മട്ടത്രികോണം

16:55, 21 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin (സംവാദം | സംഭാവനകൾ) (1 പതിപ്പ്)

മൂന്നുവശങ്ങളുള്ള ഒരു ത്രികോണത്തിന്റെ രണ്ട് വശങ്ങള്‍ 90ഡിഗ്രിയില്‍ സന്ധിയ്ക്കുന്നതുമൂലം ഒരു കോണളവ് 90 ഡിഗ്രി ആയ ത്രികോണമാണ് മട്ടത്രികോണം. ഉയരമോ നീളമോ അളക്കാനായി നിത്യജീവിതത്തിലും ശാസ്ത്രജീവിതത്തിലും ഇത്തരം ത്രികോണങ്ങള്‍ ഉപയോഗിയ്ക്കുന്നു.

പ്രമാണം:Triangle-001-mattathrigonam.png
ഒരു മട്ടത്രികോണം

രണ്ട് വശങ്ങളുടെ അളവുകളോ ഇടയിലുള്ള കോണളവുകളോ തന്നിരുന്നാല്‍ മൂന്നാമത്തെ വശം കണ്ടുപിടിയ്ക്കാന്‍ മട്ടത്രികോണങ്ങള്‍ ഉപയോഗിയ്ക്കാറുണ്ട്. ഇതിനായി പൈതഗോറസ്സ് സിദ്ധാന്തമാണ് ഉപയോഗിയ്ക്കുന്നത്. ഈ സിദ്ധാന്തം ത്രികോണത്തിന്റെ മൂന്നുവശങ്ങളും അവയുടെ ഉള്‍ക്കോണുകളും തമ്മിലുള്ള ബന്ധത്തെ ആണ് വിവരിയ്ക്കുന്നത്.

ഒരു മട്ടത്രികോണത്തിന്റെ മൂന്നുവശങ്ങള്‍ പാദം, ലംബം, കര്‍‌ണ്ണം ഇവയാണ്. പാദം, ലംബം ഇവ തമ്മിലുണ്ടാക്കുന്ന കോണളവ് 90 ഡിഗ്രി ആയിരിയ്ക്കും. ഈ കോണിനു എതിരേ കിടക്കുന്ന വശമാണ് കര്‍‌ണ്ണം.

ഫലകം:ജ്യാമിതി-അപൂര്‍ണ്ണം

en:Special right triangles

"https://schoolwiki.in/index.php?title=മട്ടത്രികോണം&oldid=175" എന്ന താളിൽനിന്ന് ശേഖരിച്ചത്