ജി.എം.യു.പി.സ്കൂൾ കക്കാട്/സൗകര്യങ്ങൾ

07:48, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19441 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മറ്റു സൗകര്യങ്ങൾ

പൂർണമായും ആധുനികവൽക്കരിച്ച ടൈൽ പതിച്ച 30 ക്ലാസ്മുറികൾ , 200 പേർക്ക് ഇരിക്കാൻ സാധിക്കുന്ന സ്മാർട്ട് കോൺഫ്രൻസ് ഹാൾ,പെർമെനെന്റ് ഓപ്പൺ സ്റ്റേജ്,കേന്ദ്രീകൃത സൗണ്ട് സിസ്റ്റം,സ്മാർട്ട്‌ ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ്,ലൈബ്രറി,ഇന്റർലോക്ക് ചെയ്ത വിശാലമായ മുറ്റം,ആധുനിക പാചകപ്പുര, സ്കൂൾ ബസ് എന്നീ സൗകര്യങ്ങൾ ഇപ്പോൾ സ്കൂളിലുണ്ട്.

സ്മാർട്ട്‌ ക്ലാസ് മുറികൾ
    2005- 2006 അധ്യായന വർഷത്തിൽ എം പി ഫണ്ടിൽ നിന്ന് ലഭിച്ച ഒരു കമ്പ്യൂട്ടറോടു കൂടിയാണ് കക്കാട് സ്കൂളിൽ ആദ്യമായി ഒരു ഐടി ലാബ് തുടങ്ങുന്നത്.നിലവിൽ 10 കമ്പ്യൂട്ടറോടെ സ്കൂളിൽ ഐടി ലാബ് പ്രവർത്തിച്ചുവരുന്നു.നിലവിൽ യു പി തലത്തിൽ പത്തും എൽ പി തലത്തിൽ മൂന്നും ക്ലാസ് റൂമുകൾ പ്രൊജക്ടർ,ഇൻട്രാക്റ്റീവ് വൈറ്റ് ബോർഡ്, ലാപ്ടോപ്പ്എന്നീ സാങ്കേതിക സൗകര്യങ്ങളോടു കൂടിയ സ്മാർട്ട് റൂമുകളാണ്. തിരൂരങ്ങാടി നഗരസഭ നൽകിയിട്ടുള്ള അത്യാധുനിക രീതിയിലുള്ള ഇരിപ്പിടങ്ങൾ ഈ സ്മാർട്ട് ക്ലാസ് റൂമുകളുടെ മറ്റൊരു പ്രത്യേകതയാണ്.


സ്മാർട്ട്‌ ക്ലാസ്സ്‌

സ്കൂൾ ബസ്
    വിദൂര പ്രദേശങ്ങളിൽ ഉള്ള കുട്ടികൾക്കായി യാത്രാ സൗകര്യം ഒരുക്കുക എന്ന ഉദ്ദേശത്തോടെ രണ്ടു ബസുകൾ സ്കൂളിലുണ്ട്.പി.ടി.എ യുടെ കീഴിൽ അബുദാബി- കക്കാട് വെൽഫെയർ അസോസിയേഷൻ സംഭാവന ഒരു ബസും  പി.കെ അബ്ദുറബ്ബ് എംഎൽഎ യുടെ ആസ്തി വികസന  ഫണ്ടിൽനിന്നും നൽകിയിട്ടുള്ള മറ്റൊരു ബസും നിലവിലുണ്ട്.
 
അബുദാബി- കക്കാട് വെൽഫെയർ അസോസിയേഷൻ(AKWA) സംഭാവന ചെയ്ത ബസ് പി.കെ അബ്ദുറബ്ബ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
 
പി.കെ അബ്ദുറബ്ബ് എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള ബസ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.


സി.സി.ടി.വി
    സ്കൂളും പരിസരവും സദാ നിരീക്ഷിക്കുന്നതിന് വേണ്ടി ആധുനിക സിസിടിവി സൗകര്യം ഒരുക്കിയിട്ടുണ്ട്.