എസ്.എൻ.വി.എച്ച്.എസ്.പനയറ/എന്റെ ഗ്രാമം
മുട്ടപ്പലം എന്ന പ്രദേശത്ത് പ്രകൃതിഭംഗി നിറഞ്ഞുനിൽക്കുന്ന കൊച്ച് അരുവികളും തോടുകളും കതിരണിഞ്ഞു നിൽക്കുന്ന നെൽപ്പാടങ്ങൾ എന്നിവ ഈ നാടിൻറെ പ്രകൃതിഭംഗി എടുത്ത് അറിയിക്കുന്നു. കേരവൃക്ഷങ്ങൾ തിങ്ങിനിറഞ്ഞു നിൽക്കുന്ന മനോഹര കാഴ്ചയാണ് വയലിനും അരുവികൾക്കും സമീപത്തായി ഒരു കൊച്ചു ക്ഷേത്രമുണ്ട്... സമീപത്തായി 65 വർഷത്തോളം പഴക്കമുള്ള ഒരു പാല മരവും സ്ഥിതിചെയ്യുന്നു. കൂടാതെ മുട്ടപ്പലം മഠത്തിൽ വിളാകം ശ്രീ ഭഗവതി ക്ഷേത്രം ഇവിടെ സ്ഥിതിചെയ്യുന്നു സമീപത്തായി മഠത്തിൽ എന്ന മഠം സ്ഥിതി ചെയ്യുന്നു അതിനോട് ബന്ധപ്പെട്ട കാവും കുളവും ഇന്നും നിലനിൽക്കുന്നു മലയാളത്തിലെ പ്രിയപ്പെട്ട ലളിതാംബിക അന്തർജന ത്തിൻറെ പിതൃസഹോദരി താമസിച്ചിരുന്ന മഠം ഇന്നും പിൻ തലമുറക്കാർ വസിക്കുന്നു. ഈ മഠത്തിൽ താമസിക്കുന്ന ബ്രാഹ്മണരാണ് മഠത്തിൽ വിളാകം ഭഗവതി ക്ഷേത്രത്തിൽ പൂജാകർമ്മങ്ങൾ നടത്തുന്നത് മുട്ടപ്പലം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മറ്റൊരു സ്ഥലമാണ് കണ്വാശ്രമം ഇവിടെ വലിയ കാവും കുളവും ഉണ്ടായിരുന്നു. പണ്ട് മഹർഷികൾ തപസ്സ് ചെയ്തിരുന്ന സ്ഥലമാണ് ഇത് എന്ന് വിശ്വസിക്കുന്നു.