ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/സബ് ജില്ലാ ക്യാമ്പുകൾ

08:37, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) (' ===പഴമ തേടിയൊരു യാത്ര, കൊള്ളാമീ മഴ സബ് ജില്ലാ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പഴമ തേടിയൊരു യാത്ര, കൊള്ളാമീ മഴ സബ് ജില്ലാ ക്യാമ്പ്

ഒളകര ഗവ എൽ.പി. സ്കൂളിൽ വേങ്ങര ഉപജില്ലാതല മഴക്കാല ക്യാംപ് കൊള്ളാമീ മഴ സംഘടിപ്പിച്ചു. സ്കൂൾ അധ്യാപകനായ അബ്ദു കരീം കാടപ്പടി ഒരുക്കിയ പുരാവസ്തുക്കളുടെ വൻശേഖരവും കോട്ടക്കൽ ആയുർവേദ ഔഷധശാല രുക്കിയ ഔഷധ സസ്യങ്ങളുടെ പ്രദർശനവും ജില്ലാ വനം വകുപ്പൊരുക്കിയ സ്റ്റാളും എ.ആർ നഗർ വില്ലേജ് ഓഫിസർ എ.എ മുഹമ്മദ് ഒരുക്കിയ 1890 മുതൽ 2017 വരെയുള്ള പ്രധാന വാർത്തകളടങ്ങിയ ദിനപ്പത്രങ്ങളുടെ പ്രദർശനവും ക്യാംപിന്റെ ഭാഗമായുണ്ടായിരുന്നു. ക്യാംപ് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു , പെരുവള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം . വേണു ഗോപാൽ , സ്ഥിരം സമിതി ചെയർമാൻ ഇസ്മാഈൽ കാവുങ്ങൽ വേങ്ങര ബി.പി.ഒ ഭാവന, എച്ച്.എം എൻ വേലായുധൻ എന്നിവർ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ് അധ്യക്ഷനായി.