സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
facilities

സ്മാർട്ട് ക്ലാസ്സ് റൂമുകൾ

സ്കൂൾ പുത്തൻ സമുച്ചയത്തിലേക്ക് മാറിയ തോടുകൂടി 16 സ്മാർട്ട് ക്ലാസ് റൂമുകൾ, ഡെസ്ക്, ബെഞ്ച്, ബ്ലാക്ക് ബോർഡ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ, പ്രൊജക്ടർ, എല്ലാ ക്ലാസുകളിലും ഫാൻ സൗകര്യം,എന്നിവയോടുകൂടി ഡിജിറ്റൽ ക്ലാസ് റൂമുകൾ ആയി മാറിയിരിക്കുന്നു. ശുചിത്വ പൂർണമായ ക്ലാസ് റൂമുകൾ കുട്ടികൾക്ക് ശിശു സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയുന്നു എന്നതാണ് സ്കൂളിന്റെ മറ്റൊരു പ്രത്യേകത.രണ്ടു നിലകളിലായി 8 വീതം  ഹൈടെക് ക്ലാസ് മുറികൾ അടങ്ങുന്ന വിദ്യാലയമാണ് ഈ സ്കൂളിലേത്. കൂടാതെ മൂന്ന് ഐ.സി.ടി മുറികൾ അടങ്ങുന്ന കെട്ടിടവും ഒരു കമ്പ്യൂട്ടർ ലാബും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.

ക്ലാസ്സ് റൂമുകൾ CCTV നിരീക്ഷണത്തിൽ

കുട്ടികളുടെ സ്കൂളിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടി 16 ക്ലാസ് റൂമുകളിലും അതോടൊപ്പം തന്നെ സ്കൂൾ പരിസരത്തും, സി.സി.ടി.വി നിരീക്ഷണം 24 മണിക്കൂറും ലഭ്യമാണ്.

സ്കൂൾ ബസ്സുകൾ

മൂത്തേടം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും സ്കൂളുകളിലെത്തിചേരാൻ പത്ത് കിലോമീറ്റർ എങ്കിലും ആവശ്യമാണ്..കരുളായി,വാരിക്കൽ,പാലാങ്കര, വട്ടപ്പാടം, നെല്ലിക്കുത്ത്, മൂത്തേടം,നമ്പൂരിപ്പൊട്ടി, ബാലംകുളം,കൽക്കുളം എന്നീ സ്ഥലങ്ങളിൽനിന്ന് സ്കൂളിലേക്ക് വരുന്നതിനും പോകുന്നതിനും മിതമായ നിരക്കിൽ ബസ് സൗകര്യം ലഭ്യമാണ്.മൂത്തേടം കരുളായി എന്നീ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ നിന്നും മൂന്നു ബസുകൾ സ്കൂളിലേക്ക് സർവീസ് നടത്തുന്നു.പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി  വിദൂരങ്ങളിൽ നിന്ന് സ്കൂളിലേക്ക് വരുന്ന കുട്ടികൾക്ക്  സ്കൂൾ ബസ് ക്രമീകരിച്ചിരിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് അവരുടെ കഴിവ് അനുസരിച്ചുള്ള ബസ് ഫീസാണ് സ്കൂളിൽ ഈടാക്കുന്നത്.

വാട്ടർ പ്യൂരിഫയർ

കുട്ടികൾക്ക് സ്കൂൾ പ്രവർത്തന സമയം ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുന്നതിനു വേണ്ടി സ്കൂളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് അവർക്കിഷ്ടപ്പെട്ട സമയത്ത്  ശുദ്ധ ജലം ശേഖരിച്ച് കുടിക്കാൻ സാധിക്കുന്നു.

ഷീ ടോയ്‌ലറ്റ്

 

പെൺകുട്ടികളുടെ സൗകര്യത്തിന് ഷീ ടോയ്ലറ്റ് സ്കൂളിൽ നിർമ്മിച്ചു. മൂത്തേടം ഗ്രാമ പഞ്ചായത്തിന്റെ  ഫണ്ടിൽ നിന്നാണ് പെൺകുട്ടികൾക്ക്  അനുയോജ്യമായ 5 ടോയ്‌ലറ്റുകൾ സ്കൂളിൽ നിർമ്മിച്ചത്..

അബാക്കസ് പരിശീലനം

 

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ തിരികെ പഠന മികവിലേക്ക് കൊണ്ടുവരുന്നതിനും ക്ലാസ്സിൽ താൽപര്യം വർദ്ധിപ്പിക്കുന്നതിനുമായി 2021 ഫെബ്രുവരി 16 ന് ക്രസന്റ് യു പി സ്കൂളിൽ അബാക്കസ് പരിശീലനം ആരംഭിച്ചിരിക്കുന്നു.രക്ഷിതാക്കളും,അധ്യാപകരും ,സ്കൂൾ മാനേജ്മെന്റും എല്ലാവിധ സഹകരണവും നൽകി.  സാധാരണയായി ഞായറാഴ്ചകളിൽ 147 കുട്ടികളുമായി ക്ലാസുകൾ നടത്താറുണ്ട്. ഞായറാഴ്ചകളിൽ രാവിലെ 9 മുതൽ 11:00 വരെയും 11 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചയ്ക്ക് 1 മുതൽ 3 വരെയും മൂന്ന് ബാച്ചുകളിലായാണ് അബാക്കസ് പരിശീലനം നൽകുന്നത്.

ഈസി ഇംഗ്ലീഷ് ക്യാമ്പ്

ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഇക്കാലത്തും കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ കൂടുതൽ ലളിതമാക്കാനും, ഭാഷാപരിജ്ഞാനം വർദ്ധിപ്പിക്കുവാനും, ലിസണിങ്,റീഡിങ് റൈറ്റിംഗ്,പീക്കിംഗ് ലെവലുകളിൽ ലൂടെ കടന്നു പോകുന്ന സമഗ്രമായ പുതിയൊരു കോഴ്സ് നമ്മുടെ സ്കൂളിൽ തുടങ്ങുകയുണ്ടായി. ഈസി ഇംഗ്ലീഷ് ക്യാമ്പ് നമ്മുടെ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഹലോ ഇംഗ്ലീഷ് പ്രോഗ്രാമുമായി ബന്ധിപ്പിച്ച് കുട്ടികൾക്ക് ഉപകാരപ്രദമായ ഈ കോഴ്സ് ജൂൺ മാസത്തിൽ തന്നെ സ്കൂളിൽ നടപ്പിലാക്കി . കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നല്ല പ്രതികരണം ലഭിക്കുകയുണ്ടായി. മത്സരബുദ്ധിയോടെ ഈ പഠന മേഖലയെ കാണുവാൻ വേണ്ടി പ്രത്യേക പരീക്ഷകൾ നടത്തുകയുണ്ടായി. ബേസിക് ഗ്രാമർ കോഴ്സ്, വൊക്കാബുലറി  ഡെവലപ്മെന്റ്, ലാംഗ്വേജ് ഗെയിം തുടങ്ങി എല്ലാ മേഖലകളിലൂടെ യും മൊഡ്യൂൾ കടന്നുപോയി.

യു.എസ്.എസ് പരിശീലനം

പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടികളെ കണ്ടെത്തി ജൂൺ മാസത്തിൽ തന്നെ യു.എസ്.എസ് പരിശീലനം നൽകി വരുന്നു.ഓൺലൈൻ ക്ലാസുകൾ ഗൂഗിൾ മീറ്റ്, ടീച്ച് മിന്റ്, വാട്സ്ആപ്പ് തുടങ്ങി നിരവധി മാധ്യമങ്ങൾ വഴി ഒക്ടോബർ മാസം വരെയും തുടർന്ന് കുട്ടികൾ സ്കൂളിലെത്തിയ ശേഷം ഓഫ്‌ലൈൻ ക്ലാസുകളും എടുക്കുന്നുണ്ട്.. മാസാന്ത്യത്തിൽ നിരന്തര മൂല്യനിർണയം നടത്തി വരുന്നു..

കോ‍ർണ‍‍ർ പി.ടി.എ

സ്കൂൾ കുട്ടികളുടെ സമീപത്തുള്ള പ്രദേശത്തേക്ക് ഇറങ്ങി ചെല്ലുക എന്ന സന്ദേശത്തോടെ കോർണർ പി.ടി.എ നടത്തിവരുന്നു. കുട്ടികളുടെ പഠന മികവുകൾ,കലാ അഭിരുചി എന്നിവ കോർണർ പി.ടി.എ ക്ക് മാറ്റു കൂട്ടുന്നു.കുട്ടികളുടെ രക്ഷിതാക്കളെ കാണുന്നതിനും, അവരുമായി സ്വല്പ സമയം ചെലവഴിക്കുന്നതിനും കുട്ടികളുടെ പഠന, പരിഹാര പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും കോർണർ പി.ടി.എ സഹായിക്കുന്നു.ഇങ്ങനെ വെക്കുന്ന കോർണർ പി.ടി.എ കളിൽ രക്ഷിതാക്കളുടെ 90 ശതമാനത്തോളം പങ്കാളിത്തവും ലഭിക്കുന്നു. മാത്രമല്ല അധ്യാപകർ എല്ലാവരും തന്നെ മുഴുവൻ സമയവും പങ്കെടുക്കുന്നു.

ഗൃഹസന്ദർശനം

കോവിഡ് കാലം കുട്ടികൾ പൂർണമായും ഒറ്റപ്പെടലും അടച്ചിടലും  നേരിടുന്ന സമയത്ത് അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിക്കുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ  നൽകുകയും ചെയ്തു. പഠനപ്രവർത്തനങ്ങൾ ചർച്ചചെയ്യാനും,  കുട്ടികളുടെ പഠന വിടവുകൾ മനസ്സിലാക്കാനും, പരിഹാരബോധനം നിർദ്ദേശിക്കാനും  ഈ സമയം ഉപയോഗിച്ചു..

വിശാലമായ കളിസ്ഥലം

 

മൂത്തേടം പഞ്ചായത്തിലെ ഏറ്റവും മികച്ച കളിസ്ഥലം എന്ന ഖ്യാതി നമ്മുടെ സ്കൂളിലെ ഗ്രൗണ്ടിനു ന്നതാണ്. മൂത്തേടം പഞ്ചായത്തിലെ കേരളോത്സവത്തിന്റെ അത്‌ലറ്റിക്സ്, മറ്റു ചാമ്പ്യൻഷിപ്പുകൾ, ക്ലബ് ഫുട്ബോൾ മത്സരങ്ങൾ, ക്രിക്കറ്റ് മത്സരങ്ങൾ എന്നിവ നടത്തിവരുന്നു.