|

Jmhssasthamcotta
വിലാസം
ശാസ്താംകോട്ട

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
21-12-2016Jmhssasthamcotta


ചരിത്രം

കൊല്ലം ജില്ലയുടെ ജീവ സ്രോതസ്സായ ശാസ്താംകോട്ട തടാക തീരത്ത് ഇന്നും തലയെടുപ്പോടെ ശോഭിക്കുന്ന ഈ കലാലയം സാമൂഹ്യവികസനത്തിന്‍ വിപ്ലവനക്ഷത്രമായ ശ്രീമാന്‍ ഉമ്മന്‍സാറിനാല്‍ 1924 ല്‍ സ്ഥാപിതമായി. അദ്ദേഹത്തിന്‍റെ പിതാവായ ശ്രീ. കെ.എന്‍.ജോണിന്‍റെ സ്മരണാര്‍ത്ഥം ജോണ്‍മെമ്മോറിയല്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ എന്നറിയപ്പെട്ടു. ആ കാലഘട്ടത്തില്‍ ഏകദേശം 30കിലോമീറ്റര്‍ ചുറ്റളവില്‍ അറിവിന്‍റെ വെളിച്ചം പകര്‍ന്നുകൊണ്ട് ശോഭിക്കുന്ന ഏകവിദ്യാലയമായിരുന്നു ഇത്. സ്ഥാപിതമായ കാലഘട്ടത്തില്‍ ഇതൊരു പ്രിപ്പാറട്ടറി സ്കൂള്‍ ആയിട്ടാണ് രൂപം കൊണ്ടത്. പിന്നീട് ജോണ്‍ മെമ്മോറിയല്‍ മിഡില്‍ സ്കൂള്‍ എന്നറിയപ്പെട്ടു. 1939 ല്‍ ഈ സ്കൂളിനോടനുബന്ധിച്ച് റ്റി.റ്റി.സി സ്ഥാപിതമായി. തുടര്‍ന്ന് 1949 ല്‍ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ശ്രീ. കെ. ജെ. ഉമ്മന്‍, ബി.എ.എല്‍.റ്റി ആദ്യത്തെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചു. ഇന്ന് ജീവിച്ചിരിക്കുന്ന അപൂര്‍വ്വം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഈ സ്കൂളിന്‍റെ ഭൂതകാല മഹത്വം അയവിറക്കുന്പോള്‍ ആ മഹാന്‍റെ വ്യക്തിത്വത്തിനു മുന്നില്‍ പ്രണമിച്ചുപോകുക സ്വഭാവികം മാത്രം. കലാ കായിക രംഗത്തും അക്കാദമിക് രംഗത്തും സമശീര്‍ഷതയോടെ നിലകൊള്ളുന്ന ഈ സ്ഥാപനം പൂര്‍വ്വപുണ്യം കൊണ്ടെന്നപൊലെ ഇന്നും അതിന്‍റെ പ്രൗഡി കാത്തു സൂക്ഷിച്ച് മുന്നേറുന്നു. പഴമയുടെ തനിമ നിലനിര്‍ത്തിക്കൊണ്ട് ആദ്യകാല കെട്ടിടങ്ങള്‍ കാലത്തിന്‍റെ കടന്നാക്രമണത്തില്‍നിന്ന് ഭൂതകാലസ്മരണകളും പേറി ഇന്നും നിലകൊള്ളുന്നു. സ്കൂളിന്‍റെ ചരിത്രത്തോടൊപ്പം വളര്‍ന്ന, നിറയെ പൂക്കുന്ന വാകമരങ്ങള്‍ ഈ സരസ്വതിക്ഷേത്രത്തിന് കൂടുതല്‍ ശോഭ പകരുന്നു.

ഭൗതികസൗകര്യങ്ങള്‍

കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ ഭരണിക്കാവ് - താമരക്കുളം റോഡില്‍ ഭരണിക്കാവില്‍ നിന്ന് ഏകദേശം അരകിലോമീറ്ററിനുള്ളിലാണ് ശാസ്താംകോട്ട ജെ.എം.എച്ച്.എസ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണീയമായ ഗ്രാമാന്തരീക്ഷവും നാനാദേശങ്ങളില്‍നിന്ന് വന്നെത്താനുള്ള സൗകര്യവും മികച്ച മാനേജ്മെന്‍റും ഈ സ്കൂളിന്‍റെ പ്രത്യേകതയാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്
  • എന്‍.സി.സി
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
  • ജുനിയർ റെഡ്ക്രോസ്സ്
  • സ്റ്റുഡൻറ് പോലീസ് കേഡറ്റ്

മാനേജ്മെന്റ്

ഈ സ്കൂളിന്‍റെ സ്ഥാപക മാനേജര്‍ ബഹുമുഖ വ്യക്തിത്വത്തിനുടമയായ ശ്രീമാന്‍. കെ.ജെ. ഉമ്മന്‍ ആയിരുന്നു. ഈ നേതൃത്വം ഏകദേശം നാല്പതു വര്‍ഷത്തോളം നിലനിന്നു. തുടര്‍ന്ന് വന്ന നാല്പതുവര്‍ഷക്കാലം അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണിയായിരുന്ന ശ്രീമതി മറിയം ഉമ്മന്‍ ആ പദവി ഏറ്റെടുത്തു. തുടര്‍ന്ന് 2002 മുതല്‍ 2009വരെ അദ്ദേഹത്തിന്‍റെ മൂത്തമകളായ ശ്രീമതി എലിസബത്ത് ഉമ്മന്‍ മാനേജരായി പ്രവര്‍ത്തിച്ചു. .2009 മുതല്‍ ഇപ്പോഴും ഇളയമകളായ ശ്രീമതി ലീലാമ്മ ഉമ്മന്‍ ആ സ്ഥാനം അലങ്കരിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  1. കെ. ജെ. ഉമ്മന്‍
  2. എലിസബത്ത് ഉമ്മന്‍
  3. ലീലമ്മ ഉമ്മന്‍
  4. ആര്‍. ഗോപാലപിള്ള
  5. കെ.സി എബ്രഹം
  6. പി.ഡി. ജോണി
  7. ജി. രവീന്ദ്രനാഥന്‍ പിള്ള
  8. ലൂസി. കെ. ഇടിക്കുള
  9. സി.കെ. എലിസബത്ത്
  10. പ്രസന്നകുമാരി
  11. രാജലക്ഷ്മിയമ്മ
  12. ഷാജി കോശി
  13. സാറാമ്മ വര്‍ഗീസ്

പടിയിറങ്ങിയ പ്രഗല്‍ഭര്‍

  1. ഡി. വിനയചന്ദ്രന്‍ - കവി
  2. പി. ബാലചന്ദ്രന്‍ - നടന്‍ സംവിധാകന്‍
  3. അഡ്വ. സോമപ്രസാദ് - രാജ്യസഭാംഗം
  4. ഇഞ്ചക്കാട് രാമചന്ദ്രന്‍പിള്ള - കഥകളി നടന്‍ (മാര്‍ഗി)
  5. ശൂരനാട് രവി - ബാലസാഹിത്യകാന്‍
  6. ഇഞ്ചക്കാട് ബാലചന്ദ്രന്‍ - കവി

വഴികാട്ടി

"https://schoolwiki.in/index.php?title=ഉപയോക്താവ്:Jmhssasthamcotta&oldid=175456" എന്ന താളിൽനിന്ന് ശേഖരിച്ചത്