ജി.യു.പി.എസ് മുഴക്കുന്ന്/യോഗ പരിശീലനം
കഴിഞ്ഞ അഞ്ചു വർഷത്തിലധികമായി യോഗപരിശീലനം എല്ലാവർഷവും മുടക്കമില്ലാതെ നടക്കുന്നു... എസ്.എസ്.എ യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ പ്രത്യേക പദ്ധതി , പഞ്ചായത്ത് വക സാമ്പത്തികസഹായത്തോടെ നിർവഹിക്കപ്പെടുന്നു... വിവിധ വർഷങ്ങളിൽ, യോഗ പരിശീലനത്തിന് സൗകര്യപ്രദമായി പരിശീലകരെ തെരഞ്ഞെടുക്കുന്നു... പരിശീലനത്തിൽ താൽപര്യമുള്ള കുട്ടികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി, ക്ലാസുകളിൽ പങ്കെടുപ്പിച്ച് വരുന്നു... സമയപരിമിതി മാത്രമാണ് ഇത്തരം പദ്ധതികൾക്ക് വിലങ്ങുതടിയാകുന്നത്.. മുഴക്കുന്ന് പ്രദേശത്തെ സംബന്ധിച്ചെടുത്തോളം, കളരി ,കരാട്ടെ, യോഗ പരിശീലനങ്ങൾ നിത്യജീവിതത്തിലെ ഭാഗമായി മാറിയിട്ട് വർഷങ്ങളായി... അത്തരം താല്പര്യം പൊതു തലമുറകളിലേക്കും പകർന്നു കിട്ടിയിട്ടുണ്ട്... ലഭിക്കുന്ന ക്ലാസ്സുകൾ പരിമിതം ആണെങ്കിൽ തന്നെ , ഫലപ്രദമായി ഉപയോഗിക്കുവാൻ പഠിതാക്കളും രക്ഷിതാക്കളും ശ്രദ്ധിക്കുന്നു