• facilities

സ്മാർട്ട് ക്ലാസ്സ് റൂമുകൾ

സ്കൂൾ പുത്തൻ സമുച്ചയത്തിലേക്ക് മാറിയ തോടുകൂടി 16 സ്മാർട്ട് ക്ലാസ് റൂമുകൾ, ഡെസ്ക്, ബെഞ്ച്, ബ്ലാക്ക് ബോർഡ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ, പ്രൊജക്ടർ, എല്ലാ ക്ലാസുകളിലും ഫാൻ സൗകര്യം,എന്നിവയോടുകൂടി ഡിജിറ്റൽ ക്ലാസ് റൂമുകൾ ആയി മാറിയിരിക്കുന്നു. ശുചിത്വ പൂർണമായ ക്ലാസ് റൂമുകൾ കുട്ടികൾക്ക് ശിശു സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയുന്നു എന്നതാണ് സ്കൂളിന്റെ മറ്റൊരു പ്രത്യേകത.രണ്ടു നിലകളിലായി 8 വീതം  ഹൈടെക് ക്ലാസ് മുറികൾ അടങ്ങുന്ന വിദ്യാലയമാണ് ഈ സ്കൂളിലേത്. കൂടാതെ മൂന്ന് ഐ.സി.ടി മുറികൾ അടങ്ങുന്ന കെട്ടിടവും ഒരു കമ്പ്യൂട്ടർ ലാബും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.

ക്ലാസ്സ് റൂമുകൾ CCTV നിരീക്ഷണത്തിൽ

കുട്ടികളുടെ സ്കൂളിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടി 16 ക്ലാസ് റൂമുകളിലും അതോടൊപ്പം തന്നെ സ്കൂൾ പരിസരത്തും, സി.സി.ടി.വി നിരീക്ഷണം 24 മണിക്കൂറും ലഭ്യമാണ്.

സ്കൂൾ ബസ്സുകൾ

മൂത്തേടം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും സ്കൂളുകളിലെത്തിചേരാൻ പത്ത് കിലോമീറ്റർ എങ്കിലും ആവശ്യമാണ്..കരുളായി,വാരിക്കൽ,പാലാങ്കര, വട്ടപ്പാടം, നെല്ലിക്കുത്ത്, മൂത്തേടം,നമ്പൂരിപ്പൊട്ടി, ബാലംകുളം,കൽക്കുളം എന്നീ സ്ഥലങ്ങളിൽനിന്ന് സ്കൂളിലേക്ക് വരുന്നതിനും പോകുന്നതിനും മിതമായ നിരക്കിൽ ബസ് സൗകര്യം ലഭ്യമാണ്.മൂത്തേടം കരുളായി എന്നീ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ നിന്നും മൂന്നു ബസുകൾ സ്കൂളിലേക്ക് സർവീസ് നടത്തുന്നു.പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി  വിദൂരങ്ങളിൽ നിന്ന് സ്കൂളിലേക്ക് വരുന്ന കുട്ടികൾക്ക്  സ്കൂൾ ബസ് ക്രമീകരിച്ചിരിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് അവരുടെ കഴിവ് അനുസരിച്ചുള്ള ബസ് ഫീസാണ് സ്കൂളിൽ ഈടാക്കുന്നത്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം