സ്മാർട് ക്ലാസ്സ്റൂമുകൾ -ആകർഷകവും വിശാലവുമായ ക്ലാസ്സ് മുറികൾ  

മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ സ്കൂളിനു ഇന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്മാർട് ക്ലാസ്സ്റൂമുകൾ. പഠനം ആയാസകരമാക്കാനും പഠനത്തോട് കുട്ടികൾക്ക് താല്പര്യം വർധിപ്പിക്കാനും വിവര സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്ന സ്മാർട്ട് ക്ലാസ്റൂമുകൾക്ക് കഴിയുന്നു. ക്ലാസ്സ് മുറികളുടെ ഭിത്തിയിൽ കുട്ടികൾക്ക് ആകർഷകമായ രീതിയിലുള്ള ചിത്രങ്ങൾ വരച്ചിട്ടുണ്ട്

 
 




മൈതാനം & സ്റ്റേജ്

കുട്ടികൾക്ക് കായിക പരിശീലനം നടത്തുന്നതിനും കളികളിൽ ഏർപ്പെടുന്നതിനുമായി മികച്ച ഒരു മൈതാനം ഇന്ന് വിദ്യാലയത്തിനുണ്ട്.

അതിനോട് ചേർന്നു തന്നെ നിർമ്മിച്ചിട്ടുള്ള സ്റ്റേജിൽ വെച്ചാണ് കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിക്കാറുള്ളത്.


പ്രീ-പ്രൈമറി

വളരെ ആകർഷകവും, വ്യത്യസ്ത നിറങ്ങളോടു കൂടിയതും, ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയതുമായ പ്രീ-പ്രൈമറി ക്ലാസ്സ് റൂമുകൾ ഈ വിദ്യാലയത്തിന്റെ മാറ്റ് കൂട്ടുന്നു. കൊച്ചു കുട്ടികൾക്ക് വിനോദങ്ങളിൽ ഏർപ്പെടാനുള്ള സജ്ജീകരണങ്ങൾ ക്ലാസ്സ് മുറികളിൽ തന്നെ ഒരുക്കിയിരിക്കുന്നു.









കമ്പ്യൂട്ടർ ലാബ്

വിദ്യാർത്ഥികൾക്കായി മികച്ച ഒരു കമ്പ്യൂട്ടർ ലാബ് വിദ്യാലയത്തിലുണ്ട്.



ലൈബ്രറി

വിദ്യാർത്ഥികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി മെച്ചപ്പെട്ട ഒരു ലൈബ്രറി വിദ്യാലയത്തിലുണ്ട്.



അസംബ്ലി ഹാൾ

കുട്ടികൾക്കായി വിശാലമായ അസംബ്ലി ഹാൾ സ്കൂളിലുണ്ട്. ബഹു. മുൻ ആലത്തൂർ എം.എൽ.എ ശ്രീ എൻ.എൻ കൃഷ്ണദാസ് അവർകളുടെ ഫണ്ടിൽ നിന്നുമാണ് ഇത്രയും മികച്ച ഒരു അസംബ്ലി ഹാൾ ലഭിച്ചത്.


സ്കൂൾ വാഹനം

ബഹു. ആലത്തൂർ എം.എൽ.എ ശ്രീ കെ.ഡി പ്രസേനൻ അവർകളുടെ ഫണ്ടിൽ നിന്ന് സ്കൂളിനായി 2018 ൽ ഒരു സ്കൂൾ വാഹനം ലഭിച്ചു.


ജല സ്രോതസ്സുകൾ

സ്കൂളിൽ പൈപ്പ് കണക്ഷൻ, കുഴൽ കിണർ, മഴവെള്ള സംഭരണി എന്നിവ ഉള്ളതിനാൽ ജല ലഭ്യത യഥേഷ്ടം ഉണ്ട്.

ജൈവ ഉദ്യാനം