നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സീഡ് ക്ലബ്ബ്

പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വളർന്നുവരുന്ന വിദ്യാർത്ഥി സമൂഹത്തിൽ അവബോധം സൃഷ്ടിക്കാനും വെള്ളം, വായു, മണ്ണ് എന്നിവ സംരക്ഷിക്കാൻ അവരെ പ്രാപ്തരാക്കാനും സീഡ് ക്ലബ്ബ് ലക്ഷ്യമിടുന്നു. പരിസ്ഥിതി സൗഹൃദ വളർച്ചയും വികസനവും ഉറപ്പാക്കാൻ വിദ്യാർത്ഥികളെ ശക്തിപ്പെടുത്തുകയാണ് പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്.

ഭാരത് കാ അമൃത് മഹോത്സവിന്റെ ഭാഗമായി നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഊർജ്ജ സംരക്ഷണ ബോധവൽക്കരണ വെബിനാർ, മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട പരിപാടികൾ, ഡ്രൈ ഡേ ആചരണം, ഇ. വേസ്റ്റ് മാനേജ്മെന്റ് , യോഗയുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യ ബോധവൽക്കരണത്തിന് വെബിനാർ എന്നിവ സംഘടിപ്പിച്ചു.

സ്കൂൾ തലത്തിൽ സംഘടിപ്പിച്ച ഊർജ്ജ സംരക്ഷണ ബോധവൽക്കരണ വെബിനാറിൽ റിട്ട: കെഎസ്ഇബി അസിസ്റ്റൻറ് എൻജിനീയർ ശ്രീ:രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയുമായി ബന്ധപ്പെട്ട് ഊർജ്ജ സംരക്ഷണ സർവ്വേ, പോസ്റ്റർ നിർമ്മാണം, എന്നിവ സംഘടിപ്പിച്ചു. നമ്മുടെ വീടുകളിൽ നിന്ന് തന്നെ ഊർജ്ജ സംരക്ഷണം പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തിയ ശ്രീ. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട പരിപാടിയിൽ കമ്പോസ്റ്റ് നിർമ്മാണം, വീഡിയോ നിർമ്മാണം, പോസ്റ്റർ നിർമ്മാണം, ബോധവൽക്കരണ വെബിനാർ തുടങ്ങിയവ സംഘടിപ്പിച്ചു. നൊച്ചാട് പഞ്ചായത്ത് ഹരിത കർമ്മ സേന ജനറൽ സെക്രട്ടറി ശ്രീമതി ഷീജ മൂശാരിക്കണ്ടി വെബിനാറിൽ പ്രസ്തുത വിഷയത്തക്കുറിച്ച് സംസാരിച്ചു .ഭാരത് കാ അമൃത് മഹോത്സവിന്റെ ഭാഗമായി നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബ് ഡ്രൈ ഡേ ആചരണം നടത്തി.ഡ്രൈ ഡേ ആചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ വെബിനാർ, പോസ്റ്റർ നിർമ്മാണം, തുടങ്ങിയവ നടത്തി. കൊതുകുജന്യ രോഗങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാർ ജില്ലാ സാമൂഹ്യനീതി ഓഫീസർ  അഷ്റഫ് കാവിൽ ഉദ്ഘാടനം ചെയ്തു. ഇ. വേസ്റ്റ് മാനേജ്മെന്റ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാറിൽ സി. ഡബ്ല്യു . ആർ.ഡി .എം  സയൻ്റിസ്റ്റ് ഡോ: കെ വി ശ്രുതി മുഖ്യപ്രഭാഷണം നടത്തി. വെബിനാറിൽ ഇലക്ട്രോണിക് മാലിന്യങ്ങളുടെ ദൂഷ്യ ഫലങ്ങളെ കുറിച്ചും അത് ഏതെല്ലാം രീതിയിൽ സംസ്കരിക്കാം എന്നതിനെക്കുറിച്ചും ഡോ: കെ.വി ശ്രുതി സംസാരിച്ചു. ദിവസം 'ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യ ബോധവൽക്കരണത്തിനുളള വെബിനാറിൽ നമ്പീശൻ അവാർഡ് ജേതാവും അധ്യാപകനുമായ ശ്രീ:എൻ പി അബ്ദുൽ കബീർ മാസ്റ്റർ വിഷയാവതരണം നടത്തി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ സംസ്കരണത്തെക്കുറിച്ചും പുനരുപയോഗത്തെക്കുറിച്ചും വെബിനാറിൽ അബ്ദുൾ കബീർ  മാസ്റ്റർ സംസാരിച്ചു . വെബിനാറിന്റെ  ഭാഗമായി പേപ്പർ ബാഗ് നിർമ്മാണം ,പേപ്പർ പെൻ നിർമ്മാണം , തുണിസഞ്ചി നിർമാണം, തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു .

ലോക നാളികേര ദിനാചരണം

മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'എൻ്റെ തെങ്ങ് ' പദ്ധതിയുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നാളികേര കർഷകരെ ആദരിക്കൽ, സുഭിക്ഷസന്ദർശിക്കൽ, കവിതാരചന, കഥാരചന, അനുഭവക്കുറിപ്പ്, നാളികേര വിഭവങ്ങൾ പരിചയപ്പെടുത്തൽ, ക്വിസ് മത്സരം തുടങ്ങിയ  നിരവധി പരിപാടികൾ സംഘടിപ്പിച്ചു. സുഭിക്ഷ സന്ദർശിച്ച സീഡ് അംഗങ്ങൾ സുഭിക്ഷ ചെയർമാൻ  എം.കുഞ്ഞമ്മദ് മാസ്റ്ററുമായി അഭിമുഖം നടത്തി. അഭിമുഖത്തിൽ ശ്രീ എം കുഞ്ഞമ്മദ് മാസ്റ്റർ സുഭിക്ഷ പദ്ധതിയുമായി . ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുകയും നാളികേരമേഖലയെ സംരക്ഷിക്കാൻവിദ്യാർത്ഥികൾ ഏറ്റെടുത്ത് നടത്താനുള്ള പദ്ധതികൾ നിർദ്ദേശിക്കുകയും ചെയ്തു.

വാഴയ്ക്കൊരു കൂട്ട്

നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ വഴക്കൊരു കൂട്ട് പദ്ധതിക്ക് തുടക്കമായി.

ലോക പുഞ്ചിരി ദിനം ആചരണം

ലോക പുഞ്ചിരി ദിനത്തോടനുബന്ധിച്ച് നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ പുഞ്ചിരിയുടെ മാഹാത്മ്യം വിളിച്ചോതുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ പ്രവർത്തകനും  വിജയഭേരി കോർഡിനേറ്ററുമായ  സലീം മാസ്റ്റർ മുഖ്യാതിഥിയായി . ഈയൊരു കോവിഡ് കാലത്തുള്ള ചിരിയുടെ പ്രാധാന്യത്തെക്കുറിച്ച് സലീം മാസ്റ്റർ മുഖ്യപ്രഭാഷണത്തിൽ വിശദീകരിച്ചു. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.