടങ്ങിയ പരിപാടികളാണ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചത്. സ്മാർട്ട് ഇംഗ്ലീഷ് ക്ലബ് പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങ് പ്രധാനാധ്യാപകൻ എൻ വേലായുധൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രതിമാസം ഇംഗ്ലീഷ് ഡേ ആചരിക്കാനും സ്കൂൾ അധികൃതർ തീരുമാനമെടുത്തു.