ഗവ ഹൈസ്കൂൾ ഉളിയനാട്/ടൂറിസം ക്ലബ്ബ്

11:59, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41008hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൊല്ലം ജില്ലയിൽ ഇത്തിക്കര ബ്ലോക്ക് അതിർത്തിയിൽ ചാത്തന്നൂർ - ചിറക്കര ഗ്രാമപഞ്ചായത്തുകളിലായി 600 ഹെക്ടർ ഒരിപ്പൂ പാടശേഖരമാണ്  നയനമനോഹരമായ പോളച്ചിറ. മൽസ്യസമ്പത്തിന്റെ വൈവിധ്യം കൊണ്ട് ദേശാടനപ്പക്ഷികളുടെ ഇഷ്ടസങ്കേതമാണ് പോളച്ചിറ. 2003 ലെ സെൻസസ് പ്രകാരം 37 വ്യത്യസ്ത ഇനങ്ങളിൽപെട്ട 26000 പക്ഷികൾ ഇവിടെ വരാറുണ്ട്.

പോളച്ചിറ ഏലാ
പ്രദേശവാസിയായ ശ്രീ.അഭിലാഷ് കുഞ്ഞികൃഷ്ണൻ പകർത്തിയ ചിത്രം
ശ്രീ അഭിലാഷ് കുഞ്ഞികൃഷ്ണൻ പകർത്തിയ ചിത്രം
ദേശാടനക്കിളികൾ

അജ്ഞാതവാസകാലത്ത് പാഞ്ചാലി അരികഴുകിയ കാടിയൊഴുക്കിയ സ്ഥലമെന്ന പേരിൽ കാടിച്ചിറ എന്നും വിളിക്കാറുണ്ട്. വടക്കുവശത്തായി മണ്ണാത്തിപ്പാറയുടെ സൗന്ദര്യവുമുണ്ട്. സുഖശീതളമായ  കാറ്റ് വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. പോളച്ചിറയുടെ വിനോദസഞ്ചാരപ്രവർത്തനങ്ങൾ നടത്തുവാനായി ഇത്തിക്കര- പോളച്ചിറ ടൂറിസം ഡെവലെപ്മെന്റ് ഏജൻസി എന്നൊരു സംഘടന രൂപീകൃതമായിട്ടുണ്ട്. പോളച്ചിറയിലെ നടുത്തോടിലെ വെള്ളം ചെന്നുചേരുന്ന ഇത്തിക്കരയാറുമായി ബന്ധപ്പെടുത്തിയുള്ള വിനോദസഞ്ചാരവികസനസാധ്യതകളാണ് ഈ സംഘടന ലക്ഷ്യമാക്കുന്നത്.